Image

ബഹ്‌റിന്‍ കിരീടാവകാശി ബരാക്ക്‌ ഒബാമയുമായി കൂടിക്കാഴ്‌ച നടത്തി

Published on 09 June, 2011
ബഹ്‌റിന്‍ കിരീടാവകാശി ബരാക്ക്‌ ഒബാമയുമായി കൂടിക്കാഴ്‌ച നടത്തി
മനാമ: ബഹ്‌റിന്‍ കിരീടാവകാശി പ്രിന്‍സ്‌ സല്‍മാന്‍ ബിന്‍ ഹമദ്‌ ആല്‍ ഖലീഫ, അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുമായി കൂടിക്കാഴ്‌ച നടത്തി. ജൂലൈ മാസത്തില്‍ ബഹ്‌റിന്‌ ആരംഭിക്കുന്ന ദേശീയ സംവാദം ഗൗരവകരവും മുന്‍ ഉപാധികളില്ലാത്തതുമായിരിക്കുമെന്ന്‌ രാജാവ്‌ വ്യക്തമാക്കിയ കാര്യം കൂടിക്കാഴ്‌ചക്കുശേഷം പുറത്തിറക്കിയ പ്രസ്‌താവനയില്‍ കിരീടാവകാശി ഓര്‍മിപ്പിച്ചു. ദേശീയ സുരക്ഷാനിയമം പിന്‍വലിക്കുകയും സംവാദം പ്രഖ്യാപിക്കുകയും ചെയ്‌ത ഹമദ്‌ രാജാവിന്റെ നടപടിയെ യു.എസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒമാബ സ്വാഗതം ചെയ്‌തിരുന്നു. 'സംവാദത്തിനുവേണ്ടിയുള്ള കിരീടാവകാശിയുടെ ശ്രമങ്ങള്‍ക്ക്‌ പ്രസിഡന്റ്‌ ഒമാബ പിന്തുണ അറിയിച്ചു. യു.എസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റന്‍, സെനറ്റര്‍മാര്‍,സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരുമായി പ്രിന്‍സ്‌ സല്‍മാന്‍ കൂടിക്കാഴ്‌ച നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക