-->

nursing ramgam

നൈനയുടെ ക്ലിനിയ്ക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് വന്‍ വിജയം

മോളി ജേക്കബ്

Published

on

നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക(NAINA) യുടെ രണ്ടാമത് ക്ലിനിയ്ക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് നവംബര്‍ 2ന് ഈസ്റ്റ് ഹാഹോവര്‍, ന്യൂജേഴ്‌സിയില്‍ വളരെ വിജയകരമായി നടത്തപ്പെട്ടു. പോപ്പുലേഷന്‍ ഹെല്‍ത്ത്: ബ്രിഡ്്ജിംഗ് ഗാപ്‌സ് ആന്‍ഡ് ഇംപ്രൂവിംഗ് ആക്‌സസ് റ്റൂ കെയര്‍' എന്ന തീം ആസ്പദമാക്കി നടത്തപ്പെട്ട ഈ കോണ്‍ഫറന്‌സിന് ആതിഥേയത്വം വഹിച്ച അമേരിക്കന്‍ അസ്സോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ നഴ്‌സസ് ഓഫ് ന്യൂജേഴ്‌സി, ചാപ്റ്റര്‍ (AAIN-NJ2) NAINA പ്രസിഡന്റിന്റെ പ്രത്യേക പ്രശംസയ്ക്ക് അര്‍ഹരായി. അമേരിയ്ക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നേഴ്‌സിംഗ് മേഖലയില്‍ പ്രമുഖരായ നഴ്‌സ് എക്‌സിക്യൂട്ടീവ്‌സ്, നഴ്‌സ് എഡ്യൂക്കറ്റേര്‍സ്, അഡ് വാന്‍ഡ്‌സ് പ്രാക്ടീസ് നഴ്‌സസ്(APN) നഴ്‌സ് ലീഡേര്‍സ് തുടങ്ങിയവര്‍ ഈ കോണ്‍ഫറന്‍സില്‍ സംബന്ധിച്ചു എന്നത് അഭിമാനകരം തന്നെയാണ്.
AAIN-NJ 2 പ്രസിഡന്റ് മി. സാന്‍ഡ്ര ഇമ്മാനുവേല്‍ എല്ലാവരേയും സ്വാഗതം ചെയ്തു. NAINA യുടെ എ.പി.എന്‍(APN) കമ്മിറ്റി ചെയര്‍ ആയ ഡോ.റെയ്ച്ചല്‍ കോശി കോണ്‍ഫറന്‍സിനെപ്പറ്റി ഒരു അവലോകനം നടത്തി. ആരംഭം മുതല്‍ അവസാനം വരെ മോഡററ്റേഴ്‌സ് ആയി സ്‌റ്റേജില്‍ നിറഞ്ഞുനിന്ന ഷിബി വറുഗീസും സൂര്യ ചാക്കോയും കോണ്‍ഫറന്‍സിന് മാറ്റുകൂട്ടി തങ്ങളുടെ കര്‍ത്തവ്യത്തോട് കൂറു പുലര്‍ത്തി. NAINA പ്രസിഡന്റ് ഡോ. ആഗ്നസ് തേരാടി പ്രസിഡന്‍ഷ്യല്‍ അഡ്രസ് നടത്തി. ന്യൂജേഴ്‌സി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് (NJ DOH) സാമൂഹ്യ ആരോഗ്യ മേഖലയുടെ അസിസ്റ്റന്റ് കമ്മീഷ്ണര്‍ ആയ മി. നാഷോണ്‍ ഹോണ്‍സ്ബി(Nashon Hornsby) മുഖ്യ പ്രഭാഷകനായിരുന്നു. ആരോഗ്യഫലങ്ങളും സാമൂഹ്യമേഖലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.

AAIN-NJ2 ന്റെ  പ്രാരംഭം മുതലെ അതിലെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും താങ്ങും തണലുമായി പ്രവര്‍ത്തിച്ച RWJ ബര്‍ണബാസ് ഹെല്‍ത്ത് സിസ്റ്റം വൈസ് പ്രസിഡന്റും ചീഫ് നഴ്‌സിങ്ങിന് ഓഫീസര്‍(CNO) ആയ മിസിസ് നാല്‍സി ഹോളേക്കിനെ ലൈഫ് റ്റൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. ആഗോളവ്യാപകമായ (നഴ്‌സിംഗ് നൗ) ക്യാന്‍പയസൊ ഉദ്ഘാടനവും അതേ ദിവസം നടന്നു.

പോപ്പുലേഷന്‍ ഹെല്‍ത്ത് എന്ന തീം ആയി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് വിവിധ ലോക്കല്‍ ചാപ്റ്ററുകളില്‍നിന്നുള്ള പ്രമുഖ പ്രഭാഷകര്‍ നടത്തിയ പ്രഭാഷണങ്ങള്‍ എല്ലാം മികവുറ്റതും ഉയര്‍ന്ന നിലവാരമുള്ളതും ആയിരുന്നു. കോണ്‍ഫറന്‍സ് തീം ആയി ബന്ധപ്പെട്ട പോസ്റ്റര്‍ പ്രസന്റേഷന്‍സും കോണ്‍ഫറന്‍സിന് മാറ്റുകൂട്ടി. പോസ്റ്റര്‍ പ്രസന്റേഷന്‍ വിജയികള്‍ക്ക് അവാര്‍ഡ് വിതരണവും നടന്നു.

AAIN-NJ 2 സെക്രട്ടറി ഉമാ വേണുഗോപാല്‍ വോട്ട് ഓഫ് താങ്ക്‌സ പറഞ്ഞു. ANLC-യുടെ അക്രെഡിറ്റഡ് പ്രൊവൈഡര്‍ ആയ NAINA കോണ്‍ഫറന്‍സില്‍ സംബന്ധിച്ചവര്‍ക്ക് 7 കോണ്‍ടാക്റ്റ് അവാര്‍ഡ് നല്‍കി. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പൊതുജനാരോഗ്യരംഗത്ത് പല മേഖലകളിലും മികവുറ്റ സേവനം നല്‍കാന്‍ വേണ്ട വിജ്ഞാനവും  അറിവും ഇതില്‍ സംബന്ധിച്ചവര്‍ നേടി എന്നതില്‍ NAINA-യ്ക്ക് അഭിമാനിയ്ക്കാം.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പകർച്ചവ്യാധിയും  മനസികാരോഗ്യവും: നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് സെമിനാർ വിജ്ഞാനപ്രദമായി 

ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ഓസ്റ്റിന്‍ (INAA ) ന്റെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 28 ന്

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 27-ന്

ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓഫ് ആല്‍ബനിക്ക് പുതിയ നേതൃത്വം

അറസ്റ്റി ലായ വ്യാജ വൈദ്യൻ മോഹനൻ നായർ നിരീക്ഷണത്തിൽ

ഐ.എന്‍.എ.ഐയുടെ ഹോളിഡേ ആഘോഷങ്ങള്‍ ജനുവരി 11-ന്

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഹെല്‍ത്ത് ഫെയര്‍ നടത്തി

നിന്‍പാ നഴ്‌സസ് പ്രാക്ടീഷണേഴ്‌സ് വാരം ആഘോഷിച്ചു

നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കമ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍ ന്യൂയോര്‍ക്കില്‍

നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ വിദ്യാഭ്യാസ സെമിനാര്‍ വിജയകരമായി

ഇന്‍ഡ്യന്‍ നഴ്‌സസ് അസോസിയേഷനും നോര്‍ത്ത് ഹെപ്‌സ്റ്റെഡ് മലയാളി അസോസിയേഷനും ചേര്‍ന്ന് ആരോഗ്യ വിദ്യാഭ്യാസ സെമിനാര്‍ നടത്തുന്നു.

നൈനയുടെ രണ്ടാമത് ക്ലിനിക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് നവംബര്‍ രണ്ടിന് ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഹാനോവറില്‍

ക്വീന്‍സ് പരേഡില്‍ നഴ്‌സിംഗ് അസോസിയേഷന്റെ പങ്കാളിത്തം ശ്രദ്ധേയമായി

മലയാളി സമൂഹത്തിനു അഭിമാനം പകര്‍ന്ന് എ.കെ.എം.ജി കണ്‍വന്‍ഷന്‍ ഉല്‍സവമായി

എ.കെ.എം.ജി കണ്‍ വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍

എ.കെ.എം.ജിയെ അടുത്ത തലത്തിലേക്ക് നയിക്കാന്‍ പുതിയ പ്രസിഡന്റ് ഡോ. ഉഷാ മോഹന്‍ദാസ്

ഡോക്റ്റര്‍മാരിലെ എഴുത്തുകാര്‍: എ.കെ.എം.ജി കണ്വന്‍ഷനില്‍ സാഹിത്യ സെമിനാര്‍ ഹ്രുദ്യമായി

നാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കം

പുതിയ ആശയങ്ങള്‍ക്ക് ചിറകു നല്‍കുവാന്‍ എ.കെ.എം.ജിയുടെ കോഗ് ഹെല്ത്ത് സെമിനാര്‍

എ.കെ.എം.ജി: അതിരുകളില്ലാത്ത ആതുരസേവനം (ഡോ. സാറാ ഈശോ)

40 വര്‍ഷത്തിന്റെ പത്മരാഗ തിളക്കവുമായി എ.കെ.എം. ജി കണ്‍ വന്‍ഷനു വ്യാഴാഴ്ച ന്യു യോര്‍ക്കില്‍ തുടക്കം

ചേംബര്‍ ഓഫ് കോമേഴ്‌സ് പുരസ്‌കാര സന്ധ്യയില്‍ തിളങ്ങി അന്നമ്മ തോമസും നഴ്‌സസ് അസ്സോസിയേഷനും.

നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ രജത ജൂബിലി ആഘോഷങ്ങള്‍ വര്‍ണാഭമായി.

അയ്‌നാനി നഴ്‌സസ് ഡേ ആഘോഷിച്ചു

ആതുരസേവന രംഗത്ത് മികവുറ്റ പാരമ്പര്യം കേരളത്തിന്റേത് :ഡോ. എം. വി പിള്ള

ഐ.എന്‍.എ.ഐ. നേഴ്‌സസ് ദിനാഘോഷം നടത്തി

നേഴ്‌സസ് വീക്ക് ഗാല 2019 ഉത്സവമായി

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഒക്ലഹോമ നഴ്‌സസ് ദിനം ആഘോഷിച്ചു.

ഐ.എന്‍.എ.ഐയുടെ നഴ്‌സസ് ദിനാഘോഷം മെയ് 5-ന്

കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ വാര്‍ഷിക ഡിന്നര്‍നൈറ്റ് ഏപ്രില്‍ 27-ന്

View More