മലപ്പുറം:മലപ്പുറത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ സംബന്ധിച്ച ഏകദേശ ധാരണയായി. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ യു ഷറഫലിയെ അടക്കം ഉള്‍പ്പെടുത്തിയാണ് സിപിഎമ്മിന്റെ സാധ്യത പട്ടിക. ഏറനാട്ടിലാണ് ഷറഫലി മത്സരിക്കുക. ഏറനാട് സിപിഐയുടെ സീറ്റായതിനാല്‍ അവരുടെ നിലപാട് കൂടി അറിഞ്ഞ ശേഷമാകും ഷറഫലിയുടെ പേര് അന്തിമമാക്കുക. നിലവിലുള്ള നാല് സീറ്റുകളില്‍ സിറ്റിങ് എംഎല്‍എമാര്‍ തന്നെ തുടരും.
വി. അബ്ദുറഹിമാന്-താനൂര്‍, തവനൂര്‍-കെ.ടി.ജലീല്‍, പൊന്നാനി- പി.ശ്രീരാമകൃഷ്ണന്, നിലമ്പൂര്‍-പി.വി. അന്‍വര്‍ എന്നിവര്‍ മത്സരിക്കും. വി.അബ്ദുറഹിമാന് തിരൂരിലേക്ക് മാറാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
ഗഫൂര്‍ പി. ലില്ലീസ് തിരൂരും ടി.കെ. റഷീദലി മങ്കടയിലും മത്സരിക്കും. വണ്ടൂരില്‍ പള്ളിക്കല്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി. മിഥുനയെ ആണ് പരിഗമിക്കുന്നത്. ചന്ദ്രബാബുവിന്റെ പേരും ഇവിടെ പരിഗണിക്കുന്നുണ്ട്.
മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായിട്ടാണ് മിഥുന പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റായത്. പിന്നീട് ലീഗുമായി പിണങ്ങി ഇടതുപക്ഷത്തോടടുക്കുകയായിരുന്നു.