പ്രൊഫ: ഫിലിപ്പ് ജേക്കബിന്റെ സംസ്കാര ശുശ്രൂഷ

Published on 24 February, 2021
പ്രൊഫ: ഫിലിപ്പ് ജേക്കബിന്റെ  സംസ്കാര ശുശ്രൂഷ
ഡാളസ്: ഡാളസിൽ അന്തരിച്ച  അലഹബാദ് കാർഷിക യൂണിവേഴ്സിറ്റി അദ്ധ്യാപകനും, കാർഷിക ശാസ്ത്ര വിദഗ്ദ്ധനുമായ പ്രൊഫസർ ഫിലിപ് ജേക്കബ്ബ് (തമ്പി - 70) സംസ്കാരശ്രുശൂഷ ഫെബ്രു 24 ബുധനാഴ്ച  ഉച്ചക്ക് 12:30നു

കോട്ടയം ജില്ലയിൽ എൻ. ജി. ചാക്കോ-ശോശാമ്മ ദമ്പതികളുടെ മകനായി ജനിച്ച ഇദ്ദേഹം, കുമ്പനാട് നോയൽ മെമ്മോറിയൽ ഹൈസ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസാനന്തരം അലഹബാദ് കാർഷിക യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടി. കോളേജ് പഠന കാലത്ത് കായിക രംഗത്തും ശ്രദ്ധ പതിപ്പിച്ചിരുന്ന ഇദ്ദേഹം, ഈ കലാലയത്തിലെ ബാസ്കറ്റ്ബോൾ ടീം അംഗം കൂടിയായിരുന്നു. വിദ്യാഭ്യാസാനന്തരം ഇതേ കോളേജിലെ അഗ്രോണമി വിഭാഗത്തിലെ അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു.

വിദ്യാർത്ഥികൾക്ക് ഏറെ ബഹുമാനിതനും, പ്രിയങ്കരനുമായിരുന്ന ഇദ്ദേഹത്തിനു, അവർ ‘പയ്യാസാർ’എന്ന വിളിപ്പേരു നൽകി. അദ്ധ്യാപകവൃത്തിയിൽ ആയിരിക്കുമ്പോൾ അഗ്രോണമി വിഭാഗത്തിലെ വിദ്യാർത്ഥികളുമായി കേരളത്തിലെ റബ്ബർ, തേയില, കൊക്കോ, കാപ്പി മുതലായവയുടെ തോട്ടങ്ങൾ സന്ദർശിക്കുവാനും, അവയുടെ സംസ്കരണത്തെ കുറിച്ച് പഠിപ്പിക്കുന്നതിലും താൻ സമയം കണ്ടെത്തിയിരുന്നു. തന്റെ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുമ്പോൾ അഗ്രോണമി വിഭാഗത്തിന്റെ മേധാവിയായും, കോളേജിന്റെ ആക്ടിംഗ് പ്രിൻസിപ്പാളായും സുസ്തർഹ്യ സേവനം ചെയ്തിരുന്നു.

1998 -ൽ കുടുംബമായി അമേരിക്കയിലേക്ക് താമസം മാറ്റിയ പ്രൊഫസർ, ഡാളസ് സിറ്റിക്ക് സമീപ പ്രദേശമായ മർഫിയിൽ സ്ഥിര താമസമാക്കി.കോട്ടയം ഹെവൻലി ഫീസ്റ്റ് ശുശ്രൂഷകൻ തങ്കു ബ്രദറിന്റെ സഹോദരി ബിനുവാണു, ഇദ്ദേഹത്തിന്റെ ഭാര്യ.
മക്കൾ: സൂസൻ, ഗ്രേയ്സ്, ബിന്നി.

ഭൗതീക സംസ്കാരം ഫെബ്രുവരി 24 ബുധനാഴ്ച, ഗാർലൻഡിലുള്ള ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലി, സഭയുടെ നേതൃത്വത്തിൽ നടക്കും. സംസ്കാര ശുശ്രൂഷകൾ www.provisiontv.in - ൽ തത്സമയം ദർശിക്കാവുന്നതാണു.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ കുഞ്ചാണ്ടി വൈദ്യൻ. (732)- 742- 9376

റിപ്പോർട്ട് : പി പി ചെറിയാൻ
പ്രൊഫ: ഫിലിപ്പ് ജേക്കബിന്റെ  സംസ്കാര ശുശ്രൂഷ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക