Image

അരുണ്‍കുമാറിനെതിരെ വിജിലന്‍സ്‌ അന്വേഷണം

Published on 09 June, 2011
അരുണ്‍കുമാറിനെതിരെ വിജിലന്‍സ്‌ അന്വേഷണം
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെതിരെ വിജിലന്‍സ്‌ അന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ എഴുതിക്കൊടുത്ത ആരോപണങ്ങളാണ്‌ അന്വേഷിക്കുക. ലോകായുക്‌ത മുന്‍പാകെയുള്ള കേസ്‌ അവസാനിപ്പിക്കുന്നതിനു മുന്‍പ്‌ വിജിലന്‍സ്‌ അന്വേഷണം പ്രഖ്യാപിക്കുന്നതു ശരിയല്ലാത്തതിനാല്‍ ഇക്കാര്യം മുഖ്യമന്ത്രി വെളിപ്പെടുത്തിയിട്ടില്ല. കേസ്‌ പിന്‍വലിച്ചശേഷം പ്രഖ്യാപിക്കാമെന്നാണു മന്ത്രിസഭയിലുണ്ടായ പൊതു ധാരണ. ലോകായുക്‌ത കേസ്‌ അവസാനിപ്പിച്ച ശേഷമേ വിജിലന്‍സ്‌ അന്വേഷണം സംബന്ധിച്ച ഉത്തരവ്‌ ഇറക്കുകയുള്ളൂ. വി.എസ്‌. അച്യുതാനന്ദന്‌ ഉമ്മന്‍ ചാണ്ടി എഴുതിക്കൊടുത്ത ആരോപണങ്ങളില്‍ ലോട്ടറി വിഷയത്തില്‍ വി.എ. അരുണ്‍കുമാര്‍ ഇടപെട്ട കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു. ഉമ്മന്‍ ചാണ്ടി എഴുതിക്കൊടുത്ത ആരോപണങ്ങള്‍ അദ്ദേഹം പറയുന്ന പൊലീസ്‌ ഉദ്യോഗസ്‌ഥനെക്കൊണ്ട്‌ അന്വേഷിപ്പിക്കാമെന്നാണു മുഖ്യമന്ത്രിയായിരിക്കെ വിഎസ്‌ പ്രഖ്യാപിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക