Image

അമേരിക്കന് മലയാളികള് കാലാബോധമുള്ളവര്: സുരാജ് വെഞ്ഞാറമൂട്

ജോയിച്ചന് പുതുക്കുളം Published on 09 June, 2011
അമേരിക്കന് മലയാളികള് കാലാബോധമുള്ളവര്: സുരാജ് വെഞ്ഞാറമൂട്
ഫ്‌ളോറിഡ: അമേരിക്കന്‍ മലയാളികള്‍ കലാബോധമുള്ളവരാണെന്ന്‌ പ്രശസ്‌ത സിനിമാതാരം സുരാജ്‌ വെഞ്ഞാറമൂട്‌ അഭിപ്രായപ്പെട്ടു. ഫ്‌ളോറിഡയില്‍ നടന്ന താരസമന്വയം മെഗാഷോയോട്‌ അനുബന്ധിച്ച്‌ ഏഷ്യാനെറ്റ്‌ യു.എസ്‌.എയുടെ എട്ടാം വാര്‍ഷികവും, നവകേരളാ ആര്‍ട്‌സ്‌ ക്ലബ്ബിന്റെ പതിനേഴാം വാര്‍ഷികവും ആചരിക്കുന്നതിന്റെ ഭാഗമായി നടന്ന `ദീപംതെളിക്കല്‍' ചടങ്ങില്‍ ആശംസകള്‍ നേര്‍ന്ന്‌ സംസാരിക്കുകയായിരുന്നു സുരാജ്‌.

നടി മീരാ ജാസ്‌മിന്‍ ഭദ്രദീപം തെളിയിച്ചു. ഏഷ്യാനെറ്റ്‌ യു.എസ്‌.എയുടെ ഓപ്പറേഷന്‍സ്‌ മാനേജരും, ചീഫ്‌ കോര്‍ഡിനേറ്ററുമായ മാത്യു വര്‍ഗീസ്‌ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. ഏഷ്യാനെറ്റിന്റെ കണക്‌ഷന്‍ എടുത്തും, പ്രോഗ്രാം കണ്ടും പ്രോത്സാഹിപ്പിക്കുന്ന മലയാളികള്‍ കേരളത്തിന്റെ കലാകാരന്മാരോടും കലാപരിപാടികളോടും കാണിക്കുന്ന താത്‌പര്യത്തെ അദ്ദേഹം പ്രശംസിച്ചു. ഇവന്റ്‌ സ്‌പോണ്‍സര്‍ മുല്ലയ്‌ക്കല്‍ മെഡിക്കല്‍സ്‌ സി.ഇ.ഒ ബോബി ജോസഫ്‌, ഫ്രീഡിയാ എന്റര്‍ടൈന്‍മെന്റ്‌ പ്രസിഡന്റ്‌ ഡോ. ഫ്രീമു വര്‍ഗീസ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മീരാ ജാസ്‌മിന്‍, സുരാജ്‌ വെഞ്ഞാറമൂട്‌, ബാല, വിധു പ്രതാപ്‌ തുടങ്ങിയ ഇരുപതോളം താരങ്ങള്‍ അരങ്ങത്തുവന്ന താരസമന്വയം മെഗാഷോ ഏവരുടേയും പ്രശംസ പിടിച്ചുപറ്റി.

നവകേരളാ പ്രസിഡന്റ്‌ സാജു വടക്കേല്‍ നന്ദി പറഞ്ഞു. സെക്രട്ടറി ഷീലാ ജോസ്‌ എം.സിയായിരുന്നു.

അമേരിക്കന് മലയാളികള് കാലാബോധമുള്ളവര്: സുരാജ് വെഞ്ഞാറമൂട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക