-->

America

തോമസ് ഐസക് മാറി നിൽക്കുമ്പോൾ (ജോൺസൻ എൻ പി)

Published

on

ഇടതുപക്ഷം എന്നാൽ ചില രാഷ്ട്രീയ നിലപാടുകളാണ്. ഇടതുപക്ഷ വിമർശകർ കൂടി ചേർന്നാണ് അതിനെ രൂപപ്പെടുത്തുന്നത്. വിമർശകരിൽ ഒരു പക്ഷം ആരോപിക്കുന്നത് ഇടതുപക്ഷം അതിന്റെ മൗലിക നിലപാടുകളിൽ നിന്ന് വ്യതിചലിക്കുന്നു എന്നാണ്. മറ്റൊരു പക്ഷം കമ്യൂണിസ്റ്റ് - ഇടതുപക്ഷ രാഷ്ട്രീയ വീക്ഷണങ്ങളെത്തന്നെ നിരാകരിക്കുന്നവരാണ്. തോമസ് ഐസക് സാമ്രാജ്യത്വ ചാരനാണ് എന്ന് അലമുറയിട്ട അധിനിവേശ പ്രതിരോധ വാചാടോപക്കാർ നിർലജ്ജം വലത് പക്ഷത്തിന്റെ തോളിൽ കയറിയിരുന്ന് അവരുടെ രാഷ്ട്രീയ പ്രചരണ ദൗത്യങ്ങൾ ഏറ്റെടുക്കുന്ന മരയോന്തുകൾ ആയി മാറുന്നത് നാം കണ്ടു. ഇടതുപക്ഷ നിരീക്ഷകർ എന്ന കള്ള ലേബലിൽ നിന്ന് നിഷ്പക്ഷ നിരീക്ഷകരായും വലതുപക്ഷ പ്രചാരകരായും മാറുന്നത് കണ്ടു. ഇനിയങ്ങോട്ട് ഇവരിൽ പലരും ഐസക്കിനു വേണ്ടി കള്ളക്കണ്ണീരൊഴുക്കുന്നതിനും നമ്മൾ സാക്ഷ്യം വഹിയ്ക്കും ഐസക്കിന്റെ സംഭാവനകൾ വിലയിരുത്തുകയെന്നാൽ ഒരു വ്യക്തിയുടെ സംഭാവനകൾ വിലയിരുത്തുകയെന്നല്ല. ഏതൊരിടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനെയും രൂപപ്പെടുത്തുന്ന രാഷ്ട്രീയ വ്യവഹാരമണ്ഢലങ്ങൾ എങ്ങനെ രൂപപ്പെട്ടുവെന്ന ഒരു പരിശോധന കൂടിയാണത്.

എസ്.എഫ്.ഐ, സി.ഡി.എസ്, ശാസ്ത്ര സാഹിത്യ പരിഷത്ത്, ജനകീയാസൂത്രണ പ്രസ്ഥാനം, കേരള പഠന കോൺഗ്രസ്സ്, പ്ലാനിംഗ് കമ്മീഷൻ, നിയമസഭാ പ്രവർത്തനം, ധനകാര്യ മന്ത്രി പദവി തുടങ്ങിയവയിലൂടെയാണ് തോമസ് ഐസക് രൂപപ്പെട്ടത്. ഒരു പാട് പേരുടെ കൂട്ടായ ആലോചനകളിലൂടെയും ഇടപെടലുകളിലൂടെയുമാണത് സംഭവിച്ചത്. വി.എസ്.അച്ചുതാനന്ദൻ സർക്കാരിന്റെ മികച്ച ധനകാര്യ മാനേജ്മെന്റിന്റെ പേരിൽ മാത്രമല്ല ഐസക്കിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടേണ്ടത്. അഴിമതിയ്ക്കെതിരെ ധനകാര്യ വകുപ്പ് നടത്തിയ കർക്കശമായ ഇടപെടലുകളുടെ പേരിലുമാണ്. എന്നിട്ടും അഴിമതിക്കാരായ ചിലരെങ്കിലുമൊക്കെ ആ മന്ത്രിസഭയിൽ ഉണ്ടായിരുന്നു. അധികാര ദുർവിനിയോഗം ചെയ്തവർ ഉണ്ടായിരുന്നു. ഇടതുപക്ഷത്തിന്റെ ധനകാര്യ നയങ്ങളിൽ പ്രകടമായ ചില മാറ്റങ്ങൾ വന്ന ഒരു കാലത്താണ് തോമസ് ഐസക് ധനകാര്യ മന്ത്രിയായ് ചുമതലയേറ്റത്. ഇടതുപക്ഷം വ്യവസായ വികസനത്തിനെതിരാണ് എന്ന ധാരണ തിരുത്തേണ്ടത് പ്രധാനമായിരുന്നു. കേരളത്തിനനുയോജ്യമായ വികസന മാതൃക എന്തെന്ന് നിർണ്ണയിക്കപ്പെടേണ്ടതുണ്ടായിരുന്നു.

സാധാരണ മനുഷ്യരുടെ ജീവിതത്തിൽ ഒരിടതുപക്ഷ സർക്കാർ ഏതു വിധത്തിൽ ഇടപെടണം എന്നതിൽ വ്യക്തത വേണ്ടിയിരുന്നു. റവന്യൂ വരുമാനം ഉയർത്തുകയും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയും ഒപ്പം ജനക്ഷേമ പദ്ധതികൾ നിലനിർത്തുകയും ചെയ്യുകയെന്നത് ഒരു വെല്ലുവിളിയായിരുന്നു. കഴിഞ്ഞ അഞ്ചു വർഷക്കാലം കേരളം നേരിട്ട അപ്രതീക്ഷിതമായ പ്രതിസന്ധികൾക്കിടയിലും അതൊന്നും വികസനത്തെയും ജനക്ഷേമത്തെയും അല്പം പോലും ബാധിക്കാത്ത വിധം കേരള ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഭരണം എന്ന് വിശേഷിപ്പിക്കാവുന്ന വിധം വിസ്മയകരമായ ഫലങ്ങൾ ഉളവാക്കിയതിൽ ചിട്ടയായ പ്രവർത്തനങ്ങളും ദീർഘവീക്ഷണത്തോടെയുള്ള ധനകാര്യ ആസൂത്രണവുമുണ്ട്. കേരളം നേടിയെടുത്ത മികവുകളെത്തന്നെ കേരളത്തിനെതിരായ രാഷ്ട്രീയ പ്രതികാരത്തിനുപയോഗിക്കാൻ തുനിഞ്ഞ കേന്ദ്ര സർക്കാറിന്റെയും പ്ലാനിംഗ് കമ്മീഷന്റെയും ഗുഢാലോചനകളെ പൊളിക്കുന്ന ആധുനികമായ ഒരു വികസന- ധനകാര്യ ഉപാധിയായ് കിഫ് ബി മാറി. ഏറ്റവും മികച്ച പ്രൊഫഷണലുകൾ അതിന്റെ അമരത്തെത്തി.

കണിശതയാർന്ന പ്രവർത്തന പദ്ധതികൾ ആവിഷ്കരിക്കപ്പെട്ടു. അഴിമതിയ്ക്കുള്ള പഴുതുകൾ അടയ്ക്കപ്പെട്ടു. കർശനമായ ഗുണനിലവാര പരിശോധനകൾ ഉണ്ടായി. മികച്ച രൂപകൽപ്പനകൾ ഉണ്ടായി. വായ്പാ ഏജൻസികളുടെയും നിക്ഷേപകരുടെയും വിശ്വാസ്യത നേടി. കെ.എസ്.എഫ്.ഇ.യെ മികച്ചൊരു നിക്ഷേപ സ്ഥാപനമാക്കി വളർത്തിയെടുത്ത അനുഭവങ്ങളുടെ ചുവടു പിടിച്ച് കേരളത്തിന്റെ സ്വന്തം ബാങ്കായ കേരളാ ബാങ്കിന് രൂപം നൽകി. കെ.ഫോൺ പോലുള്ള പദ്ധതികൾക്ക് സാമ്പത്തിക പിന്തുണ നൽകി. ജനക്ഷേമത്തിനായ് ചില വഴിക്കുന്ന പണം വികസനത്തിന്റെ ചാലക ശക്തിയായ് മാറുമെന്നത് തെളിയക്കപ്പെട്ടു. കേരളത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് ഒരു വൈജ്ഞാനിക സമൂഹത്തിന്റെ രൂപീകരണം സുപ്രധാനമാണെന്നതിന് അടിവരയിട്ടു.

നോട്ട് നിരോധനം പോലുള്ള മണ്ടൻ പരിഷ്കാരങ്ങളെയും കോവിഡ് പോലുള്ള അപ്രതീക്ഷിത പ്രതിസന്ധികളെയും നേരിടുന്നതിനുള്ള ഫലപ്രദമായ ധനകാര്യ തന്ത്രങ്ങൾ ആവിഷ്കരിക്കപ്പെട്ടു. പാർലമെന്ററി പദവികൾ വഹിയ്ക്കുന്നതാണ് രാഷ്ട്രീയ പ്രവർത്തനത്തിന്റെ പരമ ലക്ഷ്യം എന്ന് ഒരു കമ്യൂണിസ്റ്റ്കാരനും ചിന്തിക്കുന്നുണ്ടാവില്ല. തോമസ് ഐസക്കിന്റെ സംഘടനാപരമായ ശേഷികളും അറിവുകളും ഇനിയും ഇടതുപക്ഷ രാഷ്ട്രീയത്തെയും സി.പി.ഐ.(എം) നെയും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായ് വിനിയോഗിക്കപ്പെടും എന്ന് തന്നെയാണ് പ്രതീക്ഷ.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മറിയാമ്മ ജോസഫ്, 80 , സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

ഏതു മുന്നണി ജയിക്കും? ഡിബേറ്റ് ഫോറം സൂം അവലോകനം ഏപ്രില്‍ 23 വൈകിട്ട് 8 മണി

ഏലിയാമ്മ ജോൺ, 88,  അന്തരിച്ചു

യുഎസിൽ കോവിഡ് മരണങ്ങൾ വീണ്ടും ഉയരുന്നു; ഒബാമയുടെ ഉപദേശം 

ഫ്ലോയ്ഡ് വിധി എന്തായിരിക്കും? ന്യു യോർക്കിലെ ആസിഡ് ആക്രമണം (അമേരിക്കൻ തരികിട 143, ഏപ്രിൽ 19)

ദരിദ്ര രാജ്യങ്ങളിലെ സാമ്പത്തിക വീഴ്ചയും കോവിഡ്-19 വ്യാപനവും (കോര ചെറിയാന്‍)

യുഎസ് മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടെല്‍ അന്തരിച്ചു

ലൈസെന്‍സില്ലാതെ തോക്ക് കൈവശം വെക്കാവുന്ന നിയമം ടെക്‌സസ് സെനറ്റില്‍ പാസാകില്ലെന്ന് ലഫ്. ഗവര്‍ണര്‍

ഫോമാ നഴ്സിംഗ് സമിതിയുടെ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) മദേഴ്സ് ഡേ ആഘോഷങ്ങള്‍ 2021 മെയ് 8 ന്.

ക്ലൈമറ്റ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ ബൈഡന്‍ നോമിനേറ്റ് ചെയ്തു.

ഏലിയാമ്മ തോമസ് നിര്യാതയായി

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

കേരളാ റൈറ്റേഴ്സ് ഫോറം ഹ്യൂസ്റ്റൺ സാഹിത്യ സമ്മേളനം ഏപ്രിൽ 25 ന്

കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ അമേരിക്ക തയാറെടുക്കുന്നു

സി.വി. സുരേന്ദ്രന്‍ ടെക്‌സസില്‍ നിര്യാതനായി

ജെ & ജെ വാക്സിൻ തീരുമാനം വെള്ളിയാഴ്ച; റദ്ദാക്കുമെന്ന് കരുതുന്നില്ലെന്ന് ഫൗച്ചി

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 'കിഡ്‌സ് കോര്‍ണര്‍' തുടങ്ങുന്നു.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് വികാരി റവ: മാത്യു ജോസഫിന് യാത്രയയപ്പ് നല്‍കി

ജോസ് എബ്രഹാം 2022 ലെ ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.

കൊപ്പല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 6 ലേക്ക് ബിജു മാത്യു വീണ്ടും മത്സരിക്കുന്നു

ഷിക്കാഗോ മലയാളി അസോസിയേഷന്‍ നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം കേന്ദ്രമന്ത്രി മുരളീധരന്‍ നിര്‍വഹിച്ചു

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, നിര്യാതനായി

തോമസ് തടത്തിൽ, 87, നിര്യാതനായി

ന്യൂയോർക്കിൽ കോവിഡ് നിരക്ക് നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

മാസ്ക് വെച്ച് വാർത്ത അവതാരകർ; ഏഷ്യാനെറ്റ് ന്യൂസിന്റെ അവബോധ പ്രവർത്തങ്ങൾക്ക് കൈയ്യടി

മലയാളികളുടെ നേതൃപാടവം പ്രശംസാവഹം: സെനറ്റര്‍ വില്ലിവാളം

ചെറിയാന്‍ ചാക്കോ (ജോയ്-87) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി

ഡാളസ് സൗഹൃദ വേദി ആദരാജ്ഞലികൾ അർപ്പിച്ചു

വാക്സിനേഷൻ ഒഴിവാക്കാനാണോ  നിങ്ങളുടെ തീരുമാനം?  എങ്കിൽ ഒന്നുകൂടി ആലോചിക്കൂ .

View More