Image

രാംദേവിന്റെ സ്വത്ത്‌ അന്വേഷിക്കും

Published on 06 June, 2011
രാംദേവിന്റെ സ്വത്ത്‌ അന്വേഷിക്കും
ന്യൂഡല്‍ഹി: കേവലം ദരിദ്രനായിരുന്ന ബാബാ രാംദേവ്‌ കോടീശ്വരനായതിന്റെ പിന്നിലെ രഹസ്യം സര്‍ക്കാര്‍ അന്വേഷിക്കുന്നു. ഒരുകാലത്ത്‌ സൈക്കിളില്‍ യോഗ അഭ്യസിപ്പിച്ചിരുന്ന രാംദേവിന്‌ ഇന്ന്‌ ആയിരംകോടിയിലധികം സ്വത്തുണ്ടെന്നാണ്‌ ഏകദേശ കണക്ക്‌.

ബ്രിട്ടനിലെയും കാനഡയിലെയും നേപ്പാളിലെയും പതഞ്‌ജലി യോഗ്‌പീഠ്‌ ട്രസ്റ്റുകള്‍, അമേരിക്കയിലെ പതഞ്‌ജലി യോഗ ഫൗണ്ടേഷന്‍ എന്നിവ വഴി വരുന്ന കോടികളുടെ സ്വത്തുകളെക്കുറിച്ചാണ്‌ പ്രധാനമായും അന്വേഷണം നടത്തുന്നത്‌. സ്‌കോട്ട്‌ലന്‍ഡിലെ ദ്വീപില്‍ അന്തരാഷ്ട്ര ആസ്ഥാനം പണിയാനായിരുന്നു ബാബാ രാംദേവ്‌ ലക്ഷ്യമിട്ടിരുന്നത്‌. അമേരിക്കയിലെ ഹൂസ്റ്റണില്‍ 600 കോടി രൂപ ചെലവിട്ടാണ്‌ ആശ്രമം സ്ഥാപിക്കുന്നത്‌. ഇതിനായി 300 കോടി രൂപ സംഭാവനയിലൂടെ പിരിച്ചെടുത്തിട്ടുണ്ട്‌.
ഇതു കൂടാതെ ദേശീയ തലത്തിലുള്ള ദിവ്യ യോഗ മന്ദിര്‍, പതഞ്‌ജലി യോഗ്‌പീഠ്‌, ഭാരത്‌ സ്വാഭിമാന്‍ എന്നീ മൂന്ന്‌ ട്രസ്റ്റുകളും അന്വേഷണ പരിധിയില്‍പെടും. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ബാബ വന്‍തോതില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്‌. ഹരിദ്വാറിലെ 500 ഏക്കറില്‍ വ്യാപിച്ചുകിടക്കുകയാണ്‌ പ്രധാന ആസ്ഥാനം. ഇത്‌ കൂടാതെ ഹരിദ്വാറില്‍ 501 ഏക്കര്‍ ഭൂമി കൂടിയുണ്ട്‌. 300 കോടി രൂപയാണ്‌ ഇതിന്‌ വില മതിച്ചിരിക്കുന്നത്‌. ഇതിനു പുറമെ ഹരിദ്വാറില്‍ നൂറ്‌ ഏക്കറില്‍ 100 കോടി രൂപ ചെലവിട്ട ഒരു ആശ്രമവുമുണ്ട്‌. ഹരിദ്വാറില്‍ 500 കോടി രൂപയുടെ ഫുഡ്‌പാര്‍ക്കുമുണ്ട്‌. ഇതെല്ലാം എന്‍ഫേഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ അന്വേഷപരിധിയില്‍ വരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക