Image

ഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയര്‍ന്നു

(സലിം : ഫോമാ ന്യൂസ് ടീം ) Published on 22 March, 2021
ഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയര്‍ന്നു
ഫോമാ വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ സഞ്ജയനിക്കാവശ്യമായ ധനസമാഹരണത്തിനായി ഫ്‌ളവര്‍സ് ടി.വി. യു.എസ് .ഏ യുമായി കൈകോര്‍ത്ത് നടത്തുന്ന  മയൂഖം വേഷ വിധാന മത്സരത്തിന്റെ മേഖലാ തല മത്സരങ്ങളുടെ യവനികയുയര്‍ന്നു. പ്രശസ്ത ചലച്ചിത്രം താരം പ്രയാഗ മാര്‍ട്ടിന്‍ മേഖല തല മത്സരങ്ങളുടെ ആരംഭത്തിനു നാന്ദി കുറിച്ചു.  ഫോമയും അനുബന്ധ ഫോറങ്ങളും നടത്തുന്ന പ്രവര്‍ത്തങ്ങള്‍ കേരളത്തിലെ അശരണരായ ഒരുപാട് പേര്‍ക്ക് ഗുണകരമാകുന്നതില്‍ പ്രയാഗ മാര്‍ട്ടിന്‍ തന്റെ സന്തോഷം പങ്കുവെച്ചു. താനും ഇതുപോലെ ഒരു മത്സരത്തിലൂടെയാണ് പൊതുവേദിയിലേക്ക് വന്നതെന്നും, ഇത്തരം മത്സരങ്ങള്‍ കഴിവും, കരുത്തും, യോഗ്യതയുമുള്ള  പ്രതിഭകളെ കണ്ടെത്താന്‍ ഉപകരിക്കട്ടെയെന്നും  പ്രയാഗ മാര്‍ട്ടിന്‍ ആശംസിച്ചു. നമ്മുടെ ആശയങ്ങളെയും, ചിന്തകളെയും മറ്റുള്ളവരിലേക്ക് എത്തിക്കാനും, നമ്മുടെ ശരികളെ ബോധ്യപ്പെടുത്താനും, കിട്ടുന്ന ഇത്തരം വേദികള്‍ നമ്മള്‍ വിവേകപൂര്‍വം ഉപയോഗിക്കാന്‍ , ധൈര്യത്തോടെ സ്വീകരിക്കണമെന്നും നടി അഭ്യര്‍ത്ഥിച്ചു.

മത്സരങ്ങളുടെ  ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വെബ്‌സൈറ്റ്  സുപ്രസിദ്ധ ചലച്ചിത്ര നിര്‍മാതാവും, നടിയുമായ സാന്ദ്ര തോമസ്  ഉദ്ഘാടനം ചെയ്തു. ഫോമയുടെ കീഴിലുള്ള വനിതാ വേദി കേരളത്തിലെ നിര്‍ദ്ധനരായ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കാനുള്ള ശ്രമങ്ങളെ സാന്ദ്ര തോമസ് അഭിനന്ദിച്ചു. അമേരിക്കയില്‍ ജീവിക്കുമ്പോഴും കേരളത്തിന്റെ പുരോഗതിക്കായി ,ഈ കോവിഡ് കാലയളവിലും ഇത്തരം പുണ്യ പ്രവൃത്തികള്‍ ചെയ്യുന്നത്  പ്രവാസിമലയാളികളുടെ സംഘടനയായ ഫോമയുടെയും വനിതാ വേദിയുടെയും മഹത്തായ സത്കര്‍മ്മമായി കാണുന്നുവെന്നും സാന്ദ്ര പറഞ്ഞു. നമ്മുടെ സംസ്‌കാരത്തിന്റെ ദൈനം ദിന പരിവര്‍ത്തനങ്ങള്‍ അതിവഗം പ്രത്യക്ഷപ്പെടുന്ന കലയാണ് വസ്ത്രാലങ്കാരം. അതുകൊണ്ടു തന്നെ ഫോമാ വനിതാ വേദി സംഘടിപ്പിക്കുന്ന ഈ വേഷ വിധാന  മത്സരത്തിനും സാംസ്‌കാരിക ചരിത്രത്തില്‍ സ്ഥാനമുണ്ട്. ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ പ്രവാസിമലയാളികളെ ദൈവം അനുഗ്രഹിക്കട്ടെയെന്ന് സാന്ദ്ര ആശംസിച്ചു.

സഞ്ചിയിനിയുടെ  ധന സഹായ നിധിയിലേക്കുള്ള ആദ്യ സംഭാവന തുക കുസുമം ടൈറ്റസില്‍ നിന്ന്  സുപ്രസിദ്ധ ടെലിവിഷന്‍-സിനിമ താരം രചനാ നാരായണന്‍ കുട്ടി ഏറ്റുവാങ്ങിക്കൊണ്ട് സഞ്ചയിനിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശീര്‍വാദം അറിയിച്ചു.

സഞ്ചിയിനിയിലേക്ക് തുകകള്‍ സംഭാവന ചെയ്ത എല്ലാവരെയും പ്രത്യേകം  അനുസ്മരിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

ചടങ്ങില്‍ നടിയും നര്‍ത്തകിയുമായ രേണുക മേനോന്‍, ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍,ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍  , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ , ഫ്‌ളവര്‍സ്  ടി.വി. യു.എസ്  എ  പ്രതിനിധിയും ഷോ ഡയറക്ടറുമായ ബിജു സക്കറിയ,  കുസുമം ടൈറ്റസ്, എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

വനിതാ ഫോറം നാഷണല്‍ കമ്മറ്റി ചെയര്‍ പേഴ്സണ്‍ ലാലി കളപ്പുരക്കല്‍ സ്വാഗതവും, ,  സെക്രട്ടറി ഷൈനി അബൂബക്കര്‍, നന്ദിയും രേഖപ്പെടുത്തി.

വൈസ് ചെയര്‍പേഴ്സണ്‍ ജൂബി വള്ളിക്കളവും ട്രഷറര്‍ ജാസ്മിന്‍ പരോളും  പരിപാടികള്‍ ഏകോപിപ്പിച്ചു.

പന്ത്രണ്ടു മേഖലകളിലായി നടക്കുന്ന മേഖലാ തല മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ ദേശീയ തലത്തില്‍ നടക്കുന്ന അവസാന മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടും. വിജയികളെ  വളരെ ആകര്‍ഷകങ്ങളായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.

ഫോമാ വനിതാ വേദിയും ഫ്‌ളവര്‍സ് ടി.വി. യു.എസ് .ഏയും  ഒരുമിച്ചു സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ ഫ്‌ളവര്‍സ് ടി.വി. യു.എസ് .ഏ തത്സമയം കാണികളിലേക്ക് എത്തിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ലിങ്കില്‍ പേര് ചേര്‍ക്കണം.

ലിങ്ക്:  Mayookham.fomaa.com 

ഫോമയുടെ  2020-2022 വര്‍ഷത്തെ ഭാരവാഹികളായ പ്രസിഡന്റ്  അനിയന്‍ ജോര്‍ജ്ജ്, ജനറല്‍  സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍  , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവരുടെ നേത്യത്വം , പ്രവാസി മലയാളികള്‍ക്കും, കേരളത്തിലെ പൊതു സമൂഹത്തിനും ഉതകുന്ന നിരവധി കാരുണ്യ പ്രവൃത്തികളും, സാമൂഹ്യ-സാംസ്‌കാരിക ഇടപെടലുകളും നടത്തുന്നതിലൂടെ  ഇതിനകം വളരെയേറെ ശ്രദ്ധ നേടിക്കഴിഞ്ഞു. 

ഫോമാ വനിതാവേദിയുടെ സഞ്ജയിനിയുടെ ധന സമാഹരണത്തിനായി ഫോമാ വനിതാ വേദിയും ഫ്‌ളവര്‍സ് ടി.വി. യു.എസ് .ഏയും  ഒരുമിച്ചു സംഘടിപ്പിക്കുന്ന വേഷ വിധാന മത്സരങ്ങളിലും പ്രവര്‍ത്തനങ്ങളിലും എല്ലാവരും പങ്കു ചേരണമെന്ന് ഫോമാ പ്രസിഡന്റ്   അനിയന്‍ ജോര്‍ജ്ജ്, ജനറല്‍  സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍,ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍  , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, വനിതാ ഫോറം നാഷണല്‍ കമ്മറ്റി ചെയര്‍ പേഴ്സണ്‍ ലാലി കളപ്പുരക്കല്‍, വൈസ് ചെയര്‍പേഴ്സണ്‍ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കര്‍, ട്രഷറര്‍ ജാസ്മിന്‍ പരോള്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

ഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയര്‍ന്നുഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയര്‍ന്നുഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയര്‍ന്നുഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയര്‍ന്നുഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയര്‍ന്നുഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയര്‍ന്നുഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയര്‍ന്നുഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയര്‍ന്നുഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയര്‍ന്നുഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയര്‍ന്നുഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയര്‍ന്നുഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയര്‍ന്നുഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയര്‍ന്നുഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയര്‍ന്നുഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയര്‍ന്നുഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയര്‍ന്നുഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയര്‍ന്നു
Join WhatsApp News
Foman 2021-03-22 14:02:18
ഈ ഉദ്‌ഘാടന പ്രഹസനങ്ങൾ മാത്രമാണല്ലോ നടക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക