Image

ഡാളസ് സിറ്റി വൈഡ് പ്രയര്‍ ഫെല്ലോഷിപ്പിന് പുതിയ നേതൃത്വം.

രാജ്ജു തരകന്‍ Published on 09 March, 2018
ഡാളസ് സിറ്റി വൈഡ് പ്രയര്‍ ഫെല്ലോഷിപ്പിന് പുതിയ നേതൃത്വം.
ഡാളസ്: ഡാളസ്‌മെട്രോ പ്ലെക്‌സിലെ പെന്തക്കോസ്ത് സഭകളുടെ നേതൃത്വത്തില്‍ നടക്കുന്ന 'സിറ്റിവൈഡ് പ്രയര്‍ ഫെല്ലോഷിപ്പ് ഓഫ് പെന്തക്കോസ്തല്‍ ചര്‍ച്ചസ് ഓഫ് ഡാളസ് ഫോര്‍ട്ട്‌വര്‍ത്തിന്റെ കോഓര്‍ഡിനേറ്ററായി പാസ്റ്റര്‍ മാത്യൂ ശാമുവല്‍ ചുമതലയേറ്റു. പാസ്റ്റര്‍മാരായ ജോണ്‍ ഫിലിപ്പ്, ഫിനോയ് ജോണ്‍സന്‍ , തോമസ് മുല്ലയ്ക്കല്‍ എന്നിവരും നേതൃത്വത്തിന് പങ്കാളിത്തം വഹിക്കുന്നു.

 ഡാളസ് പട്ടണത്തിലെ അമ്പതിലധികം പെന്തക്കോസ്ത് സഭകളുടെ സഹകരണത്തില്‍ എല്ലാ വര്‍ഷവും വിവിധ സഭകളില്‍ നടത്തപ്പെടുന്ന ആത്മീയ സമ്മേളനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സിറ്റിവൈഡ് പ്രയര്‍ ഫെല്ലോഷിപ്പ്   ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ചത്തെ ഉപവാസ പ്രാര്‍ഥനയോടു കൂടെ ആരംഭിക്കുകയുണ്ടായി. ഫെബ്രുവരി 18മുതല്‍ 24വരെ ഏഴ് സഭകളിലായി നടത്തപ്പെട്ട പ്രസ്തുത പ്രാര്‍ത്ഥനകളില്‍ അനേകര്‍ പങ്കാളികളായി. അടുത്ത പ്രധാന സമ്മേളനങ്ങള്‍ താഴെക്കൊടുത്തിരിക്കുന്ന പ്രകാരം നടക്കുന്നതാണ്.

സായാഹ്ന സമ്മേളനങ്ങള്‍! : മാര്‍ച്ച്24 (ഹെബ്രോന്‍ പെന്തക്കൊസ്തല്‍ ഫെലോഷിപ്പ്); ജൂണ്‍ 9 (ഫിലഡെല്‍ഫിയ പെന്തക്കോസ്തല്‍ ഫെലോഷിപ്പ് ; ഒക്ടോബര്‍ !!20 (ലൈഫ്‌വേ ചര്‍ച്ച് ഓഫ് ഗോഡ്). പാസ്‌റ്റേറഴ്‌സിനും കൂടാതെ സഭയില്‍ ഇതര നേതൃത്വം നല്‍കുന്നവര്‍ക്കും വേണ്ടിയുള്ള പ്രഭാതത്തില്‍ നടക്കുന്ന കുടുംബയോഗങ്ങള്‍.മേയ്12 (ബെഥല്‍ റിവൈവല്‍ ചര്‍ച്ച്), സെപ്തംബര്‍ 15 (പെനിയേല്‍ ചര്‍ച്ച് ഓഫ് ഗോഡ്). കൂടാതെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9മുതല്‍ 10:30 വരെ ടെലഫോണ്‍ വഴിയുള്ള  പ്രാര്‍ഥനാ ലൈന്‍ സജീവമാണ്. 
Dial in: 1 (605) 475 4900
  Access Code: 1052601#
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: പാസ്റ്റര്‍ മാത്യൂ ശാമുവല്‍ (469)2588118


ഡാളസ് സിറ്റി വൈഡ് പ്രയര്‍ ഫെല്ലോഷിപ്പിന് പുതിയ നേതൃത്വം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക