ഷിക്കാഗോ: ഫോമാ സെൻട്രൽ റീജിയന്റെ സബ്കമ്മിറ്റി ആയ വിമൻസ് ഫോറം ഫോമാ നാഷണൽ സെക്രട്ടറി ടി .ഉണ്ണികൃഷ്ണൻ നിലവിളക്കു തെളിച്ചു ചെയ്തു. ഫോമാ നാഷണൽ പ്രസിഡന്റ് അനിയൻ ജോർജ് മുഖ്യാതിഥി ആയി നടത്തിയ സമ്മേളനത്തിൽ നാഷണൽ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് , സെൻട്രൽ റീജിയൻ ആർ. വി. പി. ജോൺ പാട്ടപ്പതി, നാഷണൽ വനിതാ പ്രതിനിധി ജൂബി വള്ളിക്കളം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .
സെൻട്രൽ റീജിയൻ വിമൻസ് ഫോറം ചെയർപേഴ്സൺ ആയി റോസ് വടകര, വൈസ് ചെയർപേഴ്സൺ - സുബി ബാബു , ജനറൽ കൺവീനർ - സിമി ജെസ്റ്റോ, വിമൻസ് റെപ്രെസെന്ററ്റീവ് - നിഷ എറിക്, സെക്രട്ടറി - ശാലിനി ശിവറാം, ട്രഷറർ - ഉമാ മഹേഷ്, കൾച്ചറൽ/കമ്മ്യൂണിറ്റി കോഓർഡിനേറ്റർ - സിബിൽ ഫിലിപ്പ് , ചാരിറ്റി കോഓർഡിനേറ്റർ - ആഗ്നസ് തെങ്ങുമൂട്ടിൽ, അഡ്വൈസറി ബോർഡ് ചെയർപേഴ്സൺ - ബീന വള്ളിക്കളം, ഡോ . സുനിത നായർ , റോസ്മേരി കോലഞ്ചേരി , യൂത്ത് ചെയർപേഴ്സൺ - സാറ അനിൽ എന്നിവരെ തെരഞ്ഞെടുത്തു .
വിമൻസ് ഫോറത്തിനു വേണ്ടി ചെയർപേഴ്സൺ റോസ് വടകര നന്ദി അർപ്പിച്ചു