ടൈറ്റസ് തോമസ് (ടിറ്റി-71) ന്യു ജേഴ്‌

Published on 05 March, 2021
ടൈറ്റസ് തോമസ് (ടിറ്റി-71) ന്യു ജേഴ്‌
ചെറി ഹിൽ, ന്യു ജേഴ്‌സി: കുമ്പനാട് കിഴക്കേടത്ത് പരേതരായ കെ.സി. തോമസിന്റെയും അന്നമ്മയുടെയും മകൻ  ടൈറ്റസ് തോമസ് (ടിറ്റി-71) ന്യു ജേഴ്‌സിയിൽ ചെറി ഹില്ലിൽ നിര്യാതനായി.

ഭാര്യ: കുഞ്ഞുകുഞ്ഞമ്മ. മക്കൾ: റ്റിജു, ടിനു, ടോബി . മരുമക്കൾ: ബിന്ദു, സൗമ്യ, ആൻസി. നാല് കൊച്ചുമക്കളുണ്ട്.
സഹോദരങ്ങൾ: ജേക്കബ് തോമസ്, (ജെബോയി), ന്യു ജേഴ്‌സി; ഭായി മോൾ (തിരുവല്ല); ഓമന (എറണാകുളം); കൊച്ചുമോൾ (കോയമ്പത്തൂർ)
പൊതുദർശനം ‌ മാര്‍ച്ച്‌ 7 ഞായറാഴ്‌ച വൈകുന്നേരം 5 മുതല്‍ 7.30 വരെ ക്രിസ്‌തോസ്‌ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ വെച്ച്‌ നടക്കും.(9999  ഗാൻട്രി റോഡ്, ഫിലാഡൽഫിയ, പി.എ. 19115) 

ആദ്യ ഭാഗ സംസ്‌കാര ശുശ്രൂഷയില്‍ റവ. അനീഷ്‌ തോമസ്‌ തോമസ്‌ പ്രധാന കാര്‍മ്മികത്വം വഹിക്കും.

മാര്‍ച്ച്‌ 8 തിങ്കളാഴ്‌ച രാവിലെ 9.30 മുതല്‍ 10 30 വരെ നടക്കുന്ന വ്യൂവിംഗ്‌ സര്‍വ്വീസിന്‌ ശേഷം നടക്കുന്ന രണ്ടാം ഭാഗ സംസ്‌കാര ശുശ്രൂഷയെ തുടര്‍ന്ന്‌ 12 മണിക്ക്‌ ന്യൂജേഴ്‌സിയിലെ ചെറിഹിലിലുള്ള കോള്‍സ്‌ ടൗണ്‍ സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും. (100 കിംഗ്‌സ് ഹൈവേ, നോർത്ത് ചെറി ഹിൽ, ന്യു ജേഴ്‌സി-08034)
കോവിഡ് ചട്ടങ്ങൾ പാലിച്ച് കൊണ്ടായിരിക്കും പൊതുദർശനവും സംസ്കാരവും. 

ലൈവ് സ്ട്രീം: https://sojimediausa.com/live/

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജെബോയി 856-607 9665, കുര്യൻ  കുരുവിള 856 673 9710 

വിവരങ്ങൾക്ക്: ജെബോയി 856 607 9665 
ചാണ്ടി വർഗീസ് (അച്ഛന്കുഞ്ഞ്) 856 316 8276 

വാർത്ത ജേക്കബ് എബ്രഹാം  (രാജൻ) 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക