Image

ചോദ്യങ്ങൾ (കവിത: ദീപ ബിബീഷ് നായർ)

Published on 07 March, 2021
ചോദ്യങ്ങൾ (കവിത: ദീപ ബിബീഷ് നായർ)
മണ്ണിലൊരു വിത്തു നടാതെ നീയെങ്ങനെ 
മരച്ചുവട്ടിലിരുന്നു വെയിൽ കായുവാൻ?

നമ്മളൊന്നാണെന്നറിയാതെ നീയെങ്ങനെ
ഞാൻ നിനക്കാരെന്നറിയുവാൻ?

നോവിൻ വേദനയറിയാതെ നീയെങ്ങനെ
നനവൂറും സ്നേഹത്തെയളക്കുവാൻ?

ഉലകത്തെയറിയാതെ നീയെങ്ങനെ
ഉണർത്തുപാട്ടെഴുതുവാൻ?

ഒഴുകും പുഴതന്നലകളറിയാതെ നീയെങ്ങനെ
അവളുടെയാഴത്തെ പുകഴ്ത്തുവാൻ?

അസ്തമയമറിയാതെ നീയെങ്ങനെ 
കുങ്കുമാകാശ ശോഭയറിയുവാൻ?

കടലിനെയറിയാതെ നീയെങ്ങനെ തിരയും
കരയുമായുള്ളഭിനിവേശമറിയുവാൻ?

കാലത്തിൻ മാറ്റമറിയാതെ നീയെങ്ങനെ
കാർമേഘത്തെ വരവേൽക്കുവാൻ?

നാളെയെക്കുറിച്ചറിയാതെ നീയെങ്ങനെ
ജീവിതം നാളെക്കായി മാറ്റി വക്കുവാൻ?



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക