ടെന്നസി: നോര്‍ത്ത് അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തുള്ള മാര്‍ത്തോമ്മ സഭയുടെ ചാറ്റനൂഗ മാര്‍ത്തോമ്മ ഇടവകയുടെ കണ്‍വെന്‍ഷന്റെ ഉത്ഘാടന ദിനത്തില്‍ തൊട്ടാല്‍ പൊള്ളുന്ന തൊങ്ങലുകള് അല്ലാ, ആശ്വാസം ലഭിക്കുന്ന നന്മയുടെ തൊങ്ങലുകള് ഉള്ളതാവണം ക്രിസ്തിയ സഭകള്‍ എന്ന് പ്രമുഖ സുവിശേഷക പ്രഭാഷകന്‍ സാബു വാര്യാപുരം അഭിപ്രായപ്പെട്ടു.
ആര്‍ക്കും തൊടാനാകാത്ത ഉയര്‍ച്ചയല്ല . ആവശ്യക്കാരന് കൈയെത്തി തൊടാന്‍ ആകുന്ന തൊങ്ങലുകള് ( നന്മകള്) കൊണ്ട് പൂരകമാകണം ക്രിസ്തിയ സഭകള്‍. പ്രതിസന്ധികളുടെ മഹാ പ്രളയത്തില്‍ അകപ്പെട്ട് മുങ്ങിത്താഴുന്നവരുടെ രോദനം വീണ്ടും ഉയരുമ്പോള്‍ , രക്ഷയ്ക്കായി ക്രിസ്തുവിലേക്ക് എറിഞ്ഞുകൊടുക്കുന്ന, കരുതലിന്റെയും സ്നേഹത്തിന്റെയും പിടിവള്ളിയാകണം നമ്മുടെ നന്മയുടെ തൊങ്ങലുകള് എന്ന് സാബു വാര്യാപുരം ഓര്‍മിപ്പിച്ചു.
ഇടവക വികാരി റവ .അജു എബ്രഹാമിന്റെ അധ്യക്ഷതയില്‍ നടന്ന കണ്‍വെന്‍ഷനില്‍ അനേക വിശ്വാസികള്‍ പങ്കെടുത്തു. ഇന്ന് വൈകിട്ട് 6.30 മുതല്‍ 8.30 വരെയും, നാളെ രാവിലെ 10.30 ന് ആരംഭിക്കുന്ന ആരാധനയോട് അനുബന്ധിച്ചും വചന പ്രഭാഷണം ഉണ്ടായിക്കുന്നതാണന്ന് ഇടവക സെക്രട്ടറി സാം മാത്യു അറിയിച്ചു.