-->

kazhchapadu

'ഓണ്‍ലൈന്‍ ടീച്ചര്‍'( ശങ്കര്‍, ഒറ്റപ്പാലം)

ശങ്കര്‍, ഒറ്റപ്പാലം

Published

on

ചൈനയില്‍ നിന്നും വൈറസ് ഇരമ്പി പറന്നു
ലോകമെമ്പാടും കൊറോണ നിറഞ്ഞു
കട, കമ്പനി, ഷോപ്പിങ്ങ്മാളുകള്‍ പൂട്ടി
ഓഫീസുകളും തുറക്കാതങ്ങിനടഞ്ഞു കിടന്നു
ജനങ്ങളെല്ലാം വീട്ടിലിരുന്നു ജോലികളൊക്കെ ഓണ്‍ലൈനായി!
കോളേജുകള്‍, സ്‌കൂളുകളെല്ലാം പൂട്ടിയ പിന്നെ-
ടീച്ചര്‍, കുട്ടികള്‍ സകലരും ഓണ്‍ലൈനിലുമെത്തി
ലാപ്‌ടോപ്പുകളും, മൊബൈല്‍ ഫോണുകളുണര്‍ന്നു
അവര്‍ കണ്ടു ചിരിച്ചു, കേട്ടു പഠിച്ചു രസിച്ചു
ടീച്ചര്‍ക്കോ പണി ഇരട്ടിയായി അവധിയുമൊട്ടില്ലാതായി
വീട്ടില്‍ കുട്ടികള്‍ മൂന്നും മൂന്നു തരം, ഇഷ്ടങ്ങളവര്‍ക്ക് പലതരം
ചിലര്‍ക്കു വേണം ഇഡ്ഡലി സാമ്പാര്‍ കൂടെ ഉശിരന്‍ പൊടിയും വേണം
മറ്റു ചിലര്‍ക്കോ ബ്രഡ്ഡ് ഓംലറ്റും കൂടെ ഫ്രൂട്ട് ജാമും വേണം
കാന്തന്നു മസാലദോശയതിഷ്ടം പുട്ടും കടലയുമായാലും മതി
ജോലികള്‍ പലവക! രാവും പകലുമതില്ലാതങ്ങിനെ
വീട്ടില്‍ ഇടതടവില്ലാതോടി നടന്നു വലഞ്ഞു ടീച്ചര്‍
മാതാപിതാ കുഞ്ഞുകുട്ടി കുടുംബം സകലം..
നിരതലയങ്ങിനെ ഓണ്‍ലൈനിലിരിപ്പായ് നിത്യം!
ഓണ്‍ലൈന്‍ ടീച്ചറൊരു ടീച്ചറെന്നാകിലും..
കൂടെ കുടുംബിനിയാണവളെന്നതൊരു സത്യം
അടുക്കളയിലടുപ്പിന്‍ മുന്നില്‍ നില്ക്കണമേറെ നേരം
മുന്നിലെ മുറിയില്‍ ലാപ്‌ടോപ്പിന്‍ മുന്നിലുമങ്ങിനെ തന്നെ
ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നിത്യം മുറ തെറ്റാതെ നടക്കേണം
കൊറോണയ്ക്കു മുട്ടു മടക്കാതെ നമ്മുടെ കുഞ്ഞുങ്ങളേവരും..
വിദ്യാസമ്പന്നരാകേണം അവര്‍ നാടിനു നാളത്തെ വാഗ്ദാനം
മഹാമാരിപ്പേടിയില്‍ ഗൃഹം വിട്ടു പുറത്തിറങ്ങുന്നതില്ലാരുമേ..
വീട്ടില്‍ തീറ്റയും കുടിയുമതങ്ങിനെ മുറ തെറ്റാതെ നടക്കുന്നുണ്ട്
ഇന്റര്‍നെറ്റില്‍ കാണും പല പല പാചക രീതി പയറ്റുന്നുണ്ട്
തടിയും ഭാരവുമളവില്‍ കൂടി ഉടയാടകള്‍ പലതും ചേരുന്നില്ല!
ഒരു പാതിരരാവില്‍ ഓണ്‍ലൈന്‍ ടീച്ചറുണര്‍ന്നു പതുക്കെ
പിന്നെ എഴുന്നിരുന്നു മനമുരുകീട്ടൊരു പ്രാര്‍ത്ഥന ചൊല്ലീ..
കുഞ്ഞന്‍ ചാത്താ കൊറോണ നീയൊന്നൊഴിഞ്ഞു പോകൂ വേഗത്തില്‍
പാഠശാലകളൊക്കെ തുറക്കട്ടെ...ഓണ്‍ലൈന്‍ ക്ലാസ്സിന്നറുതിയുമാകട്ടെ

ശങ്കര്‍, ഒറ്റപ്പാലം
ksnottapalam@gmail.com

Facebook Comments

Comments

  1. Kochar Shankar

    2021-02-03 09:22:23

    സഹൃദയരെ.. സുഹൃത്തുക്കളെ.. Comments അറിയിച്ചതിനു നന്ദി..

  2. Jyothylakshmy

    2021-02-03 05:12:33

    കൊറോണ കാലം ജോലിക്കാർക്കൊക്കെ പ്രയാസം തന്നെ.ഓണലൈൻ ടീച്ചർമാരെ കുറിച്ച് ശ്രീ ശങ്കർ എഴുതുന്നു. കൊറോണയിൽ നിന്നും എന്നാണു ഒരു മുക്തി. കൂട്ടത്തിൽ ഒരു കൊറോണ സാഹിത്യവും വളരുന്നു. ശ്രീ ശങ്കർ ഒറ്റപ്പാലത്തിനു ആശംസകളോടെ

  3. Sudhir Panikkaveetil

    2021-02-03 03:30:45

    ഓൺലൈൻ ക്ളാസുകൾ ആരംഭിച്ചപ്പോൾ ആരംഭത്തിൽ എല്ലാവര്ക്കും അത് സൗകര്യമായി തോന്നിയെങ്കിലും പിന്നെയാണ് അതൊക്കെ കൊറോണയുടെ വേറൊരു അവതാരമാണെന്നു മനസ്സിലാകുന്നത്. ശ്രീ ശങ്കർ അതിനെ നർമ്മത്തോടെ നോക്കി കാണുന്നു. നന്മകൾ ശ്രീ ശങ്കർ.. ടീച്ചർ പ്രാർഥിച്ചത് കൊറോണയോടാണ്. ശങ്കർ മഹാദേവനോട് പ്രാർത്ഥിച്ചാൽ മതിയായിരുന്നു. ശിവൻ മൂന്നാം കണ്ണുകൊണ്ട് ഒരു പക്ഷെ ദഹിപ്പിച്ച് കളയുമായിരിക്കും. എല്ലാം വിശ്വാസങ്ങൾ.

  4. Babu shankar

    2021-02-02 12:58:52

    Online teacher real true story what is going on. Well done. Continue to write more interesting story. 🙏

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നേർച്ച പോത്ത് (നിവിൻ എബ്രഹാം, ഇ-മലയാളി കഥാമത്സരം 14)

പെറ്റ്സ് വില്ല (നജീബ് കാഞ്ഞിരോട്,  ഇ-മലയാളി കഥാമത്സരം 13)

അനാഥ ദൈവങ്ങൾ (ജിഷ. കെ. റാം, ഇ-മലയാളി കഥാമത്സരം -12)

വിധിയുടെ നിഴൽ (ബിന്ദു ജോൺ മാലം - ഇ-മലയാളി കഥാമത്സരം 11)

കസേര (ജോമോൻ ജോസ്,  ഇ-മലയാളി  കഥാമത്സരം 10)

നിറം (കമാൽ കാരാത്തോട് - ഇ-മലയാളി  കഥാമത്സരം - 9)

ജന്മാന്തരം (രമേശ് ബാബു - ഇ-മലയാളി  കഥാമത്സരം 8)

പടിവാതിലിറങ്ങുമ്പോൾ (അജയ് നാരായണൻ, ഇ-മലയാളി  കഥാമത്സരം 7)

കരയുന്ന കാൽപനികതകൾ (ഉദയനാരായണൻ - ഇ-മലയാളി കഥാമത്സരം 6)

ജീവിതത്തിന്റെ നിറങ്ങൾ (ആദർശ് പി സതീഷ്, ഇ-മലയാളി കഥാമത്സരം 5)

ശവമടക്ക്കളി (ഗോകുൽ രാജ് - ഇ-മലയാളി കഥാമത്സരം 4)

തെക്കോട്ടുള്ള വണ്ടി (കൃഷ്ണകുമാര്‍ മാപ്രാണം -ഇ-മലയാളി കഥാമത്സരം 3)

നിധി (ദീപാ പാർവതി-ഇ-മലയാളി  കഥാമത്സരം 2)

ഇ-മലയാളി കഥാ-മത്സരം, വായനക്കാരുടെ ശ്രദ്ധക്ക്

നിറങ്ങളുടെ ലോകം (സാബു ഹരിഹരൻ, ഇ-മലയാളി  കഥാമത്സരം-1)

വനാന്തരങ്ങളില്‍ ആദ്യവര്‍ഷം പെയ്യുമ്പോള്‍ (ജിസ പ്രമോദ്)

എന്റെ സൂര്യതേജസ്സേ പ്രണാമം !! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

ഒരത്ഭുത ജനനവും ഉയര്‍ത്തെഴുന്നേല്പും (നോയമ്പ്കാല രചന-ഗദ്യകവിത: വാസുദേവ് പുളിക്കല്‍)

വാല്‍മീകിയുടെ മുഖ്യപ്രസംഗം (നര്‍മ്മകഥ: നൈന മണ്ണഞ്ചേരി)

ഓർമ്മയുടെ അങ്ങേ അറ്റം (ജ്യോതി അനൂപ്)

ദിവ്യകാരുണ്യരാത്രി - കവിത ഫാ. ജോണ്‍സ്റ്റി തച്ചാറ

പിറന്നാളാഘോഷം (ചെറുകഥ: സാംജീവ്)

തെക്കുവടക്ക്(കഥ: ശങ്കരനാരായണന്‍ മലപ്പുറം)

സെന്‍മഷിനോട്ടം (കവിത: വേണുനമ്പ്യാര്‍)

ചിത്രത്തിലില്ലാത്തവരോടൊപ്പം ( ദിനസരി -31: ഡോ. സ്വപ്ന സി. കോമ്പാത്ത്)

നിറഭേദങ്ങൾ (രാജൻ കിണറ്റിങ്കര)

ഓൺലൈൻ ക്ലാസ്സ്‌ (കവിത: ഡോ.സുകേഷ്)

ആരാൻ ;സിനിമകളെ വെല്ലുന്ന സസ്പെൻസ് ത്രില്ലർ കഥകൾ (സന്തോഷ് ഇലന്തൂർ)

ബൃഹന്ദളം (കഥ: ഗീത നെന്മിനി)

മറവി എത്തുമ്പോൾ .....(കവിത: അശോക് കുമാർ .കെ)

View More