അറിയുകില്ലെനിക്കെന്തു പേര് ചൊല്ലുവാന്‍
അന്ധകാരത്തില്‍ ബന്ധങ്ങളുഴലുമ്പോള്
അകലെയായിട്ടുമെന്നില് തെളിഞ്ഞൊരാ
ആത്മബന്ധത്തിന്നംശു കിരണമോ നീ
നറുനിലാവായ് വീശുന്നു നിന് പ്രഭ
കരിമുകിലുകള്‍ ചുറ്റും പരക്കുമ്പോള്‍
ചിറകുനല്കുന്നു വീണ്ടും പറക്കുവാന്‍
ഉയരെയകലെ കൂടണഞ്ഞീടുവാന്‍
നെയ്തൊരുക്കിയ പട്ടു കിനാവുകള്‍
ഉരുകുമഗ്നിയെ പുല്കാനൊരുങ്ങവേ
അകലെയായതാ കാണുന്നു നിന്നിലെ
ആത്മബന്ധത്തിന്നുറവയാം തുള്ളികള്‍
ക്ഷണിക മാത്രമാം ജീവനെടുക്കുവാന്‍
അരികിലന്തകനെത്തും ദിനം വരെ
ശിഷ്ടമായൊന്നുമില്ലെനിക്കേകുവാന്
പൂത്തസൗഹൃദം തിരികെയേകട്ടെ ഞാന്‍