Image

ന്യൂയോര്‍ക്ക് ക്യൂന്‍സില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുന്നാള്‍

പോള്‍ ഡി. പനയ്ക്കല്‍ Published on 30 August, 2018
ന്യൂയോര്‍ക്ക് ക്യൂന്‍സില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുന്നാള്‍
ന്യുയോര്‍ക്ക്: ന്യുയോര്‍ക്ക് ക്യൂന്‍സിലെ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുന്നാളിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ എത്തുന്നു. ഹെയ്തി, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ബംഗ്ലാദേശ്, സ്പാനിഷ്, ഇന്ത്യന്‍ കമ്യൂണിറ്റികള്‍ ചേര്‍ന്നാണു തിരുന്നാള്‍ നടത്തുന്നത്. സെപ്റ്റംബര്‍ ഒന്‍പതിനാണ് പ്രധാന ആഘോഷം. ഓഗസ്റ്റ് 31 നു നവദിന ധ്യാനം തുടങ്ങും. സെപ്റ്റംബര്‍ എട്ടുവരെ എല്ലാ ദിവസവും വൈകിട്ട് ഏഴു മണിക്ക് നൊവേന ഉണ്ടായിരിക്കും.

ഒന്‍പതിനു പ്രദക്ഷിണം. തുടര്‍ന്നു ബിഷപ്പ് പോള്‍ സാഞ്ചെസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി, അതിനുശേഷം സ്‌കൂള്‍ ഗ്രൗണ്ടില്‍ (പാര്‍ക്കിങ് ലോട്ട്) വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷണം എന്നിവ ഉണ്ടായിരിക്കും.

മലയാളികള്‍ ധാരാളം താമസിക്കുന്ന ന്യൂഹൈഡ് പാര്‍ക്ക്, ഫ്‌ലോറന്‍ പാര്‍ക്ക്, ഗാര്‍ഡന്‍ സിറ്റി, ബെല്‍ റോസ്, ക്യൂന്‍സ് വില്ലേജ് പ്രദേശങ്ങളില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുന്നാളിനു വളരെ പ്രാധാന്യമുണ്ട്. ഗ്രൂപ്പുകളുടെയോ ആരാധനാ ക്രമങ്ങളുടെയോ പരിമിതികള്‍ ഇല്ലാതെ എല്ലാവര്‍ക്കും ഒരുമിക്കുന്നതിനുള്ള അവസരമാണിത്. ക്യൂന്‍സ് വില്ലേജില്‍ 220 സ്ട്രീറ്റില്‍ ആണ് ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് പള്ളി. ഫാ. പാട്രിക് ലോങ്ങലോങ്, ഫാ. റോബര്‍ട്ട് അമ്പലത്തിങ്കല്‍ എന്നിവരാണു ഒരുക്കങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.
ന്യൂയോര്‍ക്ക് ക്യൂന്‍സില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക