-->

EMALAYALEE SPECIAL

ഒര്‍ലാണ്ടോയിലെ കാളകുട്ടി; യാഥാസ്ഥിതിക കൂട്ടായ്മ സി പി എ സി സമ്മേളനം (ആന്‍ഡ്രുസ്)

ആന്‍ഡ്രുസ്

Published

on

ഫ്‌ലോറിഡ: യാഥാസ്ഥിതിക കൂട്ടായ്മയായ   സി പി എ സി അഥവാ  ദി കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫ്രന്‍സ് വെള്ളിയാഴ്ച ഒര്‍ലാണ്ടോയില്‍ ആരംഭിച്ചു. ഞായറാഴ്ച മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗത്തോടെ സമാപിക്കും. ട്രംപ് 2024 ല്‍ വീണ്ടും മത്സരിക്കുന്നു എന്ന് അവിടെ പ്രഖ്യാപിക്കും എന്നാണ് വാര്‍ത്ത.
 
ലോകത്തിലെ ഏറ്റവും വലിയ യാഥാസ്ഥിതിക കൂട്ടായ്മ്മ ആണ് ഇത്. നൂറുകണക്കിന് സംഘടനകള്‍, ആയിരക്കണക്കിന് ആക്റ്റിവിസ്റ്റുകള്‍ , മികച്ച  നേതാക്കള്‍, മില്യണ്‍ കാഴ്ച്ചക്കാര്‍ ഉണ്ട്   എന്നവര്‍ അവകാശപ്പെടുന്നു.  ഒര്‍ലാണ്ടോയില്‍ ട്രംപിസത്തിലെ നേതാക്കള്‍ പലരും ഉണ്ടായിരിക്കും.
   
ടിക്കറ്റ് നിരക്ക് ഡോളറില്‍: 330, 2500, 7500.  മുന്‍ വൈസ് പ്രസിഡന്റ്  മൈക്ക് പെന്‍സിനെ ക്ഷണിച്ചിരുന്നു എങ്കിലും പെന്‍സ് ക്ഷണം സ്വീകരിച്ചില്ല. ജനുവരി 6 നു കാപ്പിറ്റല്‍ അക്രമിച്ചതിന്റ്റെ കാരണക്കാരന്‍ ട്രമ്പാണ് എന്ന് മിച് മക്കോണല്‍ പ്രസ്താവിച്ചതിനാല്‍ ക്ഷണിക്കപ്പെട്ടില്ല. പരസ്യമായി ട്രംപിനെ സപ്പോര്‍ട്ട് ചെയ്യുന്നവരെ മാത്രമേ ക്ഷണിച്ചിട്ടുള്ളു.  കെവിന്‍ മക്കാര്‍തി, മൈക്ക് പോംപിയോ, മെക്‌സിക്കോയിലേക്കു ഓടിയ റ്റെഡ് ക്രൂസ്  
 ഇവരൊക്കെയാണ്  പ്രധാനികള്‍.
 
 'ലോക യാഥാസ്ഥികരുടെ ഏറ്റവും വലിയ കൂട്ടായ്മയില്‍'- കുറെ ട്രംപ്ലിക്കന്‍സ് മാത്രമേയുള്ളൂ എന്നത് രസകരം. എന്നാല്‍ ഏറ്റവും വലിയ രസം: ഇ മീറ്റിംഗില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന  ട്രമ്പിന്റ്റെ സ്വര്‍ണ്ണ പ്രതിമ ആണ്.  പ്രതിമയെപറ്റിയുള്ള പ്രതികരണങ്ങള്‍  നോക്കുക: ട്രംപ്ലിക്കന്‌സിന് വന്ദിക്കാന്‍ ആണ്   പ്രതിമ. പ്രതിമയുടെ ഗുണമേ ട്രമ്പില്‍ നിന്നും ലഭിക്കു, ഇവാന്‍ജെലിക്കരുടെ ദൈവം, വിഗ്രഹാരാധന പാപം ആണ്, കാളകുട്ടിയെ വന്ദിച്ച ഇസ്രായേല്യരെ ദൈവം പ്‌ളേഗ് നിമിത്തം പീഡിപ്പിച്ചു, അതാണ് കൊറോണ വൈറസ്. ട്രംപ്ലിക്കന്‍സിന്റ്റെ വിശ്വാസം ക്രിസ്തീയമല്ല. ഇവര്‍ക്ക് ബൈബിള്‍ അറിയില്ല.
 
  ബൈബിളില്‍ എന്ത് പറയുന്നു എന്ന് നോക്കാം: പുറപ്പാട് 20: 3 ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കു ഉണ്ടാകരുതു.
4 ഒരു വിഗ്രഹം ഉണ്ടാക്കരുതു. മിതെ സ്വര്‍ഗ്ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.
5 അവയെ നമസ്‌കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാന്‍ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരില്‍ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേല്‍ സന്ദര്‍ശിക്കയും--[അതിനാല്‍ അടുത്ത നാല് തലമുറ റിപ്പപ്ലിക്കന്‍സിനെ ദൈവം നിലത്തു നിര്ത്തുകയില്ല എന്ന് അനുമാനിക്കാം.]
 
 ബൈബിള്‍ അല്ലേ, ഇനിയും ഉണ്ട് വചനം അനേകം:  കാളകുട്ടിയെ വന്ദിച്ച ഇസ്‌റയേല്യരെ ദൈവം നാല്‍പ്പത് വര്‍ഷം മരുഭൂമിയില്‍ നടത്തുന്നു. അടുത്ത 40 വര്‍ഷം റിപ്പപ്ലിക്കന്‍സ്സ് ഭരണത്തില്‍നിന്നും ഔട്ട്, മാത്രമല്ല പ്‌ളേഗ് ബാധയും - കൂടുതല്‍ പറയണോ!  നിങ്ങള്‍ക്ക് വിശ്വാസം വരുന്നില്ലേ? നോക്കുക-
പുറപ്പാട് 32: 1 .....ജനം അഹരോന്റെ അടുക്കല്‍ വന്നുകൂടി അവനോടു: നീ എഴുന്നേറ്റു ഞങ്ങളുടെ മുമ്പില്‍ നടക്കേണ്ടതിന്നു ഒരു ദൈവത്തെ ഉണ്ടാക്കി തരിക;. 4- അഹരോന്‍ ഒരു കൊത്തുളികൊണ്ടു ഭാഷവരുത്തി ഒരു കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കി. .......നിന്റ്റെ ദൈവംആകുന്നു എന്നു പറഞ്ഞു. ട്രാംപ്ലിക്ക്‌നസ് ഉണ്ടാക്കിയ ദൈവം.
5 അഹരോന്‍ അതു കണ്ടാറെ അതിന്നു മുമ്പാകെ ഒരു യാഗപീഠം പണിതു: നാളെ യഹോവെക്കു ഒരു ഉത്സവം എന്നു വിളിച്ചു പറഞ്ഞു.- അതാണ് ഇപ്പോള്‍ ഒര്‍ലാണ്ടോയില്‍ നടക്കുന്നത്.
6 പിറ്റെന്നാള്‍ അവര്‍ അതികാലത്തു എഴുന്നേറ്റു ഹോമയാഗങ്ങള്‍ കഴിച്ചു സമാധാനയാഗങ്ങളും അര്‍പ്പിച്ചു; ജനം ഭക്ഷിപ്പാനും കുടിപ്പാനും ഇരുന്നു കളിപ്പാന്‍ എഴുന്നേറ്റു.
7 അപ്പോള്‍ യഹോവ മോശെയോടു: നീ ഇറങ്ങിച്ചെല്ലുക; നീ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനം തങ്ങളെ തന്നേ വഷളാക്കിയിരിക്കുന്നു.- വഷളായ ജനം ആണ് ട്രംപ്ലിക്കന്‍സ്.
8 ഞാന്‍ അവരോടു കല്പിച്ച വഴി അവര്‍ വേഗത്തില്‍ വിട്ടുമാറി ഒരു കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കി നമസ്‌കരിച്ചു അതിന്നു യാഗം കഴിച്ചു: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു എന്നു പറയുന്നു എന്നു അരുളിച്ചെയ്തു. [റിപ്പപ്ലിക്കാന്‍ പാര്‍ട്ടിയെ ഉപേക്ഷിച്ചു, അവര്‍ ട്രംപിനെ വണങ്ങി.]
9 ഞാന്‍ ഈ ജനത്തെ നോക്കി, അതു ദുശ്ശാഠ്യമുള്ള ജനം ആകുന്നു എന്നു കണ്ടു.- [ അതാണ് സത്യം കണ്ടാല്‍ അങ്ങികരിക്കാത്ത ട്രംപ്ലിക്കന്‍സ് ]
10 അതുകൊണ്ടു എന്റെ കോപം അവര്‍ക്കു വിരോധമായി ജ്വലിച്ചു ഞാന്‍ അവരെ ദഹിപ്പിക്കേണ്ടതിന്നു എന്നെ വിടുക; നിന്നെ ഞാന്‍ വലിയോരു ജാതിയാക്കും എന്നും യഹോവ മോശെയോടു അരുളിച്ചെയ്തു. [ ന്യൂയോര്‍ക് സ്റ്റേറ്റ്  അറ്റോര്‍ണി ട്രംപിനെതിരെ തിരിഞ്ഞിരിക്കുന്നു]
11 എന്നാല്‍ മോശെ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു പറഞ്ഞതു: യഹോവേ, നീ മഹാബലംകൊണ്ടും ഭുജവീര്യംകൊണ്ടും മിസ്രയിംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനത്തിന്നു വിരോധമായി നിന്റെ കോപം ജ്വലിക്കുന്നതു എന്തു? [ അങ്ങനെ ട്രംപ് തോറ്റു]
 നിന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞു നിന്റെ ജനത്തിന്നു വരുവാനുള്ള ഈ അനര്‍ത്ഥത്തെക്കുറിച്ചു അനുതപിക്കേണമേ.
13 നിന്റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും ഓര്‍ക്കേണമേ. ഞാന്‍ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ദ്ധിപ്പിക്കയും ഞാന്‍ അരുളിച്ചെയ്ത ഈ ദേശം ഒക്കെയും നിങ്ങളുടെ സന്തതിക്കു കൊടുക്കയും അവര്‍ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കയും ചെയ്യുമെന്നു നീ നിന്നെക്കൊണ്ടു തന്നേ അവരോടു സത്യംചെയ്തുവല്ലോ.
14 അപ്പോള്‍ യഹോവ തന്റെ ജനത്തിന്നു വരുത്തും എന്നു കല്പിച്ച അനര്‍ത്ഥത്തെക്കുറിച്ചു അനുതപിച്ചു.
15 മോശെ തിരിഞ്ഞു പര്‍വ്വതത്തില്‍നിന്നു ഇറങ്ങി; സാക്ഷ്യത്തിന്റെ പലക രണ്ടും അവന്റെ കയ്യില്‍ ഉണ്ടായിരുന്നു. പലക ഇപ്പുറവും അപ്പുറവുമായി ഇരുവശത്തും എഴുതിയതായിരുന്നു.
16 പലക ദൈവത്തിന്റെ പണിയും പലകയില്‍ പതിഞ്ഞ എഴുത്തു ദൈവത്തിന്റെ എഴുത്തും ആയിരുന്നു.
17 ജനം ആര്‍ത്തുവിളിക്കുന്ന ഘോഷം യോശുവ കേട്ടപ്പോള്‍ അവന്‍ മോശെയോടു: പാളയത്തില്‍ യുദ്ധഘോഷം ഉണ്ടു എന്നു പറഞ്ഞു.
18 അതിന്നു അവന്‍: ജയിച്ചു ആര്‍ക്കുന്നവരുടെ ഘോഷമല്ല, തോറ്റു നിലവിളിക്കുന്നവരുടെ നിലവിളിയുമല്ല, പ്രതിഗാനം ചെയ്യുന്നവരുടെ ഘോഷമത്രേ ഞാന്‍ കേള്‍ക്കുന്നതു എന്നു പറഞ്ഞു.
19 അവന്‍ പാളയത്തിന്നു സമീപിച്ചപ്പോള്‍ കാളക്കുട്ടിയെയും നൃത്തങ്ങളെയും കണ്ടു അപ്പോള്‍ മോശെയുടെ കോപം ജ്വലിച്ചു അവന്‍ പലകകളെ കയ്യില്‍നിന്നു എറിഞ്ഞു പര്‍വ്വതത്തിന്റെ അടിവാരത്തുവെച്ചു പൊട്ടിച്ചുകളഞ്ഞു.
20 അവര്‍ ഉണ്ടാക്കിയിരുന്ന കാളക്കുട്ടിയെ അവന്‍ എടുത്തു തീയില്‍ ഇട്ടു ചുട്ടു അരെച്ചു പൊടിയാക്കി വെള്ളത്തില്‍ വിതറി യിസ്രായേല്‍മക്കളെ കുടിപ്പിച്ചു.-[ 2020 ഇല്കഷന്‍ റിസള്‍ട്ട്]
21 മോശെ അഹരോനോടു: ഈ ജനത്തിന്മേല്‍ ഇത്രവലിയ പാപം വരുത്തുവാന്‍ അവര്‍ നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു.
22 അതിന്നു അഹരോന്‍ പറഞ്ഞതു: യജമാനന്റെ കോപം ജ്വലിക്കരുതേ; ഈ ജനം ദോഷത്തിലേക്കു ചാഞ്ഞിരിക്കുന്നതെന്നു നീ അറിയുന്നുവല്ലോ.
23 ഞങ്ങള്‍ക്കു മുമ്പായി നടക്കേണ്ടതിന്നു ഒരു ദൈവത്തെ ഉണ്ടാക്കി തരേണം; ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന പുരുഷനായ ഈ മോശെക്കു എന്തു ഭവിച്ചു എന്നു ഞങ്ങള്‍ അറിയുന്നില്ലല്ലോ എന്നു അവര്‍ എന്നോടു പറഞ്ഞു.
24 ഞാന്‍ അവരോടു: പൊന്നുള്ളവര്‍ അതു പറിച്ചെടുക്കട്ടെ എന്നു പറഞ്ഞു. അവര്‍ അതു എന്റെ പക്കല്‍ തന്നു; ഞാന്‍ അതു തീയില്‍ ഇട്ടു ഈ കാളക്കുട്ടി പുറത്തു വന്നു.
25 അവരുടെ വിരോധികള്‍ക്കു മുമ്പാകെ അവര്‍ ഹാസ്യമാകത്തക്കവണ്ണം അഹരോന്‍ അവരെ അഴിച്ചുവിട്ടു കളകയാല്‍ ജനം കെട്ടഴിഞ്ഞവരായി എന്നു കണ്ടിട്ടു മോശെ പാളയത്തിന്റെ വാതില്‍ക്കല്‍ നിന്നുകൊണ്ടു:
26 യഹോവയുടെ പക്ഷത്തില്‍ ഉള്ളവന്‍ എന്റെ അടുക്കല്‍ വരട്ടെ എന്നു പറഞ്ഞു. എന്നാറെ ലേവ്യര്‍ എല്ലാവരും അവന്റെ അടുക്കല്‍ വന്നുകൂടി.
27 അവന്‍ അവരോടു: നിങ്ങള്‍ ഓരോരുത്തന്‍ താന്താന്റെ വാള്‍ അരെക്കു കെട്ടി പാളയത്തില്‍കൂടി വാതില്‍തോറും കടന്നു ഓരോരുത്തന്‍ താന്താന്റെ സഹോദരനെയും താന്താന്റെ സ്‌നേഹിതനെയും താന്താന്റെ കൂട്ടുകാരനെയും കൊന്നുകളവിന്‍ എന്നിങ്ങനെ യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു.
28 ലേവ്യര്‍ മോശെ പറഞ്ഞതു പോലെ ചെയ്തു അന്നു ഏകദേശം മൂവായിരം പേര്‍ വീണു.
29 യഹോവ ഇന്നു നിങ്ങള്‍ക്കു അനുഗ്രഹം നല്‌കേണ്ടതിന്നു നിങ്ങള്‍ ഇന്നു ഓരോരുത്തന്‍ താന്താന്റെ മകന്നും താന്താന്റെ സഹോദരന്നും വിരോധമായി യഹോവെക്കു നിങ്ങളെ തന്നേ ഏല്പിച്ചുകൊടുപ്പിന്‍ എന്നു മോശെ പറഞ്ഞു.
30 പിറ്റെന്നാള്‍ മോശെ: നിങ്ങള്‍ ഒരു മഹാപാപം ചെയ്തിരിക്കുന്നു; ഇപ്പോള്‍ ഞാന്‍ യഹോവയുടെ അടുക്കല്‍ കയറിച്ചെല്ലും; പക്ഷേ നിങ്ങളുടെ പാപത്തിന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാന്‍ എനിക്കു ഇടയാകും എന്നു പറഞ്ഞു.
31 അങ്ങനെ മോശെ യഹോവയുടെ അടുക്കല്‍ മടങ്ങിച്ചെന്നു പറഞ്ഞതു എന്തെന്നാല്‍: അയ്യോ, ഈ ജനം മഹാപാതകം ചെയ്തു പൊന്നുകൊണ്ടു തങ്ങള്‍ക്കു ഒരു ദൈവത്തെ ഉണ്ടാക്കിയിരിക്കുന്നു.
32 എങ്കിലും നീ അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കില്‍ നീ എഴുതിയ നിന്റെ പുസ്തകത്തില്‍നിന്നു എന്റെ പേര്‍ മായിച്ചുകളയേണമേ.
33 യഹോവ മോശെയോടു: എന്നോടു പാപം ചെയ്തവന്റെ പേര്‍ ഞാന്‍ എന്റെ പുസ്തകത്തില്‍നിന്നു മായിച്ചുകളയും.
34 ആകയാല്‍ നീ പോയി ഞാന്‍ നിന്നോടു അരുളിച്ചെയ്ത ദേശത്തേക്കു ജനത്തെ കൂട്ടിക്കൊണ്ടു പോക; എന്റെ ദൂതന്‍ നിന്റെ മുമ്പില്‍ നടക്കും. എന്നാല്‍ എന്റെ സന്ദര്‍ശനദിവസത്തില്‍ ഞാന്‍ അവരുടെ പാപം അവരുടെമേല്‍ സന്ദര്‍ശിക്കും എന്നു അരുളിച്ചെയ്തു.
35 അഹരോന്‍ ഉണ്ടാക്കിയ കാളക്കുട്ടിയെ ജനം ഉണ്ടാക്കിച്ചതാകകൊണ്ടു യഹോവ അവരെ ദണ്ഡിപ്പിച്ചു.  [ അതാണ് കോവിഡ്]  
* ശൂന്യമായ മ്ലേച്ചത ശുദ്ധ സ്ഥലത്തു നില്‍ക്കുമ്പോള്‍ വായിക്കുന്നവന്‍ ചിന്തിക്കട്ടെ!    
 

Facebook Comments

Comments

 1. മ്ലേച്ഛത ഇനിയും തുടരും . മഹാമാരി മൂലം ജനം നിലവിളിച്ചു , ദൈവം അവർക്കു ഒരു രക്ഷകനെ കൊടുത്തു-ജോ ബൈഡൻ കൂട്ടത്തിൽ കമലയെയും .ഈ ബൈബിൾ കക്ഷത്തിൽ വെച്ചവർ തന്നെ ആണ് ഈ വാവിഷ്‌ണക്കാരന് tRumpinu വോട്ടു ചെയ്തത് .

 2. 'സ്വർണ്ണ കാളകുട്ടി' എന്ന് അറിയപ്പെടുന്ന ട്രമ്പിൻറ്റെ സ്വർണ്ണ പ്രതിമ ഉടൻ മാർക്കറ്റിൽ വിൽപ്പനക്ക് വരും. മുൻകൂട്ടിത്തന്നെ വലിയ വിലയും പ്രതീഷിക്കുന്നു. ക്രിസ്ത്യൻ മൗലിക വാദികൾ മാത്രമല്ല മറ്റു പല നേതാക്കളും പ്രതിമ ഉണ്ടാക്കിതിനെ എതിർക്കുന്നു. 'അമേരിക്ക ഫസ്റ്റ്'- ആദ്യം അമേരിക്ക പിന്നെയുള്ളു മറ്റുള്ളവ - എന്നത് ട്രമ്പിൻറ്റെ പ്രകടന മുദ്രാവാക്യം ആയിരുന്നു. അപ്പോൾ ഇ പ്രതിമയും അമേരിക്കയിൽ നിർമ്മിച്ചത് ആയിരിക്കും അല്ലേ!

 3. JIM CROW

  2021-02-28 15:40:00

  about Jim Crow by Dan Rather "I knew Jim Crow. I was born into its time, lived it, and reported on it. I saw monumental laws attack it and seek to kill it. But Jim Crow still lives, if under an alias because the original name has rightly become so repugnant. Jim Crow was a series of laws, written without shame, that publicly pronounced white supremacy and strict separation of the races. It was institutionalized racism backed by law. Many of the manifestations of Jim Crow are gone now. On the surface, the full architecture of Jim Crow has been dismantled. But at the heart of Jim Crow was the bedrock belief that whites should not have to share, let alone cede, power to Blacks. There are many legacy structures of that which remain, from housing, to education, to financial resources, and beyond. But for the sake of today’s discussion let us focus on one that undergirds all the others: the right to vote."

 4. former chair of the Conservative Political Action Conference on Friday slammed what the event has now become, suggesting former President Ronald Reagan would not get elected by those in attendance at this year’s gathering. Mickey Edwards — who led the American Conservative Union, which organizes the event, for five years until 1983 — ripped Republicans attending this year’s CPAC in Orlando for their devotion to former President Donald Trump. In an interview with CNN’s Erin Burnett, Edwards likened the GOP to a cult whose members are living in an alternate reality. Edwards served as a GOP representative for Oklahoma for 16 years until 1993 but quit the GOP in January following the deadly U.S. Capitol riot. The violence was perpetrated by a violent mob of Trump supporters who’d been whipped up by the then-president’s lie that the 2020 election was stolen from him. “The Republican party really no longer stands for any kind of principles, conservative or otherwise,” Edwards told Burnett on Friday. “The party seems now to be completely following the lead of one man wherever he goes, which is the definition of a cult,” he continued. “Now all that matters is, ‘Trump is for this, we’re for this.’ And that includes denying truth, denying fact, denying reality. It’s such a disconnect from what’s really happened in the world.” Edwards said Republicans speaking at this year’s CPAC “are living in an alternate reality in which facts don’t matter, the Constitution doesn’t matter.” He also minced no words when commenting on current ACU chair Matt Schlapp, who has bought into Trump’s mass voter fraud lie. “He doesn’t have the job that I used to have because when I was head of CPAC, it was a group that was based on conservative principles,” said Edwards. “We were strong supporters of the Constitution. We believed in free elections. We believed in democracy. These people don’t believe in any of those things.” “You know, they’re no different than the people who flock to other totalitarian leaders in other countries,” he added. “They’re no different than they are in Hungary, they’re no different than they used to be Germany. Whatever their great leader says, they do, and there’s no underpinning of fact, there’s no underpinning or concern about the norms of free democracy.” Edwards concluded that the CPAC of the Trump era is “not at all the same organization I led.” “Ronald Reagan could not get elected to anything by the people who were at that CPAC conference this year.”

 5. കൂനൻ

  2021-02-28 05:14:32

  മാറാലഗോ രാജ്യത്തിന്റ പ്രസിഡണ്ടായി മാർച്ച് നാലാംതീയതി ട്രംപ് അധികാരം കയ്യേറും . അതിനു വേണ്ട എല്ലാ സൗകര്യങ്ങളും അടുത്ത രാജ്യമായ ഫ്ലോറിഡായും അവിടുത്തെ പ്രസിഡണ്ടുമായ ദേസാന്റോസ് ചെയ്യുതുകൊടുക്കും

 6. Malayalee

  2021-02-28 00:31:54

  CPAC is a cult-like white supremacist/ Proudboys/ group and dangerous for nonwhites and they will suppress us. But why some of our friends still worship these trumpists. By our votes we can abolish them. They are extremists ready to do anything to stay in power. These people should go off any power. Then only they will learn.

 7. March 4th

  2021-02-28 00:00:33

  Where does the conspiracy theory come from? The belief that Trump will be sworn in on March 4 is rooted in theories promoted by the obscure sovereign citizen movement. The sovereign citizen movement is a highly-fragmented grouping of Americans who believe taxes, US currency, and even the US government to be illegitimate. A minority of them believe that laws do not apply to them at all, resulting in the FBI designating some members as "domestic terrorists" and "anti-government extremists." A central tenet of the movement is that the 14th Amendment, ratified in 1868, converted "sovereign citizens" into "federal citizens." This belief also goes so far as to dismiss the validity of any presidency after 1868, making Ulysses S. Grant the last valid president. The ideas are esoteric and, arguably, nonsensical. "You really feel like you're in an Alice in Wonderland world when you start going through the ideas of the sovereign citizens," Michael Barkun, professor emeritus of political science at Syracuse University, told Insider. "It's like you've gone down some kind of rabbit hole into a parallel universe." Some sovereign citizens also believe that an obscure law from 1871 reveals that the US has become a corporation. The District of Columbia Organic Act established a single municipal government for Washington, DC. The use of the word "corporation," referring to an incorporated district, has led to the mistaken interpretation of this to mean that the entirety of the US became a business. "Some believe that President Joe Biden is the executive of a bankrupt corporation - the United States Inc.," said Travis View, conspiracy theory expert and host of the QAnon Anonymous podcast. Creating an alternate reality based on a misinterpretation of a minor detail in an old law is typical of conspiracy groups, Media Matter's deputy research director Stefanie Le told Insider. "They can create elaborate mythologies based on the smallest and least significant details," she said.

 8. G.Puthenkurish

  2021-02-27 16:27:13

  CPAC Conservative Political Action Conference) മീറ്റിങ് എന്നത് യാഥാസ്ഥിതിക ചിന്തകളുടെ രാഷ്ട്രീയവൽക്കരണമാണ് ഉദ്ദേശ്യക്കുന്നതെങ്കിൽ ട്രമ്പെന്ന കാളക്കുട്ടിയുടെ രൂപം ഉണ്ടാക്കി ഉരുട്ടിക്കൊണ്ടു നടക്കുന്നത് ന്യായികരിക്കാവുന്നതാണ് . മോസ്സസ്സിന്റെ സഹോദരൻ കാളക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ച ചരിത്രപശ്ചാത്തലവുമായി ഇതിന് ബന്ധമുണ്ട് എന്നാണ് ഞാൻ കരുതുന്നത് (വേദ പണ്ഡിതന്മാർക്ക് ഇതിനെക്കുറിച്ചു കൂടുതൽ അറിയാമായിരിക്കും) വളരെ അധികം ഇവാഞ്ചലിക്കൽ സപ്പോർട്ടുള്ള ട്രമ്പിന്റെ രൂപം ഉണ്ടാക്കി ഉരുട്ടിക്കൊണ്ടു നടക്കുന്നതും ഫോട്ടോ എടുക്കുന്നതും ഒക്കെ അവരുടെ തലയിൽ രൂപം കൊണ്ടതായിരിക്കണം. ട്രമ്പ് ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനാണെന്ന് ഇവാഞ്ചലിക്കൽ പറയുന്നതും അത് ട്രമ്പ് ഏറ്റു പറയുന്നതുമായ ചിത്രങ്ങൾ ഇന്റർനെറ്റിൽ ഉടനീളം കാണാം അതിന്റ തമാശ രൂപത്തിലുള്ള ചിത്രങ്ങളും ധാരാളം കാണാം. അധികാരമോഹികളുടെയും ഏകാധിപതികളുടെയും ഒരു പ്രത്യകതയാണ് അവർ സ്വയം ദൈവമായോ ദൈവ പുത്രനായോ ഒക്കെ എടുത്തു കാട്ടാൻ ശ്രമിക്കുന്നത് . സാദം ഹുസൈന്റ് പ്രതിമകൾ ഇറാക്കിൽ കാണാമായിരുന്നു. കിം ജോംഗ് അൺ ദൈവ പുത്രനാണെന്നാണ് നോർത്ത് കൊറിയയിൽ ഉള്ളവർ വിശ്വസിക്കുന്നത് അല്ലെങ്കിൽ അവരെ ധരിപ്പിച്ചിരിക്കുന്നത് . വർഷം തോറും അവർ അയാളുടെ ജന്മദേശത്തേയ്ക്ക് തീർത്ഥാടനം നടത്തുന്നു. ചൈനയുടെ പ്രധാനമന്തി ലൈഫ് ടൈം പ്രധാനമന്ത്രിയായി ചൈനീസ് പോളിറ്റ് ബ്യുറോ പ്രഖ്യാപിക്കുകയുണ്ടായി. പൂട്ടിൻ ഷർട്ട് ഇടാതെ കുതിരപ്പുറത്ത് സഞ്ചരിക്കുന്നതും കരാട്ടെ തുടങ്ങിയവയിൽ പങ്കെടുക്കുന്നതുമായ ചിത്രങ്ങൾ കാണാം . ഹിറ്റ്ലറിന് ചുറ്റും ആയിരക്കണക്കിന് സ്തുതിപാഠകന്മാർ ഉണ്ടായിരുന്നു ഇവരെയെല്ലാം ആരാധിക്കുന്ന ഒരു വ്യക്തിയാണ് ട്രമ്പ് - ട്രമ്പിനെ ആരാധിക്കുന്ന വ്യക്തികളാണ് റ്റെഡ് ക്രൂസ് , ജോഷ് ഹോലി റോൺ ജോൺസൻ റാൻഡ് പോൾ തുടങ്ങിയവർ. ഇവർ ആർക്കും ആരോടും യാതൊരു കടപ്പാടും ഇല്ല . സൗകര്യം കിട്ടിയാൽ അവർ ട്രമ്പെന്ന കാളക്കുട്ടിയുടെ തലമാറ്റി അവരുടെ സ്വർണ്ണ തല അവിടെ പ്രതിഷ്ഠിക്കും . അമേരിക്ക എന്ന ഈ മഹത് രാജ്യത്തെ ഭരിക്കാൻ ഇവർ യോഗ്യരല്ല . ഇവരിൽ പലരും ചരിത്രത്തിൽ നിന്ന് മാഞ്ഞപോകുമ്പോൾ , ട്രമ്പെന്ന കുപ്രസിദ്ധനായ പ്രസിഡണ്ട് ചരിത്രത്തിന്റ താളുകളിൽ നിലകൊള്ളും. “Our lives begin to end the day we become silent about things that matter.” –MLK, Jr.

 9. YukthiVadhi

  2021-02-27 11:53:42

  തീവ്ര വാദികളെ സൂക്ഷിക്കുക ഇവർ മനുഷ്യരല്ല മതത്തിനുവേണ്ടി ജീവിക്കുന്ന ഭീകരജീവികൾ ആണിവർ

 10. Aneesh -essense global

  2021-02-27 11:51:16

  ക്രിസ്തിയാനികൾ കാളക്കുട്ടിയെ വന്ദിക്കുന്നു. ഹലാൽ തിന്നുന്നവർ മുല്ല തുപ്പിയത് തിന്നുന്നു. എന്തിനാണ് മതം? മതം ഇല്ലാതെ മനുഷ്യനായി ജീവിക്കു!

 11. Jack Daniel

  2021-02-27 11:45:34

  നീ ദുശ്ശാഠ്യമുള്ള ജനം ആകുന്നു. 4 ദോഷകരമായ ഈ വചനം കേട്ടപ്പോൾ ജനം ദുഃഖിച്ചു; ആരും തന്റെ ആഭരണം ധരിച്ചതുമില്ല. 5 നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു; ഞാൻ ഒരു നിമിഷനേരം നിന്റെ നടുവിൽ നടന്നാൽ നിന്നെ സംഹരിച്ചുകളയും; അതുകൊണ്ടു ഞാൻ നിന്നോടു എന്തു ചെയ്യേണം എന്നു അറിയേണ്ടതിന്നു നീ നിന്റെ ആഭരണം നീക്കിക്കളക എന്നിങ്ങനെ യിസ്രായേൽ മക്കളോടു പറക എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു. Now it is the Mask & Vaccine. Trumplicans are refusing & resisting to Mask & Vaccine

 12. Joseph Abraham.Orlando.FL

  2021-02-27 10:41:23

  Sen. Ted Cruz of Texas and Sen. Josh Hawley of Missouri took to the stage today at the Conservative Political Action Conference and gave what amounted to their most extensive public remarks since Jan. 6, when both were seen by critics as having helped incite a violent assault on the U.S. Capitol in an attempt to stop the certification of the 2020 presidential election. Cruz spoke on Friday morning, while Hawley addressed the audience in a less enviable afternoon spot. As they have in appearances on Fox News and other outlets in recent weeks, they cast themselves as victims of Democratic “cancel culture” — an ill-defined concept that encompasses social and corporate disapproval — while taking no responsibility for inciting the white supremacists and other supporters of former President Donald Trump who stormed the Capitol in hopes of keeping Joe Biden from assuming the Oval Office.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

റംസാന്‍ നിലാവ്

കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌? (ഡോ.സതീഷ് കുമാർ)

നായനാർ തമാശകൾ (സി.കെ.വിശ്വനാഥൻ)

ചങ്കിടിപ്പോടെ ജോസും ജോസഫും; മധ്യ കേരളത്തിന്റെ മനസാക്ഷി ആര്‍ക്കൊപ്പം? (ജോബിന്‍സ് തോമസ്)

ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍ (വിജയ്.സി.എച്ച്)

ഒരൊറ്റ നോമ്പോര്‍മ്മയില്‍ പല കാലങ്ങള്‍ (കെ പി റഷീദ്)

Ode to a bi-centenarian college; golden lilies for its nonagenarian professor (Kurian Pampadi)

The underlying destructive forces of the Indian economy (Sibi Mathew)

മാങ്ങപറീ...ചെളിക്കുത്ത്...ചിക്കൻ...ചക്ക.... (ശങ്കരനാരായണൻ മലപ്പുറം)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ഇലക്ഷനിൽ മാധ്യമങ്ങൾ നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന് യു. പ്രതിഭ എം.എൽ.എ 

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

ഇന്ദ്രവല്ലരിയിൽ വിരിഞ്ഞ സുന്ദരപുഷ്പം (മായ കൃഷ്ണൻ)

വിഷുക്കണി (മിനി ഗോപിനാഥ്)

ജയ് വിളിക്കാം, ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

മഹാമാരിയിലും കൊന്ന പൂക്കുന്നു; വിഷു എത്തി ഐശ്വര്യവും സമ്പത്തും സന്തോഷവും പങ്കുവെയ്കുവാന്‍ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

ആത്മഹത്യ: നഷ്ടങ്ങൾ വിളക്കിച്ചേർത്തവർ (മീട്ടു റഹ്മത്ത് കലാം)

View More