Image

ഫോമാ 2022-24 ല്‍ ഫ്‌ളോറിഡായിലേക്ക് സ്വാഗതം: ജെയിംസ് ഇല്ലിക്കല്‍

സജി കരിമ്പന്നൂർ Published on 28 September, 2020
ഫോമാ 2022-24 ല്‍ ഫ്‌ളോറിഡായിലേക്ക് സ്വാഗതം: ജെയിംസ് ഇല്ലിക്കല്‍
കോവിഡ് എന്ന മാഹാമാരിയില്‍ നിന്നും എത്രയും വേഗം ലോകം സുരക്ഷിതമായി തീരട്ടെ എന്ന് ആശംസിക്കുന്നു, ഏവരേയും ഈശ്വരന്‍ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

മലയാളി സംഘടനകളെ അിശയിപ്പിച്ചുകൊണ്ട് നൂറ് ശതമാനം സമ്മതിദാന അവകാശം രേഖപ്പെടുത്തി തിരഞ്ഞെടുക്കപ്പെട്ട ഫോമായുടെ പുതിയ ഭരണസമിതിക്ക് എല്ലാവിധ ആശംസകളും   നേരുന്നു. അനിയന്‍ ജോര്‍ജും ഉണ്ണികൃഷ്ണനും തോമസ് ടി. ഉമ്മനും നേതൃത്വം കൊടുക്കുന്ന എക്‌സിക്യൂട്ടീവിനും, ഭാരവാഹികൾക്കും, മുന്‍പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ അനുഗ്രഹങ്ങളും ആശംസകളും നേരുന്നു.

പ്രിയ സഹോദരി സഹോദരങ്ങളെ ഫോമയുടെ 2022-24 വർഷത്തേക്ക്  നേതൃത്വം കൊടുക്കുവാന്‍ ഞാന്‍ മുന്നോട്ട് വന്നിരിക്കുന്നു എന്ന  കാര്യം എത്രയും സ്‌നേഹത്തോടെ അറിയിച്ചുകൊള്ളട്ടെ.

2014 ലെ എന്റെ പിതാവിന്റെ ദേഹവിയോഗത്തില്‍, അന്ന് നേതൃത്വത്തിലേക്ക് മത്സരിച്ചു എങ്കിലും, ഏവരിലും എത്തിച്ചേര്‍രുവാന്‍ എനിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ സംഘടനാ പ്രവര്‍ത്തനത്തിന് സമയം കണ്ടെത്തുവാന്‍ എനിക്ക് അവസരം വന്നു ചേര്‍ന്നിട്ടുണ്ട്.

അര നൂറ്റാണ്ടില്‍പ്പരം പഴക്കമുള്ള നോര്‍ത്ത് അമേരിക്കന്‍ മലയാളി കുടിയേത്തിൽ  നമ്മുടെ സംസ്‌ക്കാര പൈതൃകം വളര്‍ത്തിയെടുക്കേണ്ടത്  ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഞാന്‍  വിശ്വസിക്കുന്നു. നമ്മുടെ പുത്തന്‍ തലമുറ, അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നേതൃത്വ നിരയിലേക്ക് കടന്നു വരുന്നത് കാണുമ്പോള്‍ എനിക്ക് അഭിമാനവും സന്തോഷവുമുണ്ട്. കാലോചിതമായ  സഹായം പുത്തന്‍ തലമുറയിലേക്ക് എത്തിച്ചുകൊടുത്താല്‍   മുഖ്യധാരാ  രാഷ്ട്രീയത്തിന്റെ പുതിയ പടവുകള്‍ തടര്‍ന്നു കയറുവാന്‍ അവര്‍ക്ക് സാധിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിന് നമുക്ക് എന്ത് ചെയ്യാൻ കഴിയും  എന്നുള്ളത് ഇന്നത്തെ ആനുകാലിക പ്രാധാന്യമുള്ള ഒരു ചോദ്യമാണ്.

അതേ, അവിടെയാണ് ഫോമയുടെ പ്രസക്തി. അമേരിക്കന്‍ കുടിയേറ്റ സമൂഹത്തല്‍, വിദ്യാഭ്യാസ സാമൂഹിക  മേഖലകളില്‍ മലയാളികള്‍ നല്ല നിലയില്‍ ഉയര്‍ന്നെങ്കിലും, രാഷ്ട്രീയ മേഖലയില്‍ നാം ഇന്നും പിന്നില്‍ തന്നെയാണ്.

യുവതലമുറയെ മുന്‍ നിരയിലേക്ക് കൊണ്ടുവരുന്ന  കര്‍മ്മപരിപാടികള്‍ക്കായിരിക്കും ഞാന്‍ നേതൃത്വം കൊടുക്കുക.. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ   മലയാള ഭാഷയെയും  സംസ്‌ക്കാരത്തേയും പരിപോഷിപ്പിക്കുന്ന നൂതന ആശയങ്ങള്‍ നടപ്പില്‍ വരുത്തണം എന്നുള്ളതാണ് എന്റെ ആആഗ്രഹം. 

അക്ഷരമുറ്റത്തിന് തിലകക്കുറി ചാര്‍ത്തിക്കൊണ്ട് മലയാള മണ്ണിന് സുഗന്ധം പരത്തുവാന്‍, പശ്ചാത്യ സംസ്‌ക്കാരത്തിലും നമുക്ക് സാധിച്ചാല്‍ അത് നമ്മുടെ ഗ്രഹാതുര്വത്തിലേക്കുള്ള ഒരു തിരിച്ചുപോക്കായിരിക്കും. അതിനേക്കായി ഏവരേയും ഒരുക്കുക എന്നുള്ളതാണ് എന്റെ പ്രഖ്യാപിത ലക്ഷ്യം.  അതിനായി പരിശ്രമിച്ച്, വിയര്‍പ്പൊഴുക്കിയ മുന്‍കാല നേതൃനിരയെ ആദരവോടെയും സ്‌നേഹത്തോടെയും സ്മരിക്കുന്നു. 

ഒരു ഫ്‌ളാഷ് ബാക്ക് 

1984 ല്‍ ഹൈറേഞ്ചിന്റെ താഴ്വരയായ തൊടുപുഴയില്‍ നിന്നും അമേരിക്കയില്‍ എത്തി. നാല് വര്‍ഷത്തെ ന്യൂജേഴ്‌സി ജീവിതത്തിനുശേഷം, അമേരിക്കയിലെ കൊച്ചു കേരളമായ ഫ്‌ളോറിഡായിലേക്ക് താമസം മാറ്റി. 15 വര്‍ഷക്കാലം ആതുര ശുശ്രൂഷാ രംഗത്ത് സേവനം ചെയ്യുവാന്‍ ഉള്ള അവസരം ലഭിച്ചു. തുടര്‍ന്ന് ദൈവകൃപയാല്‍ ബിസിനസ്സ് മേഖലയിലും വളരുവാന്‍ സാധിച്ചു.

ഈ അവസരങ്ങളില്‍ അമേരിക്കയിലെ വിവിധ സാമൂഹിക, സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുവാനും നേതൃത്വം കൊടുക്കുവാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.

മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡായുടെ രൂപീകരണത്തിന് നേതൃത്വം കൊടുക്കുവാനും രണ്ട് പ്രാവശ്യം  പ്രസിഡന്റായി സേവനം അനുഷ്ടിക്കുവാനും അവസരം ലഭിച്ചതില്‍ അഭിമാനം കൊള്ളുന്നു.

ആദ്യകാല ഫൊക്കാന നേതൃത്വത്തില്‍ നിന്നും കിട്ടയ അനുഭവ സമ്പത്ത്, ഫോമയില്‍ കൂടുതല്‍ ഊര്‍ജസ്വലനായി പ്രവര്‍ത്തിക്കുവാന്‍ എനിക്ക് മുതൽക്കൂട്ടായി. 

2009 ല്‍ ഫോമാ റ്റാമ്പായില്‍ സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ യൂത്ത്‌ഫെസ്റ്റിവല്‍ ഗ്രാന്‍ഡ്  ഫിനാലെയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏകദേശം രണ്ടായിരത്തോളം ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ കണ്‍വന്‍ഷന്‍, ഫോമായുടെ ചരിത്ത്രാളുകളില്‍ എക്കാലവും തങ്കലിപികളാല്‍ രേഖപ്പെടുത്താവുന്നതാണ്.

2010-12 കാലഘട്ടിലെ ഫോമയുടെ ആർ.വി.പി., വിവിധ കൺവന്‍ഷനുകളിലെ ചെയര്‍പേഴ്‌സണ്‍  എന്നിവ വഴി എനിക്ക് ഫോമയുടെ ഹൃദയത്തിലേക്ക് എത്തിച്ചേരുവാന്‍ സാധിച്ചിട്ടുണ്ട്.

നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ സമുദായത്തിന്റെ ദേശീയ പ്രസ്ഥാനമായ, KCCNA നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍, ഒര്‍ലാന്റോ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍, റ്റാമ്പാ ക്‌നാനായ അസോസിയേഷന്റെ (KCCCF) പ്രസിഡന്റ്, 1500 പേർക്ക്  ഇരിക്കാവുന്ന റ്റാമ്പാ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിന്റെ ഫിനാന്‍സ് ചെയര്‍മാന്‍ മുതലായ മേഖലകളില്‍ നിന്നും ലഭിച്ചു പരിചയ സമ്പത്ത് ഫോമയ്ക്ക് നേതൃത്വം കൊടുക്കുവാന്‍ മുതല്‍ കൂട്ടാവുമെന്ന് എനിക്ക് ഉറപ്പുണ്ട്.

2008 ല്‍ തുടക്കം കുറിച്ച ഗ്ലോബല്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് റ്റാമ്പായുടെ വൈസ് പ്രസിഡന്റായുള്ള പ്രവര്‍ത്തനങ്ങളിലൂടെ പല ജീവ കാരുണ്യ പ്രവര്‍ത്തനത്തിലും സഹകരിക്കുവാന്‍ അവസരം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ 31 വര്‍ഷങ്ങളായി ദേശീയ തലത്തില്‍ നടത്തിവരുന്ന ജിമ്മിജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍, ടാമ്പാ ടൈഗേഴ്‌സിന്റെ അമരക്കാരനായി പ്രവര്‍ത്തിച്ച് സ്‌പോര്‍ട്‌സ് രംഗത്ത്  വിജയപാടവം തെളയിച്ചിട്ടുണ്ട്. ഒപ്പം അന്തര്‍ദേശീയ തലത്തില്‍ നടത്തപ്പെടുന്ന വടംവലി മത്സരത്തില്‍, ടാമ്പാ ടസ്‌കേഴ്‌സ് സ്‌പോട്‌സ് ക്ലമ്പിന്റെ മാനേജരായി പ്രവര്‍ത്തിച്ച നിരവധി തവണ ചാമ്പ്യന്‍ഷിപ്പ് നേടിയെടുത്തിട്ടുമുണ്ട്.

സ്‌നേഹമുള്ളവരേ,
നിസ്വാര്‍ത്ഥമായ സ്‌നേഹത്തോടും, വിശ്വാസത്തോടും കൂടി, 2022-24 കാലഘട്ടത്തില്‍ ഫോമായെ നയിക്കുവാന്‍ ഗ്രൂപ്പിനു അതീതമായി  നല്ലൊരു നാളെയെ മുന്നില്‍ കണ്ടുകൊണ്ട് നേതൃത്വം കൊടുക്കുവാന്‍ സ്വമനസാലെ മുന്നോട്ടുവന്ന എനിക്ക് നിങ്ങളുടെ ഏവരുടേയും സഹായസഹകരണങ്ങള്‍ ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അതിലൂടെ വിനോദ സഞ്ചാരികളുടെ പറുദീസയായ ഫ്‌ളോറിഡായില്‍ വെക്കേഷന്‍ പാക്കേജോടുകൂടിയ ഒരു കണ്‍വന്‍ഷൻ  നിങ്ങള്‍ക്ക് ഞാന്‍ വാഗ്ദാനം ചെയ്യുന്നു.

സ്‌നേഹപൂര്‍വ്വം,
ജയിംസ് ഇല്ലിക്കല്‍- 8132308031
Join WhatsApp News
Pisharadi 2020-09-29 02:30:36
ആരാണൊ മുന്തിയ കുപ്പി പൊട്ടിക്കുന്നത്, അവർക്ക് എൻ്റെ വോട്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക