Image

'ലിറ്റില്‍ സ്റ്റാര്‍ ഓപ്പറേഷന്‍'; വിദ്യാഭ്യാസ സഹായ പദ്ധതി ആരംഭിച്ചു

Published on 05 March, 2021
 'ലിറ്റില്‍ സ്റ്റാര്‍ ഓപ്പറേഷന്‍'; വിദ്യാഭ്യാസ സഹായ പദ്ധതി ആരംഭിച്ചു


കോട്ടയം : ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റ്റ്റിന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങളെ സിവില്‍ സര്‍വീസിലേക്ക് ആകര്‍ഷിക്കുന്നതിനും അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും ആവശ്യമുള്ളവരെ സഹായിക്കുന്നതിനുമായി 'ലിറ്റില്‍ സ്റ്റാര്‍ ഓപ്പറേഷന്‍' എന്ന പേരില്‍ ഒരു വിദ്യാഭ്യാസ സഹായ പദ്ധതി ആരംഭിച്ചു.

അര്‍ഹതയുള്ള ചങ്ങനാശേരി അതിരൂപതയിലെ ബിരുദ ധാരികളായ യുവതീ യുവാക്കള്‍ക്ക് ഈ പദ്ധതിയില്‍ ചേരാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏറ്റവും നല്ല പരിശീലന പരിപാടികള്‍ നല്‍കാന്‍ പ്രമുഖ കോച്ചിംഗ് സെന്ററുകളുമായി ധാരണയിലെത്തിയതായി അതിരൂപതാ ഡയറക്ടര്‍ ഫാ. റ്റെജി പുതുവീട്ടില്‍ക്കളം അറിയിച്ചു.

ചങ്ങനാശേരി അതിരൂപതാംഗങ്ങളായ പ്രവാസികള്‍ക്കും നാട്ടിലുള്ളവര്‍ക്കും ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അര്‍ഹതപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും ഫാ റ്റെജി പുതുവീട്ടില്‍ക്കളം കൂട്ടിച്ചേര്‍ത്തു.

വിവിധ സിവില്‍ സര്‍വീസുകളിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്ന ഈ പരിപാടികള്‍ക്ക് പ്രവാസി അപ്പസ്തലേറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജിജോ മാറാട്ടുകുളം, ഷെവ. സിബി വാണിയപ്പുരക്കല്‍, മാത്യു മണിമുറി, എന്‍.വി. ജോസഫ്, ഷാജി ജോസഫ് തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.

സിവില്‍ സര്‍വീസ് പരിശീലനപരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന അതിരൂപതാംഗങ്ങള്‍ക്ക് പ്രവാസി അപ്പസ്തലേറ്റിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ (https://pravasiapostolate.blogspot.com/2021/01/blog-post_19.html) പേര് രജിസ്റ്റര്‍ ചെയ്യുകയോ, അതിരൂപതാ പ്രവാസി അപ്പസ്തലേറ്റിന്റെ ഓഫീസുമായി ( +91 92074 70117) ബന്ധപ്പെടുകയും ചെയ്യാവുന്നതാണ് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക