റിയാദ് : മുപ്പത്തെട്ടു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ഹാര യൂണിറ്റ് അംഗം അബ്ദുള്‍ കരീമിന് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പു നല്കി.
കേളിയുടെ മലാസ് ഏരിയ നിര്‍വഹക സമിതി അംഗമെന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന അബ്ദുള്‍ കരീം മലപ്പുറം മോങ്ങം സ്വദേശിയാണ്.
മലാസ് ഏരിയ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് നിര്‍വാഹക സമിതി അംഗം അബ്ദുള്ള പറവൂര്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അഷ്റഫ് പൊന്നാനി സ്വാഗതവും കേളി ജോയിന്റ് ട്രഷറര്‍ സെബിന് ഇഖ്ബാല്‍, മലാസ് ഏരിയ സെക്രട്ടറി സുനില്‍, മലാസ് ഏരിയ രക്ഷാധികാരി സമിതി കണ്‍വീനര്‍ ഉമ്മര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. അബ്ദുള്‍ കരീമിനുള്ള ഉപഹാരം യൂണിറ്റ് സെക്രട്ടറി അഷ്റഫ് പൊന്നാനി കൈമാറി. അബ്ദുള്‍ കരീം നന്ദി പറഞ്ഞു.