'യാദൃച്ഛിക സംഭവങ്ങള്‍' എന്ന ഹ്രസ്വചിത്രം ഫേസ്ബുക്കില്‍ പങ്ക് വെച്ച് മലയാളികളുടെ പ്രിയ താരം ജയസൂര്യ. 'പുതിയ പ്രതിഭകള്‍' എന്ന കുറിപ്പോടെയാണ് ജയസൂര്യ യാദൃച്ഛിക സംഭവങ്ങളുടെ ലിങ്ക് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. യുവ താരങ്ങളായ മാനസ രാധാകൃഷ്ണന്‍, അക്ഷയ് രാധാകൃഷ്ണന്‍ എന്നിവരും ഹ്രസ്വചിത്രത്തിന്റെ ലിങ്ക് അവരുടെ പേജുകളില്‍ പങ്ക് വെച്ചിരുന്നു.
അശ്വിന്‍ രാധാകൃഷ്ണന്‍ ആണ് ഹ്രസ്വചിത്രം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അശ്വിന്‍ 'വാട്ട് ഇഫ്' എന്ന ഹ്രസ്വചിത്രവും മുന്‍പ് സംവിധാനം ചെയ്തിട്ടുണ്ട്. സച്ചിന്‍ സതീഷാണ് ഛായഗ്രഹണം, ജോബി എം ജോസ് എഡിറ്റിംഗ്, ലാല്‍കൃഷ്ണ സംഗീതം, രജീഷ് കെ രമണന്‍ സൗണ്ട് ഡിസൈനിംഗും ചെയ്ത ചിത്രം അവനീര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിഷാദ് എം ഹസ്സനാണ് നിര്‍മ്മിച്ചിരിക്കുന്നത്. വിവിധ ഇടങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍ കോര്‍ത്തിണക്കി ആണ് കഥ പറയുന്നത്.
ഒരു പറ്റം ചെറുപ്പക്കാരും, പലതരം വേഷങ്ങളിലൂടെ പരിചിതമായ അഭിനനേതാക്കളും ഹ്രസ്വചിത്രത്തിന്റെ ഭാഗമാകുന്നു. ശ്യാം മോഹന്‍, മൃണാളിനി സൂസന്‍, സുനില്‍ മേലേപ്പുറത്ത്, അരുണ്‍ പുനലൂര്‍, ശബരി രാജ്, അഖില്‍ രാജ്, അരുണ്‍ പുരുഷോത്തമന്‍, അനന്തു ശ്രീകുമാര്‍, അനൂപ് യശോധരന്‍, അഭിലാഷ് ശ്രീധരന്‍, ഗിരീഷ്, പ്രശാന്ത്, എന്നിവര്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ദൃശ്യ സാധ്യതകളുടെ, കഥ പറയുന്നതിന്റെ, ചിത്ര സംയോജനത്തിന്റെയൊക്കെ പുത്തന്‍ പരീക്ഷണങ്ങള്‍ ആണ് യാദൃച്ഛിക സംഭവങ്ങളെ വ്യത്യസ്തമാക്കുന്നത്. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഉള്ള ചിത്രം അവേനിര്‍ എന്റര്‍ടെയ്ന്‍മെന്റ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.