Image

പുതുമകള്‍ നിറഞ്ഞ മിനി മൂവി 'കിവുഡ' യൂട്യൂബില്‍ റിലീസിനെത്തി

Published on 13 February, 2020
പുതുമകള്‍ നിറഞ്ഞ മിനി മൂവി 'കിവുഡ' യൂട്യൂബില്‍ റിലീസിനെത്തി
ബ്രിസ്‌ബേന്‍: ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇടം തേടുമെന്ന് നിരീക്ഷകര്‍ കരുതുന്ന മിനി മൂവി 'കിവുഡ' ഫെബ്രുവരി 14 നു (വെള്ളി) യൂട്യൂബില്‍ റിലീസ് ചെയ്യും. നവാഗതനായ ഡോ. വിജയ് മഹാദേവന്‍ കഥയും തിരക്കഥയും സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറും ട്രെയ്ലറും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കഴിഞ്ഞു.

വണ്‍ ഡ്രോപ്പ് ക്രീയേഷന്‍സും ഓസ്ട്രേലിയന്‍ സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ആര്‍ട്‌സും ചേര്‍ന്നു നിര്‍മിച്ച ചിത്രം ഫെബ്രുവരി 14നു (വെള്ളി) വൈകുന്നേരം 5 നു യുവതാരം ഉണ്ണി മുകുന്ദന്‍ റിലീസ് ചെയ്യും.

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നു യൂട്യൂബിലെ ടീം ജാങ്കോ സ്‌പേസില്‍ ആണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

ഓസ്‌ട്രേലിയ, ദുബായ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ കാമറ നിര്‍വഹിച്ചിരിക്കുന്നത് മാത്ത്യു ഡേവിസ് ആണ്. മരിയ ജറാള്‍ഡ് ഈണം നല്‍കിയ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റ്, നജീം അര്‍ഷാദ് തുടങ്ങിയവരാണ്. മികവ് തെളിയിച്ച ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും അടങ്ങുന്ന ഒരുപറ്റം നവാഗതര്‍ക്ക് പുറമെ ഒട്ടനവധി വിദേശികളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

കോളിളക്കം സൃഷ്ടിച്ച പെണ്‍കുട്ടികളുടെ തിരോധാനം ഇതിവൃത്തമാക്കി രചിച്ച കഥ, പകയും പ്രേതികാരവും നിറഞ്ഞ നാടകീയരംഗങ്ങളിലൂടെ മുന്നേറുമ്പോള്‍ പ്രേക്ഷകരില്‍ ഉധ്വേഗം ജനിപ്പിക്കുന്നതാണ്. പ്രവീണ്‍ പ്രഭാകറിന്റെ എഡിറ്റിംഗ് മികവ് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാവും 'കിവുഡ'.

റിപ്പോര്‍ട്ട്: തോമസ് ടി ഓണാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക