Image

രാജു എബ്രഹാമിന് സീറ്റില്ല, റാന്നി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കും, തരൂരില്‍ പി.കെ.ജമീല

Published on 05 March, 2021
രാജു എബ്രഹാമിന് സീറ്റില്ല, റാന്നി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കും, തരൂരില്‍ പി.കെ.ജമീല
മന്ത്രി എ കെ ബാലന്റെ ഭാര്യ പി. കെ. ജമീല പാലക്കാട് തരൂര്‍ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയാകും. തന്റെ ഭാര്യക്ക് സീറ്റുണ്ടെന്ന വാര്‍ത്ത ശുദ്ധഅസംബന്ധമെന്ന് എ കെ ബാലന്‍ മുന്‍പ് മാധ്യമങ്ങളോട് പ്രതികരിച്ചുവെങ്കിലും സംസ്ഥാന സമിതി പി.കെ.ജമീലയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ റാന്നി കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കും. ഇതോടെ നിലവില്‍ സിപിഎം എംഎല്‍എയായ രാജു എബ്രഹാം സ്ഥാനാര്‍ത്ഥിയാകില്ലെന്ന് ഉറപ്പായി. ഒരു കാരണവശാലും റാന്നി സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കാന്‍ പാടില്ലെന്ന് സിപിഎമ്മിന്റെ പത്തനംത്തിട്ട ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഈ ആവശ്യം സംസ്ഥാന സമിതി പരിഗണിച്ചില്ല. റാന്നി സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കുന്നതിലൂടെ സിപിഎമ്മിന്റെ ജില്ലയിലെ പ്രധാനമുഖങ്ങളിലൊന്നായ രാജു എബ്രഹാം മത്സരരംഗത്ത് നിന്ന് ഒഴിവാക്കപ്പെടുകയാണ്. അതേസമയം കെ.എം.ബാലഗോപാല്‍ കൊട്ടാരക്കരയിലും നിന്നും എം.ബി.രാജേഷ് തൃത്താലയില്‍ നിന്നും ജി സ്റ്റീഫന്‍ അരുവിക്കരയില്‍ നിന്നും ജനവിധി തേടാന്‍ സിപിഎം സെക്രട്ടറിയേറ്റില്‍ തീരുമാനമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക