Image

ന്യൂയോര്‍ക്ക്-കേരള എയര്‍ഇന്‍ഡ്യ സര്‍വ്വീസ് ഗൗരവമായി പരിഗണിക്കും: വയലാര്‍രവി

ബി.അരവിന്ദാക്ഷന്‍ Published on 06 June, 2011
ന്യൂയോര്‍ക്ക്-കേരള എയര്‍ഇന്‍ഡ്യ സര്‍വ്വീസ് ഗൗരവമായി പരിഗണിക്കും: വയലാര്‍രവി
ന്യൂയോര്‍ക്ക്-ഭാരതീയ കുടിയേറ്റക്കാരില്‍ അമേരിക്കയില്‍ രണ്ടാം സ്ഥാനത്തുള്ള കേരളീയരുടെ യാത്രാക്ലേശത്തിന് പരിഹാരം വ്യോമയാന വകുപ്പ് മന്ത്രി ശ്രീ വയലാര്‍ രവി ന്യൂയോര്‍ക്കില്‍ ഇന്‍ന്ധ്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നല്‍കിയ സ്വീകരണചടങ്ങില്‍ പ്രസ്താവിച്ചു. 

സമീപഭാവിയില്‍ അമേരിക്കയില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ട് എയര്‍ഇന്‍ഡ്യ സര്‍വ്വീസ് ആരംഭിക്കുന്നതിന് ഗൗരവമായി നടപടികള്‍ സ്വീകരിക്കുമെന്ന് ന്യൂയോര്‍ക്കിലെ ഐ.എന്‍.ഒ.സി പ്രതിനിധികള്‍ക്കും സാമൂഹിക-സാംസ്‌കാരിക പ്രതിനിധികള്‍ക്കും വയലാര്‍ രവി ഉറപ്പ് നല്കി.

ടൊറാന്‍ടോ-കാനഡയില്‍ മിനി പ്രവാസി ഭാരതീയ ദിനത്തില്‍ പങ്കെടുക്കുന്നതിനുള്ള യാത്രാ മദ്ധ്യേയാണ് പ്രവാസികാര്യ മന്ത്രി കൂടിയായ വയലാര്‍രവി ന്യൂയോര്‍ക്കിലെ ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രതിനിധികള്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തത്.

ഐ.എന്‍.ഒ.സി കേരളഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ഫ്‌ളോറല്‍ പാര്‍ക്കില്‍ നടന്ന സ്വീകരണത്തില്‍ പ്രസിഡന്റ് കളത്തില്‍ വര്‍ഗ്ഗീസ് മന്ത്രിയെ സദസ്സിന് പരിചയപ്പെടുത്തി. സെക്രട്ടറി ആര്‍. ജയചന്ദ്രന്‍ സ്വാഗതം ആശംസിച്ച ചടങ്ങുകളുടെ എംസി ജോസ് ജേക്കബ് തെക്കേടം ആയിരുന്നു.

ഐ.എന്‍.ഒ.സി സെക്രട്ടറി ജനറല്‍ ജോര്‍ജ് എബ്രഹാം, ഷേറര്‍ വരീന്ദര്‍ ബല്ല, വൈസ് പ്രസിഡന്റ് സജി എബ്രഹാം, സാക്ക് തോമസ്, ഫോമ പ്രസിഡന്റ് ബേബി ഊരാളില്‍ തുടങ്ങിയവര്‍ വയലാര്‍ രവിക്ക് ആശംസകള്‍ അറിയിക്കുകയും പ്രവാസികാര്യവകുപ്പിന്റെ പ്രവര്‍ത്തനത്തെ അനുമോദിക്കുകയും ചെയ്തു.

ദീര്‍ഘകാലമായി വയലാര്‍ രവി ഇന്‍ഡ്യ മഹാരാജ്യത്തിന് നല്‍കി വരുന്ന ജനാധിപത്യ രാഷ്ട്രീയ സേവനം അനുസ്മരണീയവും പ്രവാസി ഇന്‍ഡ്യക്കാരുടെ ക്ഷേമത്തിന് അദ്ദേഹം നല്‍കിയ സേവനം വളരെ പ്രശംസനീയമാണെന്ന് രേഖപ്പെടുത്തിയ ഫലകം ഐ.എന്‍.ഒ.സി വയലാര്‍ രവിക്ക് നല്‍കി അനുമോദിച്ചു.

എക്‌സിക്യൂട്ടീവ് മെബര്‍ ബാലചന്ദ്രന്‍ പണിക്കര്‍ക്ക് ആതിദേയത്വം നല്‍കിയ സ്വീകരണ വിരുന്നില്‍ ന്യൂജേഴ്‌സ് ചാപ്റ്റര്‍ പ്രസിഡന്റ് ശ്രീമതി പാം ക്വാത്ര, നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഷുഡ് പ്രകാശ് സിംഗ്, കമ്മിറ്റി മെബര്‍മാരായ ജോസ് ചുമ്മാര്‍, തോമസ് കൂവലൂര്‍, വര്‍ഗ്ഗീസ് തെക്കേക്കര, റവ. വര്‍ഗ്ഗീസ് എബ്രഹാം, മേരുജി ദീലീപ്കുമാര്‍ തങ്കച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഡോ.എ.കെ.ബി.പിള്ള, ഡോണ പിള്ള, സ്റ്റാന്‍ലി കളത്തറ തുടങ്ങി നിരവധി സാമൂഹ്യ-രാഷ്ട്രീയ പ്രതിനിധികള്‍ വയലാര്‍ രവിയെ അനുമോദിക്കാന്‍ സന്നിഹിതരായിരുന്നു. ജോയിന്റ് സെക്രട്ടറി യു.എ നസ്സീര്‍ നന്ദി പ്രകാശിപ്പിച്ചു. 
ന്യൂയോര്‍ക്ക്-കേരള എയര്‍ഇന്‍ഡ്യ സര്‍വ്വീസ് ഗൗരവമായി പരിഗണിക്കും: വയലാര്‍രവി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക