Image

നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം: അവിഹിത ബന്ധംമൂലമെന്ന്‌

Published on 08 June, 2011
നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം: അവിഹിത ബന്ധംമൂലമെന്ന്‌
മാവേലിക്കര: നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിനിയായ ഭാര്യയെ ഭര്‍ത്താവ്‌ കൊലപ്പെടുത്തിയത്‌ കൂട്ടുകാരനോടുള്ള അമിത അടുപ്പംമൂലമെന്ന്‌ പോലീസ്‌ അറിയിച്ചു. ജൂണ്‍ മൂന്നിനാണ്‌ വിദേശത്ത്‌ ജോലിചെയ്യുന്ന എബി ഭാര്യയും ബാംഗളൂരില്‍ എംഎസ്‌്‌സി നഴ്‌സിംഗ്‌ വിദ്യാര്‍ഥിനിയുമായ ഷീബയെ കിടപ്പുമുറിയില്‍ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്‌.ബഹറിനില്‍ ജോലി ചെയ്യുന്ന എബി നാട്ടിലെത്തുമെന്നു മുന്‍കൂട്ടി ഷീബയെ അറിയിച്ചിരുന്നെങ്കിലും നാട്ടില്‍ വരാന്‍ ഷീബ കൂട്ടാക്കിയിരുന്നില്ല. എന്നാല്‍, വിദ്യാഭ്യാസ ലോണ്‍ വാങ്ങാനാണ്‌ യുവതി നാട്ടിലെത്തിയത്‌.നാട്ടിലെത്തിയ ഷീബയുടെ മൊബൈലിലേക്കു സഹപാഠിയായ പാലക്കാട്‌ സ്വദേശി നവാസിന്റെ നിരന്തര കോളുകളും മെസേജുകളും എത്തിയിരുന്നതും ദീര്‍ഘനേരം ഷീബ മൊബൈില്‍ സംസാരിച്ചിരുന്നതും എബി അറിഞ്ഞിരുന്നു. ഇത്‌ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ അതിനിടയിലാണ്‌ കൊലനടന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക