Image

മൂലമ്പിള്ളി പുനരധിവാസം: ഇന്ന്‌ തിരുവനന്തപുരത്ത്‌ ചര്‍ച്ച

Published on 06 June, 2011
മൂലമ്പിള്ളി പുനരധിവാസം: ഇന്ന്‌ തിരുവനന്തപുരത്ത്‌ ചര്‍ച്ച
കൊച്ചി: വല്ലാര്‍പാടം പദ്ധതിക്കു വേണ്‌ടി കുടിയിറക്കപ്പെട്ട മൂലമ്പിള്ളിക്കാരുടെ പുനരധിവാസ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഇന്ന്‌ തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്‌ടിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച നടത്തും. കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളും ബന്ധപ്പെട്ട മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കും. മൂലമ്പിള്ളി പുനരധിവാസത്തിന്‌ യുഡിഎഫ്‌ സര്‍ക്കാര്‍ പ്രധാന്യം നല്‍കുമെന്ന്‌ മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ മൂലമ്പിള്ളി സന്ദര്‍ശിച്ച്‌ വിശദാംശങ്ങള്‍ അറിഞ്ഞിരുന്നു. ഇന്നത്തെ ചര്‍ച്ചയില്‍ ശുഭപ്രതീക്ഷയാണുള്ളതെന്ന്‌ മൂലമ്പിള്ളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പറയുന്നു.

അതേസമയം വല്ലാര്‍പാടം പദ്ധതിയുടെ മറവില്‍ മൂലമ്പിള്ളി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍നിന്നും 326 കുടുംബങ്ങളെ കഴിഞ്ഞ ഇടതുമുന്നണി നിഷ്‌കരുണം കുടിയിറക്കിയതുവഴി പരിഷ്‌കൃത കേരളത്തിന്‌ ചാര്‍ത്തിയ തീരാക്കളങ്കം തുടച്ചുനീക്കണമെന്നും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യുഡിഎഫ്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക