Image

മന്ത്രിമാരായ കെ കെ ശൈലജയും ഇ ചന്ദ്രശേഖരനും വാക്‌സിന്‍ സ്വീകരിച്ചു

Published on 02 March, 2021
മന്ത്രിമാരായ കെ കെ ശൈലജയും ഇ ചന്ദ്രശേഖരനും വാക്‌സിന്‍ സ്വീകരിച്ചു
തിരുവനന്തപുരം ; മന്ത്രി കെ കെ ശൈലജ ടീച്ചറും, മന്ത്രി ഇ ചന്ദ്രശേഖരനും മെഡിക്കല് കോളേജ് കോവിഡ്-19 വാക്സിനേഷന് കേന്ദ്രത്തില് നിന്നും കോവിഡ് വാക്സിന് സ്വീകരിച്ചു. സംസ്ഥാനത്ത് വാക്സിനേഷന് സുഗമമായി നടക്കുന്നതായി മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇതുവരെ നാല് ലക്ഷത്തിലധികം പേര് വാക്സിനെടുത്തു കഴിഞ്ഞു. ആര്ക്കും തന്നെ ഗുരുതര പാര്ശ്വഫലങ്ങള് റിപ്പോര്ട്ട് ചെയ്തിട്ടില്ല. 

ആയിരത്തിലധികം സെന്ററുകള് വാക്സിനെടുക്കാന് വിവിധ ജില്ലകളില് തയ്യാറാക്കിയിട്ടുണ്ട്. ഇതുകൂടാതെ പരീക്ഷണാടിസ്ഥാനത്തില് തിരുവനന്തപുരത്ത് മാസ് വാക്സിനേഷന് കേന്ദ്രം സംഘടിപ്പിച്ചിരുന്നു. അതുപോലെ മാസ് വാക്സിനേഷന് കേന്ദ്രങ്ങളുടെ സാധ്യതയും നോക്കുന്നതാണ്. ഇതോടെ കൂടുതല് ആളുകള്ക്ക് ഒരേസമയം വാക്സിന് നല്കാന് സാധിക്കും. മുന്ഗണനാക്രമം അനുസരിച്ച്‌ എല്ലാവരും വാക്സിന് എടുക്കേണ്ടതാണ്. പേര്ട്ടലില് രജിസ്റ്റര് ചെയ്തുവേണം വാക്സിന് എടുക്കാന്. രജിസ്റ്റര് ചെയ്യുമ്ബോള് നേരിയ സാങ്കേതിക തടസമുണ്ടെങ്കിലും മറ്റ് തടസങ്ങളൊന്നും തന്നെ കേരളത്തിലില്ലെന്നും മന്ത്രി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക