Image

സംവിധായകന്‍ ശെല്‍വരാഘവനൊപ്പം അഭിനയിക്കുന്നതില്‍ സന്തോഷം പങ്കുവെച്ച്‌ നടി കീര്‍ത്തി സുരേഷ്

Published on 05 March, 2021
സംവിധായകന്‍ ശെല്‍വരാഘവനൊപ്പം അഭിനയിക്കുന്നതില്‍ സന്തോഷം പങ്കുവെച്ച്‌ നടി കീര്‍ത്തി സുരേഷ്

“മികച്ച സംവിധായകനായ താങ്കള്‍ക്കൊപ്പം അഭിനയിക്കുന്നതില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്. ഇപ്പോള്‍ മികച്ച നടനുമാണ് താങ്കള്‍ ” സംവിധായകന്‍ ശെല്‍വരാഘനൊപ്പം അഭിനയിക്കുന്ന കീര്‍ത്തി സുരേഷിന്റെ വാക്കുകളാണിത്.


കീര്‍ത്തി സുരേഷും സംവിധായകന്‍ ശെല്‍വരാഘവനും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയാണ് ‘സാനി കൈദം’. കീര്‍ത്തി പങ്കുവെച്ച ചിത്രത്തിന്റെ പുതിയ ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സംവിധായകന്‍ ശെല്‍വരാഘവനൊപ്പം അഭിനയിക്കുന്നതില്‍ സന്തോഷം പങ്കുവെച്ച നടി ശെല്‍വരാഘവന് ആശംസയും അറിയിക്കുന്നുണ്ട്.


സിനിമയില്‍ വേറിട്ട ഒരു കഥാപാത്രമായിരിക്കും കീര്‍ത്തി സുരേഷിന്റേത്. സിനിമയുടെ ഫോട്ടോകള്‍ ഇതിനു മുമ്ബും കീര്‍ത്തി ഷെയര്‍ ചെയ്‍തിരുന്നു.

ഫോട്ടോയ്‍ക്ക് ഒട്ടേറെ പേരാണ് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 


ശെല്‍വരാഘവന് ജന്മദിന ആശംസകള്‍ നേരുകയാണ് കീര്‍ത്തി സുരേഷ്. സിനിമ തുടങ്ങിയ കാര്യം കീര്‍ത്തി സുരേഷ് തന്നെയാണ് അറിയിച്ചത്. അരുണ്‍ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഡാര്‍ക്ക് മൂഡ് സിനിമയായിരിക്കുമെന്നാണ് പോസ്റ്റര്‍ തരുന്ന സൂചനകള്‍. യാമിനി യജ്ഞമൂര്‍ത്തി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ നാഗൂരന്‍ ആണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക