-->

kazhchapadu

ആകാം ആകാതിരിക്കാം (കവിത: വേണുനമ്പ്യാര്‍)

വേണുനമ്പ്യാര്‍

Published

on

ഉണ്ണിക്കായകളുടെ ഒടുവിലത്തെ  പടന്നയ്ക്കും      
വാഴക്കുടപ്പന്റെ  മൊത്തിനുമിടയില്‍
മെടഞ്ഞിട്ടതുപോലെ കാണപ്പെടുന്നത്    
ഒരു  കന്യകയുടെ മുടിയാകാം
ആകാതിരിക്കാം

പഴുതില്ലാത്ത നീലാകാശത്തിനു
താഴോട്ട് പോരാന്‍     ആവതല്ല  
ത്രാണി പോര ഭൂമിക്കു മേലോട്ട് പൊങ്ങിനിവരാനും  
ഇത്രയ്ക്ക്    സുന്ദരമായി പിന്നെ   മുടി
മെടഞ്ഞതാരായിരിക്കും  

പ്രണയം നടിച്ചെത്തിയ ഏതോ കള്ളക്കാമുകനാകാം
ആകാതിരിക്കാം  
 
അടര്‍ന്നു  വീണ കൂമ്പിന്‍പോളകള്‍ക്കും
വാവല്‍  ചപ്പിയിട്ട തേനല്ലികള്‍ക്കും ഇടയിലൂടെ  
ഉറുമ്പുകള്‍ നര്‍ത്തകിയായ  ഒരു കരിമ്പടപ്പുഴുവിനെയും പേറി  
മുന്നോട്ട് വച്ചടിക്കുന്നത്
ചുവന്ന    മാളത്തിലിട്ട് ഭോഗിക്കാനാകാം    
ആകാതിരിക്കാം
 
ആ ദൃശ്യം ആസ്വദിച്ച  സൂര്യനമ്മാവന്‍
മദയാനയുടെ ആകാരം പൂണ്ടു വന്ന
ഒരു മഴമേഘത്തിനു പിറകില്‍  
ഒറ്റയ്ക്ക്  കണ്ണാരം പൊത്തിക്കളിച്ചു  
   
കാറ്റിനോട് മല്ലിട്ട്   തളര്‍ന്ന  
വാഴയിലകള്‍   തോരണമായി  തൂങ്ങി  നിന്നു  
അത് വാഴക്കുടപ്പനു കീഴെ  കളിക്കാന്‍ വരാറുള്ള
ബാല്യങ്ങള്‍ക്കു  വേണ്ടിയാകാം, ആകാതിരിക്കാം  

വാഴപ്പച്ച അതിരിട്ട  അസംഖ്യം ഓട്ടകളിലൂടെ
അനന്തതയുടെ   കരിനീലകൃഷ്ണമണികള്‍
വരണ്ട ഭൂമിയെ ഉറ്റു നോക്കി
പകല്‍  മൂന്ന്  മണിക്ക്  ഒരിടി
അത് പകലുറങ്ങുന്ന വീട്ടമ്മമാര്‍ക്ക്  വേണ്ടിയാകാം
ആകാതിരിക്കാം  

പിന്നെ തുടം തുടം
കുടം കുടം
തുടം തുടം
കുടം കുടം

കത്തി നില്‍ക്കുന്ന വെയിലിലും  
തുമ്പിക്കൈ വണ്ണത്തില്‍........  
 
മഴയും വെയിലും  ഒപ്പത്തിനൊപ്പം
തുളുമ്പി പ്രകാശിക്കും     സ്പന്ദങ്ങള്‍..........
ഇതൊക്കെ     നിത്യതയുടെ അപാരതയുടെ
അനുഗ്രഹാശിസ്സുകളാകാം
ആകാതിരിക്കാം

അല്ലെങ്കില്‍   പഴമക്കാരുടെ  ഭാവനയിലെ
അണ്ണാറക്കണ്ണന്റെ ബര്‍ത്ത്‌ഡേ!  
 
നിഷ്‌ക്രിയതയുടെ ഊര്‍ജ്ജസ്വലമായ  ശരങ്ങളായി  
അയലത്തെ     കുട്ടികള്‍  
കൂക്കിവിളിച്ചെത്തി      
 
റെഡ് വെല്‍വെറ്റ് കേക്കില്ല
മെഴുകുതിരിയില്ല
ബലൂണില്ല    
കടലാസ്സു പൂക്കുറ്റിയില്ല.  
അവര്‍ ബി പി എല്‍ കുട്ടികള്‍
ബോണ്‍  പോയറ്റ്സ്  ഓഫ് ലൈഫ്!
 
കൂര്‍പ്പിച്ച  ഓട്ടിന്‍തുണ്ട് കൊണ്ട്  
വാഴക്കുടപ്പനു കീഴെ വീണു കിട്ടിയ  പോളകള്‍  
പിറന്നാള്‍സദ്യക്കായി  നുറുക്കുമ്പോള്‍
വാസന്റെയും മാര്‍ട്ടിന്റെയും റഫീക്കിന്റെയും    തലക്കുമീതെ
പാല്‍വെള്ളയില്‍ നീലക്കുറിയിട്ട  അഞ്ചാറ്  ശലഭങ്ങള്‍
വട്ടമിട്ടു പാറിക്കളിച്ചു

ശലഭങ്ങളും    ക്ഷണിക്കാതെ വന്ന അതിഥികളാണോ
ആകാം ആകാതിരിക്കാം
 
തോരന്  നുറുക്കി തളര്‍ന്ന   വാസന്‍
കഴുത്തു നിവര്‍ത്തി മുകളിലേക്ക്   ചെരിഞ്ഞു  നോക്കി
തെങ്ങിന്‍തലപ്പുകളില്‍  നിന്ന്  തെങ്ങിന്‍തലപ്പുകളിലേക്ക്
ആകാശം വഴി    വളഞ്ഞു നില്‍ക്കുന്നു
ആരെയുമറിയിക്കാതെ  കടന്നു വന്ന ഒരു വര്‍ണസ്വപ്നം!
 
നിറങ്ങള്‍ ഏഴും    ദൈവം   പണയത്തിന്മേല്‍
കടം വാങ്ങിയതാകാം  
ആകാതിരിക്കാം  

സൂര്യനെയും മഴമേഘത്തെയും ഈട്  വെച്ചാല്‍പ്പിന്നെ  
വാരിക്കോരി കൊടുക്കാതിരിക്കുമോ പുല്ലും പൂക്കളും പഴങ്ങളുമൊക്കെ

'റഫീക്കേ, നോക്കെടാ ആകാശം....'    

വിസ്മയത്തില്‍  സ്‌നാനപ്പെട്ട്  വാസന്‍  ഒച്ചയിട്ടപ്പോഴേക്കും    
ഒരു സ്വപനത്തിലെന്നോണം കുലവില്ലെങ്ങോ.....    

അനന്തരം അവന്റെ മിഴികള്‍ നനഞ്ഞുപോയത്
കൊച്ചുകണ്‍പീലികളില്‍ മറ്റൊരു മഴവില്ല്  പടര്‍ത്താനാകാം,
ആകാതിരിക്കാം!

Facebook Comments

Comments

  1. അഭിവന്ദ്യനായ ശ്രീ സുധീർ പണിക്കവീട്ടിലിന്, പ്രചോദനം നൽകിടും സദ്‌വചനം കുറിച്ചോരു വിശാലചിത്തമേ അങ്ങേയ്ക്കു നമോവാകം!

  2. Sudhir Panikkaveetil

    2021-01-08 01:28:03

    ഒന്ന് മറ്റൊന്നിന്റെ പ്രതിഛായ ആണെന്ന് തോന്നുന്നത് കാൽപ്പനികതയുടെ സ്വഭാവമാണ്. അതേസമയം ഒന്നിനെ മറ്റൊന്നാണെന്നു സങ്കല്പിക്കുമ്പോൾ അത് ഉറപ്പിച്ച് പറയാൻ കഴിയാതിരിക്കുന്നതും കവി മനസ്സുകളെ കുഴപ്പത്തിലാക്കുന്നു. ( may or may not). ഇന്നത്തെ ഭാഷയിൽ ബി.പി.എൽ വിഭാഗത്തിലെ കുട്ടികൾ പിറന്നാൾ ആഘോഷിക്കുമ്പോൾ പ്രകൃതി അവർക്കായി ഏഴു നിറങ്ങളും ചാർത്തി ഒരുക്കുന്ന സദ്യ . പാൽവെള്ളയിൽ നീലക്കുറിയിട്ട ശലഭങ്ങൾ അതിഥികളായെത്തുന്നു. പഴമയുടെ പുൽപായയിൽ നിഷ്ക്കളങ്ക ബാല്യത്തിന്റെ വിനോദങ്ങൾ. ബിംബങ്ങളുടെ സാദ്ര്യശ്യം കവിയുടെ സൂക്ഷ്മനിരീക്ഷണം പ്രകടമാക്കുന്നു. ആധുനിക കവിതകൾ പലതരത്തിൽ വ്യാഖ്യാനിക്കാം. ഈ എളിയ വായനക്കാരന് ഇങ്ങനെയാണ് മനസ്സിലായത്. ശ്രീ വേണു നമ്പ്യാർക്ക് ആശംസകൾ.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഭ്രാന്തി (അർച്ചന ഇന്ദിര ശങ്കർ, ഇ-മലയാളി കഥാമത്സരം 22)

പ്രണയത്തിൽ ഒരുവൾ നിശബ്ദയാവുമ്പോൾ (രാജീവ് മുളക്കുഴ, ഇ-മലയാളി കഥാമത്സരം 21)

വെള്ളത്തുള്ളി സാക്ഷിയായ കഥകൾ (ജിതിൻ നാരായണൻ, ഇ-മലയാളി കഥാമത്സരം 20)

ഇ-മലയാളി കഥാമത്സരത്തിലേക്ക് കഥകൾ അയക്കാൻ ഇനിയും ഒരാഴ്ച കൂടി

സ്വാന്തം (രമ്യ രതീഷ്, ഇ-മലയാളി കഥാമത്സരം 19)

സെയിൽസ്മാൻ (ഷംസു വടക്കുംപുറം, ഇ-മലയാളി കഥാമത്സരം 18)

ജല്‍പനങ്ങളില്‍ തെളിഞ്ഞ് കേട്ടവ (സുനില്‍ ഗുരുകുലം, ഇ-മലയാളി കഥാമത്സരം 17)

ചിത്രലേഖ (രാജൻ പെരുമ്പുള്ളി,  ഇ-മലയാളി കഥാമത്സരം 16)

ജഡ്ജ് മെയ്ഡ് ലോ (ഡോ.എം.ഷാജഹാൻ, ഇ-മലയാളി കഥാമത്സരം 15)

നേർച്ച പോത്ത് (നിവിൻ എബ്രഹാം, ഇ-മലയാളി കഥാമത്സരം 14)

പെറ്റ്സ് വില്ല (നജീബ് കാഞ്ഞിരോട്,  ഇ-മലയാളി കഥാമത്സരം 13)

അനാഥ ദൈവങ്ങൾ (ജിഷ. കെ. റാം, ഇ-മലയാളി കഥാമത്സരം -12)

വിധിയുടെ നിഴൽ (ബിന്ദു ജോൺ മാലം - ഇ-മലയാളി കഥാമത്സരം 11)

കസേര (ജോമോൻ ജോസ്,  ഇ-മലയാളി  കഥാമത്സരം 10)

നിറം (കമാൽ കാരാത്തോട് - ഇ-മലയാളി  കഥാമത്സരം - 9)

ജന്മാന്തരം (രമേശ് ബാബു - ഇ-മലയാളി  കഥാമത്സരം 8)

പടിവാതിലിറങ്ങുമ്പോൾ (അജയ് നാരായണൻ, ഇ-മലയാളി  കഥാമത്സരം 7)

കരയുന്ന കാൽപനികതകൾ (ഉദയനാരായണൻ - ഇ-മലയാളി കഥാമത്സരം 6)

ജീവിതത്തിന്റെ നിറങ്ങൾ (ആദർശ് പി സതീഷ്, ഇ-മലയാളി കഥാമത്സരം 5)

ശവമടക്ക്കളി (ഗോകുൽ രാജ് - ഇ-മലയാളി കഥാമത്സരം 4)

തെക്കോട്ടുള്ള വണ്ടി (കൃഷ്ണകുമാര്‍ മാപ്രാണം -ഇ-മലയാളി കഥാമത്സരം 3)

നിധി (ദീപാ പാർവതി-ഇ-മലയാളി  കഥാമത്സരം 2)

ഇ-മലയാളി കഥാ-മത്സരം, വായനക്കാരുടെ ശ്രദ്ധക്ക്

നിറങ്ങളുടെ ലോകം (സാബു ഹരിഹരൻ, ഇ-മലയാളി  കഥാമത്സരം-1)

വനാന്തരങ്ങളില്‍ ആദ്യവര്‍ഷം പെയ്യുമ്പോള്‍ (ജിസ പ്രമോദ്)

എന്റെ സൂര്യതേജസ്സേ പ്രണാമം !! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

ഒരത്ഭുത ജനനവും ഉയര്‍ത്തെഴുന്നേല്പും (നോയമ്പ്കാല രചന-ഗദ്യകവിത: വാസുദേവ് പുളിക്കല്‍)

വാല്‍മീകിയുടെ മുഖ്യപ്രസംഗം (നര്‍മ്മകഥ: നൈന മണ്ണഞ്ചേരി)

ഓർമ്മയുടെ അങ്ങേ അറ്റം (ജ്യോതി അനൂപ്)

View More