Image

ഫോമ ഇലക്ഷൻ: അനിയന്‍ ജോര്‍ജ്‌ തന്നെ അജയ്യൻ (കണ്ണൂർ ജോ)

Published on 27 September, 2020
ഫോമ ഇലക്ഷൻ: അനിയന്‍ ജോര്‍ജ്‌ തന്നെ അജയ്യൻ  (കണ്ണൂർ ജോ)
ന്യൂയോര്‍ക്ക്‌: ഇന്ത്യക്ക്‌ പുറത്തുള്ള  മലയാളികളുടെ ഏറ്റവും വലിയ കേന്ദ്രസംഘടനയായ ഫോമയുടെ പ്രസിഡന്റായി അനിയന്‍ ജോര്‍ജ്‌ തിരഞ്ഞെടുക്കപ്പെട്ടു. 196 വോട്ടുകളുടെ റിക്കോർഡ് ഭൂരിപക്ഷത്തോടെയാണ്‌  2020 -2022 കാലത്തേക്ക് ഫോമയുടെ ഏഴാമത്തെ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്‌. 76 ‌ അംഗസംഘടനകളുടെ പിന്‍ബലമുള്ള ഫോമയുടെ ചരിത്രത്തിൽ  ഏതെങ്കിലും ഒരു പ്രെസിഡന്റ്‌   സ്ഥാനാനാർത്ഥിക്ക് കിട്ടുന്ന  ഏറ്റവും വലിയ ഭൂരിപക്ഷമാണ്‌ ഇത്‌. മുന്‍കാല തിരഞ്ഞെടുപ്പുകളില്‍  നേരിയ ഭൂരിപക്ഷത്തിനാണ് പ്രെസിഡന്റുമാർ ‌ വിജയിച്ചിട്ടുള്ളത് .

തികച്ചും ജനാധിപത്യരീതിയില്‍ തെരഞ്ഞെടുപ്പ്‌ നടത്തുന്ന അമേരിക്കയിലെ ഏക അംബ്രല്ല ഓര്‍ഗനൈസേഷനായ ‌   ഫോമയുടെ  കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ അനിയനുള്‍പ്പെടെ ഏഴുപേരെയാണ്‌ ഭരണസമിതിയിലേക്ക്‌ തെരഞ്ഞെടുത്തത്‌. പല കോണുകളില്‍നിന്നും ശക്തമായ എതിര്‍പ്പ്‌ നേരിട്ടിട്ടും ഇത്രയും ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞത്‌   അനിയനെയും പ്രവർത്തകരേയും   അദ്‌ഭുതപ്പെടുത്തി ‌. വോട്ടെടുപ്പ്‌ നടക്കുന്ന ഘട്ടത്തില്‍ വോട്ടുമറിക്കുന്നുവെന്നും കള്ളവോട്ട് ചെയ്യുന്നുവെന്ന്   വരെയുള്ള   അഭ്യൂഹങ്ങള്‍ ശക്തമായി  ഉണ്ടായിരുന്നു.

അമേരിക്കന്‍ മലയാളികളില്‍ എറ്റവും വലിയ ജനസമ്മതിയുള്ളയാളാണ്‌ താനെന്ന്‌ അനിയന്‍ ജോര്‍ജ്‌ ഇതിലൂടെ തെളിയിച്ചിരി്ക്കയാണ്‌. ഇത്രയധികം ഭൂരിപക്ഷം ഇനി ഭാവിയില്‍ ആര്‍ക്കെങ്കിലും ലഭിക്കുമോയെന്നകാര്യം സംശയമാണ്‌. ഫലം അറിഞ്ഞ ഉടനെ ന്യൂയോർക് , ന്യൂ ജേഴ്സി , ഫിലാഡൽഫിയ , ഡെലവേർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നൂറുകളക്കിനു പ്രവർത്തകരാണ് അദ്ദേഹത്തെ അനുമോദക്കാൻ രാത്രി വൈകിയും എത്തിയത് .

പലതുകൊണ്ടും വേറിട്ട ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്‌ . ഫോമയുടെ ചരിത്രത്തില്‍ ഇത്രയും ജനശ്രദ്ധയാകര്‍ഷിച്ചതും വാശിയേറിയതുമായ ഒരു തെരഞ്ഞെടുപ്പ്‌ ഇതിനുമുമ്പ്‌ നടന്നിട്ടില്ല. വളരെ അധികം റെക്കോഡുകള്‍ സ്വന്തമാക്കിയ തെരഞ്ഞെടുപ്പ്‌ കൂടിയാ യിരുന്നു ഇത് ‌. ഇത്രയധികം തവണ ഒരു സ്ഥാനാര്‍ഥി ഓരോ ഡെലിഗേറ്റിനോടും വോട്ട്‌ ചോദിക്കുന്നതും ഒരുപക്ഷെ ആദ്യമായിരിക്കാം. മുഴുവന്‍ ഡെലിഗേറ്റുകളും വോട്ട്‌ ചെയ്‌തു എന്ന ഒരു പ്രത്യേകത കൂടി ഈ തെരഞ്ഞെടുപ്പിന്‌ ഉണ്ട്‌.   വോട്ടാവകാശമുള്ള 548 പേരിൽ  എല്ലാവരും ഇത്തവണ വോട്ടവകാശം വിനിയോഗിച്ചു എന്നത്  ഫോമയോടുള്ള  അവരുടെ    ആത്മാർഥത വെളിവാക്കുന്നു.    ഇത്രയധികം നീണ്ട പ്രചരണവും ഒരുപക്ഷെ ആദ്യമായിരിക്കും.

അനിയന്‍ ജോര്‍ജ്‌ സ്ഥാനമേല്‍ക്കുന്നതോടെ ഫോമയില്‍ ഒരു പുതുയുഗത്തിന്‌ തുടക്കം കുറിക്കുമെന്ന് പ്രവർത്തകർ ഉറച്ചു വിശ്വസിക്കുന്നു. പുതിയ പ്രഖ്യാപനങ്ങള്‍ക്ക്‌ കാതോര്‍ക്കുകയാണ്‌ അംഗസംഘടനകളെല്ലാം. പ്രവാസികൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുക എന്നാൽ ഇമ്മിഗ്രേഷൻ സംമ്ന്ധിച്ച കാര്യങ്ങളിൽ മാത്രം സഘടനകൾ ശ്രദ്ധ കേന്ദ്രികരിക്കുന്ന  ഒരു ഘട്ടത്തിലാണ് സ്വാന്തന സംഗീതം, ക്വിസ്സ്  കോംപീറ്റഷൻ തുടങ്ങിയ പരിപാടികൾ അനിയന്റെ നേതൃത്വത്തിൽ ആരംഭിക്കുന്നത് . ഇതിൽ പലതും വൻ വിജയമായിരുന്നു    

 മുൻകാല ഭരണ സമിതികളിൽ നിന്നും ‌ വ്യത്യസ്തമായി, കണ്‍വെന്‍ഷന്‍  എന്നത് രണ്ട്‌ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ കലാശക്കൊട്ട്‌ മാത്രമാണെന്ന അഭിപ്രായക്കാരനാണ് ‌ അനിയന്‍.  ഇലക്ഷന്‍  ഡിബേറ്റുകളിൽ   ഒരിക്കൽ പോലും കൺവെൻഷന് അമിത പ്രാധാന്യം കൊടുക്കാൻ   അദ്ദേഹം  തയ്യാറായിരുന്നില്ല .  99 ശതമാനം സമയം സംഘടന പടുത്തുയര്‍ത്തുന്നതിനും സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും   ഉപയോഗിക്കണമെന്ന അനിയന്റെ ചിന്താഗതി ഫോമയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുമോയെന്ന്‌ കാണേണ്ടിയിരിക്കുന്നു . 
Join WhatsApp News
chacko george. 2020-09-27 17:51:51
കണ്ടു മടുത്തു പത്രാധിപരെ. ഫോമ ഇലക്ഷനുമുമ്പ് പലരും അനിയനെ ക്കുറിച്ചു മാത്രം എഴുതി. ഇലക്ഷൻ കഴിയുമ്പോൾ അവസാനിക്കും ഇ എഴുത്തു എന്ന് കരുതിയിരുന്നപ്പോൾ തേ പിന്നെയും തുരു തുരെ അനിയന്റെ മഹത്വം. കണ്ടു മടുത്തു . ഇ മലയാളി ഓപ്പൺ ചെയ്യാൻ തന്നെ മടി തോനുന്നു.
Rajan chirayil 2020-09-27 22:59:28
ഒന്ന് വെറുപ്പിക്കതെ പോടെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക