Image

ഫോമാ 'ഹെല്പിങ് ഹാന്‍ഡ്സ് ' സാമ്പത്തിക സഹായ പദ്ധതി ഉദ്ഘാടനം: ഫെബ്രുവരി 5 ന്

ടി.ഉണ്ണികൃഷ്ണന്‍ Published on 02 February, 2021
 ഫോമാ  'ഹെല്പിങ് ഹാന്‍ഡ്സ് '  സാമ്പത്തിക സഹായ പദ്ധതി ഉദ്ഘാടനം: ഫെബ്രുവരി 5 ന്
നിര്‍ദ്ധനരും, അശരണരുമായവരെ സഹായിക്കുന്നതിനും, അവരുടെ അതിജീവന പ്രക്രിയയില്‍ ഭാഗമാകുന്നതിനും , ഫോമാ 2020-2022  കാലത്തെ ഭരണ സമിതി നടപ്പിലാക്കുന്ന സാമ്പത്തിക സഹായ പദ്ധതിയായ ഹെല്പിങ് ഹാന്‍ഡിന്റെ ഉദ്ഘാടനം ഫെബ്രുവരി അഞ്ചിന് വെള്ളിയാഴ്ച വൈകിട്ട് ഈസ്റ്റേണ്‍ ടൈം  8.30 ന്, ആരാധ്യനായ മുന്‍ പത്തനം തിട്ട കളക്ടറും, ഇപ്പോഴത്തെ  കോപ്പറേറ്റിവ് രജിസ്ട്രാറുമായ ഡോക്ടര്‍. പി.ബി.നൂഹ് ഐ.എ.എസ് നിര്‍വ്വഹിക്കും.

തദവസരത്തില്‍ സമാനതകളില്ലാത്ത നിരവധി  ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ, ജനസേവന രംഗത്ത് കയ്യൊപ്പ് ചാര്‍ത്തിയ ദയാബായി, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, ഫാദര്‍ ഡേവിസ് ചിറമേല്‍,  സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി (ശാന്തിഗിരി), എന്നിവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ കൊണ്ട് ചടങ്ങിനെ സമ്പന്നമാക്കും.

ലോകത്താകമാനമുള്ള സംഘടനകള്‍ക്ക്  ജനസേവനത്തിന്റെയും , കാരുണ്യ പ്രവര്‍ത്തനങ്ങളുടെയും പാതയില്‍,   ഹെല്പിങ് ഹാന്‍ഡിലൂടെ ഒരു പുതിയ മാതൃക തീര്‍ക്കുകയാണ് ഫോമാ. അമേരിക്കയിലും, കേരളത്തിലും, അത്യാഹിതങ്ങളില്‍ പെടുന്നവര്‍ക്കും, സാമ്പത്തിക ക്ലേശമനുഭവിക്കുന്നവര്‍ക്കും ഉപകാരപ്പെടുന്ന വിധമാണ്‌ഫോമയുടെ ഹെല്പിങ് ഹാന്‍ഡ് സാമ്പത്തിക ,സഹായ പദ്ധതി രൂപം കൊടുത്തിട്ടുള്ളത്. സേവനമനസ്‌കരായ അയ്യായിരത്തോളം പ്രവാസി മലയാളികല്‍ പദ്ധതിയില്‍ പങ്കാളികളാകും. പ്രതിമാസം അഞ്ചോളം  കേസുകള്‍  ഫോമയുടെ വെബ്സൈറ്റില്‍ എത്തുകയും, രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ക്ക് അവയുടെ ഗൗരവമനുസരിച്ചും,  അംഗങ്ങളുടെ  താത്പര്യപ്രകാരവും  തുക നല്‍കാവുന്ന വിധത്തിലാണ് വെബ്‌സൈറ്റ്  ക്രമീകരിക്കപ്പെട്ടിട്ടുള്ളത്.

 
ഹെല്പിങ് ഹാന്‍ഡിന്റെ വിജയത്തിനായി അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായുള്ള  സേവന സന്നദ്ധരായ നൂറില്‍ പരം അംഗങ്ങള്‍  പ്രദീപ് നായര്‍, സാബു ലൂക്കോസ്, ഗിരീഷ് പോറ്റി, ബിജു ചാക്കോ  , ജെയ്ന്‍ കണ്ണച്ചാന്‍പറമ്പില്‍, ഡോക്ടര്‍ ജഗതി നായര്‍, നിഷ എറിക്, മാത്യു ചാക്കോ, ജയാ അരവിന്ദ് എന്നിവരുടെ നേതൃത്വത്തില്‍  കര്‍മ്മ നിരതരായി കഴിഞ്ഞിട്ടുണ്ട്.

ഫോമയുടെ 2020-2022 സമിതിയുടെ സ്വപ്ന സേവന പദ്ധതിയായ ഹെല്പിങ് ഹാന്‍ഡിന്റെ സഹായ പദ്ധതിയില്‍ പങ്കാളികളാകാനും,  അനുഗ്രഹിക്കാനും, സേവന മനസ്‌കരും, ഫോമയുടെ പ്രവര്‍ത്തനങ്ങളെ  എല്ലായ്പ്പോഴും പിന്തുണക്കുന്ന എല്ലാ മലയാളികളും ഫെബുവരി 5 നു സൂം വെബിനാറില്‍ നടക്കുന്ന ഉദ്ഘാടന   ചടങ്ങില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഫോമാ   പ്രസിഡന്റ്  അനിയന്‍ ജോര്‍ജ്ജ്, ജനറല്‍  സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍,ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍  , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍  എന്നിവര്‍ അഭ്യര്‍ത്ഥിക്കുന്നു

 ഫോമാ  'ഹെല്പിങ് ഹാന്‍ഡ്സ് '  സാമ്പത്തിക സഹായ പദ്ധതി ഉദ്ഘാടനം: ഫെബ്രുവരി 5 ന്  ഫോമാ  'ഹെല്പിങ് ഹാന്‍ഡ്സ് '  സാമ്പത്തിക സഹായ പദ്ധതി ഉദ്ഘാടനം: ഫെബ്രുവരി 5 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക