Image

ദൈവങ്ങളുടെ പരിണാമം (സി. ആൻഡ്രുസ്)

Published on 22 March, 2021
ദൈവങ്ങളുടെ പരിണാമം (സി. ആൻഡ്രുസ്)
ആധുനിക മനുഷൻറ്റെ  മസ്തിഷ്ക്കം  അനേക വർഷങ്ങളിലൂടെ അനേകം അവസ്ഥകളിലൂടെ എത്തിച്ചേർന്ന നേട്ടങ്ങളുടെ മൂർത്തരൂപമാണ്. മനുഷനെ ദൈവം സൃഷ്ടിച്ചു എന്ന് പല കഥകൾ ഉണ്ട്. അവയിൽ ഒന്നായ - ദൈവം മണ്ണ് കുഴച്ചു ജീവശ്വാസം  ഊതി സൃഷ്ടിച്ച  മനുഷൻറ്റെ മസ്തിഷ്ക്കത്തിൻറ്റെ ചരിത്രം അല്ല ഇത്.- (ഉൽപ്പത്തി 2: 7 യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.)

 ഇത് മതങ്ങൾ സൃഷ്ടിച്ച ദൈവങ്ങൾ സൃഷ്ടിച്ച മനുഷ്യൻ ആണ്. അതാണ് മത മനുഷ്യൻറ്റെ മസ്തിഷ്ക്കം ഇന്നും പശമണ്ണ് നിറഞ്ഞത് ആയിരിക്കുന്നത്. കംപ്യൂട്ടറിൻറ്റെ ഹാർഡ് ഡിസ്‌ക്‌പോലെ  പ്രോഗ്രാം ചെയ്യപ്പെട്ട ഇത്തരം മനുഷരിൽനിന്നും അവയിൽ നിറച്ചിരിക്കുന്ന പ്രോഗ്രാമുകളേക്കാൾ കൂടുതൽ പ്രതീക്ഷിക്കുകയും അരുത്.        

പരിണാമത്തിലൂടെ  വിവിധ തരം മസ്തിഷ്കങ്ങളുടെ സംയോജനമാണ് ആധുനിക മനുഷൻറ്റെ മസ്തിഷ്ക്കം.  അതിൽ ആദ്യത്തേത് ആണ്  മസ്തിഷ്കത്തിൻറ്റെ ഉള്ളിൽ കാണുന്ന തണ്ട്പോലെയുള്ള ഭാഗം.ഈ  അടിസ്ഥാന മസ്തിഷ്ക്കം 'ഉരഗ മസ്തിഷ്ക്കം എന്ന് അറിയപ്പെടുന്നു.  പാമ്പ്, പല്ലി, ഓന്ത്, മുതല എല്ലാം ഉരഗങ്ങൾ ആണ്. മനുഷൻ പാമ്പിനെപ്പോലെയും ഓന്തിനെപ്പോലെയും ഒക്കെ പെരുമാറുന്നതിൻറ്റെ കാരണം ഇപ്പോൾ പിടികിട്ടിക്കാണുമല്ലോ!. 'ഉരഗമ സ്തിഷ്ക്കം'   എന്നത് മോശം എന്നോ തരം താണത് എന്ന് തെറ്റിദ്ധരിക്കരുത്. മനുഷൻ ഇന്നേവരെ നിലനിൽക്കുന്നതിനു കാരണക്കാരൻ ഈ  ഉരഗ മസ്തിഷ്ക്കം നിമിത്തമാണ്. അതിനാൽ ഉരഗ മസ്തിഷ്കത്തിൻറ്റെ വകുപ്പുകൾ എന്താണ് എന്ന് നോക്കാം.

നിലനിൽപ്പിനു അടിസ്ഥാനമായി  ആവശ്യമായ കാര്യങ്ങൾ ഓട്ടോമാറ്റിക്ക് ആയി ഇവ കൈകാര്യം ചെയ്യുന്നു. ആഹാരം, പ്രതുൽപ്പാദനം, ജീവരക്ഷക്കു വേണ്ട മാർഗങ്ങൾ; അതായത്  സ്വന്തം രക്ഷ, കുടുംബ രക്ഷ, സ്വന്തം പാർപ്പിടത്തെ സംരക്ഷിക്കുക, ഇവക്ക് ഭീഷണി ഉണ്ടാക്കുന്നവക്ക് എതിരെ പൊരുതുക കൂടാതെ സാമൂഹ്യ പെരുമാറ്റങ്ങൾ. ഉദാഹരണം: മറ്റൊരാളെ കാണുമ്പോൾ ഇളിക്കുക/ചിരിക്കുക, ഹസ്തദാനം ചെയ്യുക, കൈകൾ കൂപ്പുക - ദാഹം, വിശപ്പ്, ഇണചേരുവാനുള്ള തീഷ്‌ണ, കൂടാതെ സങ്കീർണ്ണം എന്ന് തോന്നുന്ന ദിനചര്യകൾ, ഒക്കെ കൺട്രോൾ ചെയ്യുന്നത് ഉരഗ മസ്തിഷ്ക്കം ആണ്. ഒന്നും ചിന്തിക്കാതെ വെറുതെ ആവർത്തിക്കുന്ന പ്രതികരണങ്ങൾ: ഉദാഹരണമായി എന്തെങ്കിലും കേട്ടാൽ ഉടൻ  'എൻറ്റെ ദൈവമേ!' എന്ന് പറയുന്നത് പോലും    ഉരഗ മസ്തിഷ്ക്കം കൈകാര്യം ചെയ്യുന്നു. പരിണാമത്തിലൂടെ ലഭിച്ച ഒന്നാം ഘട്ടമാണ് ഉരഗ മസ്തിഷ്ക്കം.
 
പഴയ സസ്തനി മസ്തിഷ്ക്കം ആണ് പരിണാമത്തിലൂടെ ലഭിച്ച രണ്ടാം ഘട്ടവും  രണ്ടാം ഭാഗവും. വികാരങ്ങൾ,ഓർമ്മ, കുട്ടികളെ വളർത്തൽ, മുലയൂട്ടൽ  ഇവയൊക്കെ  സസ്തനി മസ്തിഷ്ക്കം നിയന്ത്രിക്കുന്നു.

   മൂന്നാമത്തെ പരിണാമത്തിലൂടെ ലഭിച്ച  ഘട്ടവും ഭാഗവുമാണ്  നവ സസ്തനി മസ്തിഷ്ക്കം. ഭാഷ, ഭാവന, യുക്തി, ആസൂത്രണം, എഴുത്തു, ചിത്ര രജന,കല, സംഗീതം, ശാസ്ത്രം, പ്രണയ ലേഖനം, വിശ്വാസം  -എന്നിങ്ങനെ അനേകം കഴിവുകൾ ഉള്ള   ആധുനിക മനുഷൻറ്റെ മസ്തിഷ്ക്കം. ആധുനിക മനുഷൻറ്റെ ദിനചര്യകളിൽ; ഉരഗ, പഴയ സസ്തനി, നവസസ്തനി മസ്തിഷ്ക്കം- ത്രീ ഇൻ വൺ- ഏകത്തിൽ ത്രീത്വം, ത്രീത്വത്തിൽ ഏകത്വം- ആയി പ്രവർത്തിക്കുന്നു. സൂര്യന് കീഴിൽ നാം കാണുന്ന ഏറ്റവും വലിയ സങ്കീർണ്ണ പ്രതിഭാസം ആണ് ആധുനിക മനുഷ മസ്തിഷ്ക്കം. ഇതിൻറ്റെ  പ്രവർത്തന മണ്ഡലത്തിൻറ്റെ 15-20 %  മാത്രമേ ആധുനിക മനുഷനു ഇപ്പോൾ വരെ മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളു. ഇ മസ്തിഷ്ക്കത്തിൻറ്റെ പരിണാമം അവസാനിച്ചിട്ടുമില്ല. ഒരോ തലമുറകളിലും ജനിതക പരിണാമ പ്രക്രിയക്ക് വിദേയം ആണ്  ആധുനിക മനുഷൻറ്റെ മസ്തിഷ്ക്കം. എന്നാൽ എല്ലാവരിലും ഇ പരിണാമ നേട്ടങ്ങൾ കാണണം എന്നില്ല. അതിന് കൂടുതൽ വിശദികരണം ആവശ്യം ഉണ്ടോ!
     
    അൽഷിമേഴ്സ് പോലുള്ള അവസ്ഥ രണ്ടും മൂന്നും ഘട്ട മസ്തിഷ്ക്കത്തെ മരവിപ്പിക്കുന്നു; എന്നാൽ ഉരഗ മസ്തിഷ്ക്കം ഇതൊന്നും വക വെക്കാതെ മുന്നോട്ട് പ്രവർത്തിക്കുന്നു. യുക്തി ഉപയോഗിക്കെണ്ടാത്ത പ്രവർത്തികൾ രോഗിക്ക് ചെയ്യുവാനും സാധിക്കും. നിങ്ങളുടെ പ്രവൃത്തികളും വാക്കുകളും വിശകലനം ചെയ്താൽ നിങ്ങളുടെ മസ്തിഷ്ക്കത്തിൻറ്റെ ഏതൊക്കെ ഭാഗങ്ങൾ പ്രവർത്തിക്കുന്നു, ഏതൊക്കെ മരവിച്ചുപോയി എന്ന് മനസ്സിലാക്കാം.   പത്തു മില്യണിൽ അധികകാലത്തെ പരിണാമത്തിലൂടെ നേടിയ ആധുനിക മനുഷൻറ്റെ മസ്തിഷ്ക്കത്തെ നിർജ്ജീവമാക്കാൻ രോഗങ്ങൾക്ക് സാധിക്കുന്നു. ദൈവമാണ് മനുഷനെ സൃഷ്ട്ടിച്ചത് എങ്കിൽ മനുഷനിൽ ഉള്ളവയും പരിപൂർണ്ണം ആയിരിക്കണമല്ലോ!. {ഉൽപ്പത്തി 1: 26 അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക;
27 ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.} സമ്പൂർണ്ണനായ ദൈവം സ്വന്തം സ്വരൂപത്തിൽ സൃഷ്ട്ടിച്ച മനുഷ്യരും സമ്പൂർണ്ണൻ ആയിരിക്കണമല്ലോ!. ദൈവം സൃഷ്ട്ടിച്ച മനുഷർ ഒക്കെ എവിടെ പോയി?. ഏതായലും ഒരുകാര്യം വ്യക്തം. രോഗങ്ങൾകൊണ്ട് മരിക്കുന്ന ആധുനിക മനുഷൻ ദൈവ സൃഷ്ട്ടി അല്ല. എന്നാൽ ഇവൻ  അതി വിരുതൻ തന്നെ. കാരണം അവനാണ് ഇന്നത്തെ ദൈവങ്ങളെ സൃഷ്ട്ടിച്ചത്. അതായത് പരിണാമത്തിലെ മൂന്നാം ഘട്ട മസ്തിഷ്ക്കം ലഭിച്ച ആധുനിക മനുഷൻ. പരിണാമത്തിലൂടെ മസ്തിഷ്ക്കം ലഭിച്ച മനുഷൻ ഉണ്ടാക്കിയ ദൈവങ്ങളും  പരിണാമത്തിനു വിദേയർ ആണ്. അതിനാൽ ദൈവങ്ങളുടെ പരിണാമ ചരിത്രം നോക്കാം.

     മനുഷരൂപം ഉള്ള ദൈവങ്ങൾ എല്ലാം മനുഷർ ഉണ്ടാക്കിയത് എന്ന് വ്യക്തം. മറ്റു മൃഗങ്ങൾക്ക് ഒന്നിനും ദൈവം ഇല്ല.  കാരണം അവക്ക് ഭാവന ഇല്ല. മനുഷ സംസ്ക്കാരവും ധാർമ്മിക നിലവാരവും  അതേപടി മുഖകണ്ണാടിയിലെ പ്രതിഫലനംപോലെ  മനുഷൻറ്റെ ദൈങ്ങളിൽ കാണാം. കാട്ടാളൻറ്റെ ദൈവം വലിയ കാട്ടാളൻ, ഭക്ഷണ പ്രിയൻറ്റെ ദൈവം വലിയ വിർകോദരൻ എന്നിങ്ങനെ വേദ ഇതിഹാസങ്ങൾ നോക്കിയാൽ  ഇ ദൈവങ്ങൾ  അ കാല ഘട്ടത്തിൽ ജീവിച്ചിരുന്ന മനുഷ്യരുടെ പകർപ്പ് എന്ന് കാണാം. എന്തിനേറെ, ഇ ദൈവങ്ങളുടെ  ആയുധങ്ങളും വസ്ത്രങ്ങളും പോലും അവയെ ഉണ്ടാക്കിയ മനുഷരുടെ ചിന്താശക്തിക്ക് അതീതമല്ല എന്ന് കാണാം. കാഞ്ചിപുരം സാരി ചുറ്റി മെഷീൻ കട്ട് സ്വർണ്ണ മാലകൾ ഇട്ട ദൈവം ഇ കാലഘട്ടത്തിൻറ്റെ ദൈവം. ഇസ്രായേല്യരുടെ ദൈവങ്ങളും, അറേബ്യരുടെ ദൈവങ്ങളും, യാദവരുടെ ദൈവങ്ങളും, തത്വചിന്തകൻറ്റെ ദൈവങ്ങളും, മലമുകളിലെ ദൈവങ്ങളും, സൈന്യങ്ങളുടെ ദൈവങ്ങളും, പിതാവും പുത്രനും ദൈവങ്ങളും; ഒക്കെ ഓരോ കാലഘട്ടങ്ങളിലെ മനുഷ്യർ ഉണ്ടാക്കിയ ദൈവങ്ങൾ തന്നെ.

   ദൈവങ്ങളുടെ പരിണാമ ചരിത്രം നോക്കിയാൽ ഇന്നത്തെ ദൈവങ്ങൾ ആണ് ഗതികെട്ടവ. അവക്ക് നിലനിൽക്കാൻ കോടതി വിധികൾ വേണം. അവയെ എപ്പോൾ ആരൊക്കെ ആരാധിക്കണം എന്ന് തീരുമാനിക്കുന്നതോ മനുഷർ നിർമ്മിച്ച നിയമങ്ങൾ. സൂപ്പർ കമ്പ്യൂട്ടറുകളുടെ കാലത്തു ഇവയൊക്കെ        മ്യുസിയത്തിലും പൂത്തോട്ടങ്ങളിലും അവശേഷിക്കും.

   നിരിശരനു ദൈവം ഇല്ല എങ്കിലും എല്ലാ ഇശ്വര വിശ്വവാസിയും നിരീശരൻ തന്നെ. തെളിവുകൾ ഇല്ലാത്ത വെറും വാശി മാത്രമാണ് വിശ്വാസം. മുപ്പത്തിമുക്കോടി ദൈവങ്ങളിൽ  വിശ്വാസിയുടെ ദൈവം മാത്രമേയുള്ളു  ബാക്കി ദൈവങ്ങൾ ഇല്ല എന്ന വാശിക്കാരൻ ആണ് വിശ്വാസി. മൊത്തം ദൈവങ്ങൾ - എൻ്റെ ദൈവം= വിശ്വസം. എൻറ്റെ ദൈവം അല്ലാതെ മറ്റു ദൈവങ്ങൾ ഇല്ല എന്ന് വാശിപിടിക്കുന്ന നിരീശരൻ ആണ് വിശ്വാസി. എല്ലാം ദൈവങ്ങളും മനുഷ നിർമ്മിതം എന്ന് നിരീശരൻ. ഞാൻ ഉണ്ടാക്കിയ എന്റ്റെ ദൈവം മാത്രമേയുള്ളു എന്ന് വിശ്വസി. നിരീശരൻ പറയുന്നതാണോ ശരി, വിശ്വാസി പറയുന്നതാണോ ശരി എന്ന് സ്ഥാപിക്കാൻ ഇന്നേവരെ ഒരു ദൈവങ്ങളും  ശ്രമിച്ചതായി അറിവും ഇല്ല. ഏതെങ്കിലും ദൈവം സ്വയം വെളിപ്പെടുത്തുംവരെ  കാത്തിരിക്കണമോ?    -ആൻഡ്രു
Join WhatsApp News
John Abraham 2021-03-22 16:06:16
Putting the fear of god into the brain of a child is the worst thing you can do to a child. Look at the life of Isaac the son of Abraham.
മതങ്ങളുടേയും സൃഷ്‌ടാവ് 2021-03-22 16:15:08
നോക്കു, മഌഷ്യമസ്‌തിഷ്‌ക്കത്തില്‍ നിന്നൂറിയ, അല്ലെങ്കില്‍ ഉല്‍പ്പന്നങ്ങളാണ്‌ മതങ്ങള്‍ നമ്മുടെ തലച്ചോറാണ്‌ എല്ലാ മതങ്ങളുടേയും സൃഷ്‌ടാവ്‌, അതെ മതങ്ങളുടേയും ദൈവങ്ങളുടേയും ഏകനായ സൃഷ്‌ടാവ്‌. ഇതിലെ പരമഘടകം എന്താണെന്ന്‌ തിരിച്ചറിയുക. ഇതാണ്‌ ആ സത്യം. മഌഷ്യമസ്‌തിഷ്‌ക്കം ദൈവത്തിന്‌ മുമ്പേ ഉണ്ട്‌. തലച്ചോറാണ്‌ ദൈവത്തിന്റെ സൃഷ്‌ടാവ്‌ എന്നത്‌കൊണ്ട്‌ ആരാ മൂത്തത്‌ എന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. കാരണം പാലിയോആന്ത്രോപ്പോളജി(പുരാനരവംശശാസ്‌ത്രം) പറഞ്ഞുതരും. രണ്ട്‌ ലക്ഷം വർഷം മുമ്പേ തന്നെ മഌഷ്യന്‍, അവന്റെ പൂർവികരില്‍ നിന്നും പരിണമിച്ചുവന്നിരുന്നു, ഇന്നുള്ള മസ്‌തിഷ്‌ക്ക അളവുമായി(1350 ക്യുബിക്‌ സെന്റീമീറ്റർ). അന്നത്തെ മഌഷ്യന്‌ ദൈവങ്ങളെ സൃഷ്‌ടിക്കലോ, മതാചരണം നടത്തലോ അല്ലായിരുന്നു പണി. പകരം അന്നന്നത്തെ ആഹാരം വേട്ടയാടിയും ശേഖരിച്ചും സമ്പാദിക്കലായിരുന്നു; അതിന്‌വേണ്ട ശിലോപകരണങ്ങള്‍ നിർമ്മിക്കലും അവയെ പരിഷ്‌ക്കരിക്കലും ആയിരുന്നു. ഈ പ്രക്രിയയിലൂടെ ഉണ്ടാകുന്ന അറിവിന്റെ സാവധാനത്തിലൂടെയുള്ള വികാസം; അതാണ്‌ അവനെ അവനാക്കിയത്‌, അല്‍പ്പം കൂടി കടത്തിപ്പറഞ്ഞാല്‍ അവനെ നിർമ്മിച്ചത്‌. ഈ സ്വയം നിർമ്മിക്കല്‍ പ്രവർത്തനത്തിന്നടിത്തറയായ വൈജ്ഞാനികവികാസത്തിലെ പില്‍ക്കാല പടുമുളയാണ്‌ ദൈവം. കഴിഞ്ഞ പതിനായിരം വർഷം വരെയുള്ള പ്രാചീന ശിലായുഗം നമ്മുടെ പൂർവികർക്ക്‌ അതിജീവിക്കാനായത്‌ ദൈവ സഹായത്താലല്ല. പിന്നെയോ, അത്‌ സാധിതമായത്‌ തലച്ചോറിന്റെ സഹായത്താല്‍; അത്‌കൊണ്ട്‌ ചിന്തിച്ചും വിശകലനം നടത്തിയും ഭാവനചെയ്‌തുമൊക്കെയാണ്‌ അത്‌ നേടിയെത്‌. നമ്മുടെ ഉല്‍പ്പത്തികേന്ദ്രമായ ആഫ്രിക്കയില്‍ നിന്നും പുറപ്പെട്ട്‌ കഴിഞ്ഞ പതിനായിരം വർഷമാകുമ്പേഴേക്കും ഭൂഗോളത്തില്‍, അന്റാർട്ടിക്കയൊഴിച്ച്‌ മിക്കവാറും എല്ലാഭൂഭാഗങ്ങളിലും മഌഷ്യന്‍ എത്തിയിരുന്നു. എന്നാല്‍ ഇവിടെ നിന്നുള്ള പുരാവസ്‌തുക്കള്‍ പരിശോധിച്ചാല്‍ പ്രപഞ്ചസൃഷ്‌ടാക്കളായ ഇന്നത്തെ ഗമണ്ടന്‍ ദൈവാരാധനയുടെ യാതൊരു തെളിവും ഇല്ല. എന്നാല്‍ ചെന്നെത്തുന്നതോ, മഌഷ്യന്‍ ആഹാര സമ്പാദനത്തിനായി പരിഷ്‌ക്കരിച്ച്‌ പരിഷ്‌ക്കരിച്ച്‌ എടുത്ത അതിസൂഷ്‌മങ്ങളായ ശിലോപകരണങ്ങളുടെ വന്‍ ശേഖരങ്ങളില്‍. അപ്പോള്‍ നാം ദൈവങ്ങളെ കാണുന്നതെപ്പോളാണ്‌?. അത്‌ കഴിഞ്ഞ അയ്യായിരം വർഷം തൊട്ട്‌ മെസോപൊട്ടേമിയായിലും ഈജിപ്‌തിലും. അന്ന്‌ നാം, അവിടെ സൃഷ്‌ടിച്ച ലോക്കല്‍ ദൈവങ്ങളുടെ പില്‍ക്കാല കേമന്‍ പരിഷ്‌രണങ്ങളാണ്‌ ഇന്നത്തെ ദൈവങ്ങള്‍. ഇവിടെവെച്ച ്‌ നാം ഈ പരമസത്യം തിരിച്ചറിഞ്ഞേ തീരു. മഌഷ്യനാണ്‌, അവന്റെ മസ്‌തിഷ്‌ക്കമാണ്‌ പ്രഥമം. അത്‌ വളരെ മുമ്പേ ഉണ്ട്‌. അതിന്റെ ഉല്‍പ്പന്നം മാത്രമാണ്‌ ദൈവങ്ങളും മതങ്ങളും. ✍️രാജു വാടാനപ്പള്ളി
Srinivasan 2021-03-22 16:17:54
ഏറ്റവും അപകടം- മത തീവ്രവാദം ആണ്
Sebastian Anthony 2021-03-22 16:45:29
മതത്തിന് പുല്ല് വിലപോലും ഇല്ലാത്ത രാജ്യം തുടർച്ചയായ് നാലാം വർഷവും ലോകത്തിലെഏറ്റവും സന്തോഷമുള്ള രാജ്യം-Finland
Basheer 2021-03-22 16:47:47
ചെറിയ പ്രായത്തിലെ നിർബന്ധിച്ച് മദ്റസയിൽ കുഞ്ഞുങ്ങളെ വിട്ട് വർഗ്ഗീയതയും വിഭാഗീയതയും അന്യമത വിരോധവും, ഭീകരവാദവും പഠിപ്പിക്കുന്നത് നിയമം മൂലം നിരോധിക്കണം.കാരണം ഈ പോക്ക് നാടിന് ആപത്താണ്.
Religious Fanaticism 2021-03-22 18:25:55
Religious Fanaticism in India is the reason for we being @149 മാർച്ച് 20 : അന്താരാഷ്ട്ര സന്തോഷ ദിനം ഈ വർഷത്തെ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് ആകെ 149 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്കു 139-ാം സ്ഥാനമാണു നല്കിയിരിക്കുന്നത്. 2019 ൽ ഇന്ത്യ 140 -ാം സ്ഥാനത്തായിരുന്നു. പാകിസ്താൻ 105 ഉം ബംഗ്ലാദേശ് 101 ഉം ചൈന 84 ഉം സ്ഥാനത്തുമാണു നിലകൊള്ളുന്നത്. വൻശക്തി എന്ന അഹങ്കാരത്തിൽ ആഗോള വേദികളിൽ തങ്ങളുടെ അധികാരശക്തി പ്രദർശിപ്പിക്കാൻ വെമ്പൽ കൊള്ളുന്ന ഇന്ത്യ തന്റെ ജനതയുടെ സുസ്ഥിതിയ്ക്കായി ആവിഷ്കരിച്ച പദ്ധതികളൊന്നും ഫലപ്രാപ്തിയിൽ എത്തിയില്ല എന്ന നഗ്നസത്യബാണ് വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് വീണ്ടും നമ്മുടെ മുന്നിൽ വയ്ക്കുന്നത്.. ഈ കളങ്കം കഴുകിക്കളയാനുള്ള ആർജ്ജവം ഇന്ത്യൻ ഭരണകൂടം പ്രകടിപ്പിക്കുമെന്ന ശുഭാപ്തിവിശ്വാസത്തിൽ നിറുത്തട്ടെ.
റെൻസൺ വി എം 2021-03-22 18:32:45
റെൻസൺ വി എം ലോകമെമ്പാടുമുള്ളവരുടെ ജീവിതത്തിൽ സന്തോഷത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനായി 2013 മുതൽ ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര സന്തോഷ ദിനം ആചരിക്കുന്നു. ദാരിദ്ര്യം അവസാനിപ്പിക്കുക, അസമത്വം കുറയ്ക്കുക, ഭൂമിയെ സംരക്ഷിക്കുക എന്നീ 3 പ്രധാന ഊന്നലുകളുള്ള 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ 2015 ൽ യുഎൻ ആരംഭിച്ചു. മാനവരാശിയെ ക്ഷേമത്തിലേക്കും സന്തോഷത്തിലേക്കും നയിക്കുക എന്ന കാഴ്ചപ്പാട് സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കുണ്ട് (1). സന്തോഷം അനുഭവിക്കുന്നത് ആഗോള മനുഷ്യാവകാശമാണെന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഐക്യരാഷ്ട്രസഭ സംഘടിപ്പിക്കുന്ന വാർഷിക പരിപാടിയാണ് അന്താരാഷ്ട്ര സന്തോഷ ദിനം. ജാതിമത ചിന്തകളും വർഗ്ഗലിംഗ ഭേദങ്ങളും ഇല്ലാതെ അന്താരാഷ്ട്ര സന്തോഷ ദിനം സർവ്വരുടെയും ആഘോഷമാക്കുക എന്നതാണ് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം. ഇന്നു ലോകമാകെ സെക്യുലർ സമൂഹങ്ങൾ വിവിധ കൂട്ടായ്മകളുടെ പിന്തുണയോടെ ഈ ദിനാഘോഷം സംഘടിപ്പിക്കുന്നു. ലോകത്തിലെ പ്രമുഖ മതങ്ങളും തത്ത്വചിന്തകളും പോസിറ്റീവായ വികാരങ്ങൾ മനുഷ്യരാശിയുടെ ക്ഷേമത്തിനു സുപ്രധാനമാണെന്നു തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും, ഈ ആശയത്തിനായി ഒരു പ്രത്യേക ദിനാചരണം നടത്തുന്ന രീതി താരതമ്യേന പുതിയതാണ്.
വിശ്വമാനവികത 2021-03-22 18:37:11
ഈ വർഷത്തെ അന്താരാഷ്ട്ര സന്തോഷ ദിനത്തിന്റെ പ്രമേയം ‘ശാന്തത പാലിക്കുക. വിവേകത്തോടെയിരിക്കുക. ദയ കാണിക്കുക’ (‘Keep Calm. Stay Wise. Be Kind) എന്നതാണ്. കോവിഡ് മഹാമാരിയുടെ യാതനകളിലൂടെ കടന്നുപോകുന്ന മാനവരാശി പ്രത്യാശാഭരിതമായി മുന്നോട്ടു കുതിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ പ്രമേയം വിളംബരം ചെയ്യുന്നത്. മാനവരാശി ഏകമനസ്സോടെ ഒരു ആഗോള പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ തന്നെയും സമൂഹത്തെയും പരിപാലിക്കുന്നതിനുള്ള ക്രിയാത്മക മാർഗ്ഗങ്ങൾ കണ്ടെത്തണം. ഇതിനുള്ള അവസരമായാണു ഈ വർഷത്തെ അന്താരാഷ്ട്ര സന്തോഷ ദിനത്തെ ആഗോള സമൂഹം കാണുന്നത്. നമ്മുടെ നിയന്ത്രണത്തിന് അതീതമായ ധാരാളം കാര്യങ്ങളുണ്ട്. അതുകൊണ്ട് നമ്മെ സംബന്ധിച്ചു ശരിക്കും പ്രാധാന്യമുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ക്രിയാത്മകമായി പ്രതികരിക്കാനും കഴിയുക എന്നതാണു ശാന്തമായിരിക്കുക എന്നതിന്റെ വിവക്ഷ. വിവേകത്തോടെയിരിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഒാരോ പ്രവൃത്തിയും ബുദ്ധിപരമായി തിരഞ്ഞെടുക്കുക എന്നാണ്. ഇതുവഴി തന്റെയും സമൂഹത്തിന്റെയും ക്ഷേമം ഉറപ്പാക്കുന്ന ക്രിയാത്മക പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുകയും അത് ചെയ്യാൻ മറ്റുള്ളവരെ പര്യാപ്തമാക്കുകയും വേണം. ദയ കാണിക്കുക എന്നതിന് അർത്ഥം നമ്മുടെ സാമൂഹിക ബന്ധങ്ങൾ ഊഷ്മളമായി നിലനിറുത്തി മറ്റുള്ളവരുടെ ജീവിതത്തിൽ കൈത്താങ്ങാകുക എന്നാണ്. ഇതിനായി, നാമെല്ലാവരും വേർതിരിക്കപ്പെട്ടവർ ആണെന്ന ചിന്ത വെടിഞ്ഞു വിശ്വമാനവികതയിൽ ഐക്യപ്പെടേണ്ടവരാണെന്ന ബോധം വളർത്തണം.
ശിവഗിരി നാഥൻ 2021-03-22 18:45:02
ശിവഗിരി നാഥൻ നടരാജഗുരു ഒരിക്കൽ പറയുകയുണ്ടായി !. "ഞാൻ എത്രയോതവണ വിദേശയാത്ര നടത്തി, ലോകം ചുറ്റി സഞ്ചരിച്ചു ! എത്രയോ ശാസ്ത്രജ്ഞന്മാരുമായും ചിന്തകൻമാരുമായും ഞാൻ ആശയവിനിമയം നടത്തി ! എന്നിട്ട് ഞാനെന്ത് നേടി ?" നടരാജഗുരു തന്നേ സ്വയം ഉത്തരവും പറഞ്ഞു ! "ഒന്നും നേടിയില്ല, പക്ഷേ നാരായണഗുരു തന്റ കൃതികളിൽ രേഖപ്പെടുത്തി വച്ചിരിക്കുന്ന സത്യത്തെ സംബന്ധിക്കുന്ന അവസാന വാക്കുകളുടെ അടുത്ത് എങ്ങും വരാൻ ഒരുശാസ്ത്രജ്ഞനോ ചിന്തകനോ സാധിച്ചില്ല എന്ന സത്യം എനിക്ക് നേരിട്ട് ബോധ്യപ്പെടാൻ ഈ യാത്രകൾ ഉപകരിച്ചു". ഈ ലോകത്തിൽ ഒരേയൊരു പ്രവാചകൻ മാത്രമേ പറഞ്ഞിട്ടുള്ളൂ... *നിങ്ങൾ എന്റെ വചനങ്ങളെ വിമർശനാത്മകമായി പഠിച്ചോളൂ...എന്ന്* ആ മഹാഗുരുവിന്റെ ധൈര്യം നമ്മൾ തിരിച്ചറിയണം... അല്ലാതെ നിങ്ങൾ വിശ്വസിക്കൂ എന്നാൽ നിങ്ങൾക്ക് സ്വർഗ്ഗം ലഭിക്കും വിശ്വസിച്ചില്ലെങ്കിൽ നിങ്ങൾ നരകത്തിൽ പോകും എന്നല്ല ഗുരു നമ്മളോട് പറയുന്നത്... ഈ ലോകത്തിനോട്.., നമ്മുടെ ശാസ്ത്രലോകത്തോട് മഹാഗുരു വിളിച്ചു പറയുന്നു... എന്റെ വചനങ്ങളെ എന്റെ ദർശനത്തെ കണ്ണും അടച്ചു വിശ്വസിക്കേണ്ട വിമർശിച്ചു പടിച്ചോളൂ... എന്ന്.... ലോകത്തിലെ തന്നെ ഏറ്റവും വലിയ, അമേരിക്കയിലെ 4 യൂണിവേഴ്സിറ്റിൽ ഭഗവാന്റെ ദർശനമലയും, philosobhy of Sreenarayana Guru എന്ന വിഷയവും 40 വർഷമായി പഠിപ്പിച്ചു കൊണ്ടിരിക്കുന്നു... ഗുരുവിന്റെ പൂർണ്ണതയെ..., പൂർണ്ണനായ ഗുരുവിനെ ഈ ലോകം തിരിച്ചറിയുന്നു..., പഠിക്കുന്നു...ഞാൻ ഈ മെസ്സേജിനൊപ്പം നമ്മുടെ വൈക്കം മുഹമ്മദ് ബഷീറിന്റെ വാക്കുകൾ കൂടി ചേർക്കുന്നു.... " ഈ ലോകത്തിൽ ഇന്നേവരെ പഠിച്ചവസാനിപ്പിക്കാൻ കഴിയാത്ത ഒരേയൊരു പ്രവാചകൻ മാത്രമേ ഉള്ളൂ... അത് മറ്റാരും അല്ല ശ്രീ നാരായണ ഗുരു ആണ്.. 🙏
ദൈവം മഌഷ്യസൃഷ്‌ടി 2021-03-22 18:49:57
മുപ്പത്തയ്യായിരം വർഷം മുമ്പ്‌ എന്ന്‌ പറഞ്ഞാല്‍, അത്‌ പ്രാചീനശിലായുഗകാലമാണ്‌. ഈ കാലഘട്ടത്തില്‍ ജീവിച്ച നമ്മുടെ പൂർവികരായ മാതാപിതാക്കള്‍ നിർമ്മിച്ച ഒട്ടനേകം ശില്‍പ്പങ്ങള്‍ യൂറോപ്പിന്റെ പലഭാഗത്തുനിന്നും കണ്ടെടുത്തീട്ടുണ്ട്‌. ഈ ശില്‍പ്പങ്ങള്‍ മഌഷ്യന്‌ മാത്രമേ നിർമ്മിക്കാന്‍ കഴിയുകയുള്ളു. അതുകൊണ്ടുതന്നെ ഇത്‌ പുരാമഌഷ്യന്‍ ജീവിച്ചിരുന്നു എന്നതിന്റെ അസന്നിഗ്‌ദമായ തെളിവാണ്‌( ടണ്‍ കണക്കിഌള്ള ശിലോപകരണങ്ങള്‍ അവിടെ നില്‍ക്കട്ടെ). ഇനി അധികം പറയുന്നില്ല. മുപ്പത്തയ്യായിരം വർഷം മുമ്പ്‌, അന്ന്‌ ജീവിച്ചിരുന്ന മാമത്തിനെ കൊന്ന്‌ തിന്ന്‌, അതിന്റെ കൊമ്പ്‌ തന്റെ ശിലായുധംകൊണ്ട്‌ മുറിച്ചെടുത്ത്‌ (അതിന്‌ എത്രയോ സമയം എടുത്തിരിക്കും), ആ കൊമ്പ്‌ തന്റെ ഗുഹയില്‍ കൊണ്ട്‌വന്ന്‌ അനവധിയനവധി നാള്‍ എടുത്ത്‌കൊണ്ട്‌ ഈ ശില്‍പ്പം നിർമ്മിച്ച മഌഷ്യനേയാണ്‌, പിന്നീട്‌ കഴിഞ്ഞ മുവ്വായിരം വർഷത്തിന്‌ ശേഷമുണ്ടായ മതങ്ങളിലെ ദൈവം സൃഷ്‌ടിച്ചത്‌. ശിലായുഗ മാതാപിക്കളെ നിങ്ങള്‍ ദയവായി പൊറുത്താലും ഈ മഹാപരാധത്തെ. അസ്ഥിതകർക്കുന്ന ഹിമയുഗശൈത്യത്തെ അതിജീവിജീവിച്ച്‌, അതെ, അതില്‍പ്പെട്ട്‌ വംശവിനാശം സംഭവിക്കാതെ ഇന്നത്തെ മഌഷ്യനെ നിർമ്മിക്കാഌള്ള ജീഌകള്‍ പകർത്തിത്തന്ന ആ പൂർവിക പിതാക്കളോട്‌ നാം ചെയ്‌ത അങ്ങേയറ്റത്തെ മോശത്തരമാണ്‌ ദൈവം. (ചിത്രത്തില്‍ അശ്‌ലീലത കാണരുതെന്നഭ്യർത്ഥിക്കുന്നു പകരം മുപ്പത്തയ്യായിരം വർഷം മുമ്പേതന്നെ നമ്മില്‍ കലാവാസന വികസിച്ചിരുന്നു എന്ന അതിപ്രധാന വസ്‌തുതയെ തിരിച്ചറിയു, അതില്‍ അഭിമാനിക്കു) ചിന്തിക്കു, ദൈവം മഌഷ്യസൃഷ്‌ടിയാണെന്ന്‌ അതിവേഗം മനസ്സിലാകും.
Mathew.V 2021-03-22 19:16:15
നിങ്ങൾ ചോര വിയർപ്പാക്കിയ പണം എന്തിന് കള്ളപാസ്റ്ററൻന്മാർക്ക് കൊടുക്കണം ഈ പണമെടുത്തു നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് ആഹാരം വാങ്ങിച്ചു കൊടുക്കുക
സംഘടിതമതം 2021-03-22 19:23:18
''സംഘടിതമതം സംഘടിതമായ ക്രിമിനല്‍ സംഘങ്ങളെപ്പോലെയാണ്. രണ്ടും മനുഷ്യന്റെ ദൗര്‍ബല്യവും ഭയവും മുതലെടുത്ത് മുന്നേറുന്നു. നടത്തിപ്പുകാര്‍ക്ക് കൂറ്റന്‍ ലാഭം സമ്മാനിക്കുന്ന ഇവ തുടച്ച് നീക്കുക ഏതാണ്ട് അസാധ്യമാണ്''-മൈക്ക് ഹെര്‍മാന്‍ (Mike Hermann)
മസ്‌തിഷ്‌ക്ക ബലമാണ്‌ പ്രധാനം. 2021-03-22 19:33:46
മത അന്ധത ഉപേഷിക്കു!. - പറയുന്നവരെ തെറി പറഞ്ഞീട്ടോ ഒരു കാര്യവുമില്ല; കഴിഞ്ഞ പതിനായിരം വർഷം മുമ്പ്‌ വരെ മഌഷ്യജീവിതം വന്യപ്രകൃതിയില്‍, ഗുഹകളിലും മറ്റും ആയിരുന്നു കഴിഞ്ഞുപോന്നിരുന്നത്‌. നിരാലംബമായിരുന്നു ജീവിതം. ആ പരിതസ്ഥിതിയില്‍ ആലംബമായത്‌ സ്വന്തം ബുദ്ധിശക്‌തിതന്നെ. അതെ, അതൊരു പരമസത്യമാണ്‌. സ്വന്തം ചിന്തയില്‍, വിശകലനത്തില്‍, ഭാവനയില്‍; തുടർച്ചയായുള്ള അവയുടെ ഉപയോഗത്തിലൂടെ രൂപപ്പെട്ടുവന്ന അറിവുകള്‍, ഉല്‍പ്പാദിപ്പിക്കപ്പെട്ട അറിവുകള്‍, ആർജിതമായ അറിവുകള്‍ അതാണ്‌ മഌഷ്യന്റെ കരുത്ത്‌, അതേയുള്ളു അവന്‌ ആലംബം. അതാണ്‌, പ്ലീസേ്‌റ്റാസീന്‍ യുഗത്തെ(കഴിഞ്ഞ 26 ലക്ഷം വർഷം മുതല്‍ തുടങ്ങി കഴിഞ്ഞ പതിനായിരം വർഷം വരെയുള്ള കാലം.), അതിലെ പലവട്ടം ആവർത്തിച്ചുകൊണ്ടിരുന്ന ഹിമയുഗങ്ങളെ, കൊടും ശൈത്യത്തെ അതിജീവിച്ചുകൊണ്ട്‌ കഴിഞ്ഞ പതിനായിരം വർഷത്തിന്‌ശേഷമുള്ള ചൂടുള്ള കാലത്തിലേക്ക്‌(ഹോളോസീന്‍), കാർഷികയുഗത്തിലേക്ക്‌ എത്തുവാന്‍ നമ്മെ സഹായിച്ചത്‌. ആ സ്വാശ്രയ കാലമാണ്‌ മഌഷ്യനെ മഌഷ്യനാക്കിയത്‌. മഌഷ്യന്റെ ബുദ്ധിവികാസത്തിന്റെ നീണ്ട ഇരുപത്തിനാല്‌ ലക്ഷം വർഷങ്ങള്‍. പല പൂർവിക മഌഷ്യവിഭാഗങ്ങളിലൂടെ കടന്ന്‌പോയ മഌഷ്യന്റെ മസ്‌തിഷ്‌ക്കത്തിന്റെ വികാസകാലഘട്ടം കൂടിയാണത്‌. മഌഷ്യന്‍ ഇന്നത്തെ ചിന്താശേഷിയിലേക്ക്‌, വിശകലനവൈഭവങ്ങളിലേക്ക്‌, ഭാവനാലോകങ്ങളിലേക്ക്‌ പൊടുന്നനെ എത്തിയതല്ലെന്നറിയുക. അത്‌ ഇഞ്ചിഞ്ചായി വികസിച്ച്‌ വന്നതാണ്‌. പൂർവികർ നേടിത്തന്ന ആ മസ്‌തിഷ്‌ക്കത്തിന്റെ കരുത്തില്‍ ആണ് നാം ഇന്ന് ജീവിക്കുന്നത്. കായികബലം കുറഞ്ഞ മഌഷ്യന്‌ മസ്‌തിഷ്‌ക്ക ബലമാണ്‌ പ്രധാനം.
FORGIVENESS IS HUMAN 2021-03-22 20:04:19
FORGIVENESS IS HUMAN & NOT DIVINE: Deciding to forgive someone is linked to subsequent improvements in mental well-being, according to a longitudinal study published in BMC Psychology. The researchers found that spiritually motivated forgiveness was associated with greater positive affect and lower depressive symptoms, but was not related to changes in physical health. Former studies have offered evidence that the act of forgiveness evokes powerful mental health benefits. While some researchers have suggested that these benefits may extend to physical health, the findings remain unclear. Moreover, longitudinal data on the positive effects of forgiveness is lacking.-chanakyan
പരിണാമം>പരിണാമം 2021-03-22 20:16:02
ഭൂമിയിലെ യഥാർത്ഥ ജീവിതത്തിന്റെ ചരിത്രം ഇങ്ങനെയാണ്‌. അത്‌ വളരെ ചെറിയ ജീവികളില്‍(ഓർഡോവിഷന്‌ താഴോട്ടുള്ള യുഗങ്ങളിലെ ജീവികള്‍ ഇതിനേക്കാളും എത്രയോ നിസ്സാരങ്ങളാണ്‌) തുടങ്ങി, തീർത്തും സാവധാനത്തിലാണ്‌ വലിയ, സങ്കീർണ്ണതയുള്ള ജീവികളിലേക്ക്‌ പരിണമിക്കുന്നത്‌. അതുകൊണ്ടാണ്‌, ഈ യുഗം അവസാനിച്ച്‌ 24 കോടി വർഷം കഴിഞ്ഞ്‌ ഡിനോസറുകളെ കാണുന്നതും; പിന്നെയും 43 കോടി വർഷം കഴിഞ്ഞ്‌ തിമിംഗലത്തേയും, സസ്‌തനികളിലെ മറ്റ്‌ ഭീമാകാരന്‍മാരെയും നാം കാണുന്നത്‌. ഇത്‌ സൃഷ്‌ടികഥകളിലെ ആറ്‌ ദിവസത്തെ ഒപ്പിക്കല്‍ അല്ല. പിന്നെയോ, പരിണാമമാണ്‌ പരിണാമം. മതഗ്രന്ഥങ്ങളില്‍ അഭിരമിക്കുന്നവർക്ക്‌ ഇപ്പറഞ്ഞതെല്ലാം അവിശ്വസനീയമായി തോന്നാം. മതഗ്രന്ഥങ്ങളിലെ പ്രതിപാദ്യങ്ങള്‍ക്ക്‌ ജീവികളുടെ ചരിത്രവുമായി യാതൊരു ബന്ധവുമില്ല. അത്‌, ഓർഡോവിഷന്‍ യുഗത്തിന്‌ ശേഷം പിന്നെയും 44 കോടി വർഷം കഴിഞ്ഞ്‌ പരിണമിച്ചു വന്ന ജീവി; അതെ മഌഷ്യന്‍ തന്നെ, അവന്റെ സൃഷ്‌ടിയാണ്‌ മതഗ്രന്ഥങ്ങളും അതിലെ ദൈവങ്ങളും. മഌഷ്യന്റെ ചരിത്രത്തിലെ ഒരു തോന്ന്യാസമാണ്‌, പോക്രിത്തരമാണ്‌ മതഗ്രന്ഥങ്ങളുടെ നിർമ്മിതി. മതഗ്രന്ഥങ്ങള്‍ എന്ത്‌ വിഡ്ഡിത്തരങ്ങളും പറഞ്ഞോട്ടെ; കാരണം, പരിണാമം അവസാനിച്ച ഒരു പ്രക്രിയയല്ല. അത്‌ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. അതെ, മാനവഌം പരിണമിച്ചുകൊണ്ടിരിക്കുന്നു. ✍️രാജു വാടാനപ്പള്ളി
Sudhir Panikkaveetil 2021-03-23 00:15:07
"എന്റെ ദൈവം അല്ലാതെ മറ്റു ദൈവങ്ങൾ ഇല്ല എന്ന് വാശിപിടിക്കുന്ന നിരീശ്വരൻ ആണ് വിശ്വാസി. ഒരു സംശയം "ഞാനല്ലാതെ മറ്റു ദൈവങ്ങൾ നിനക്ക് പാടില്ലെന്ന് പറഞ്ഞ യഹോവ വിശ്വാസിയോ നിരീശ്വരനോ? ദൈവത്തിന്റെ സൃഷ്ടി പൂർണമാണ് അതിൽ അപാകതകളില്ലെന്നു പ്രസംഗിക്കുന്ന മനുഷ്യൻ്റെ മക്കൾ എല്ലാം ആരോഗ്യവാന്മാർ സുന്ദരി സുന്ദരന്മാർ. എന്നാൽ ആ വിവരം അടിച്ചേൽപ്പിക്കപ്പെടുന്ന പാവം വിശ്വാസികളുടെ മക്കളൊക്കെ ചട്ടുകാലന്മാരും കോങ്കണ്ണികളുമാണ്. പക്ഷെ ദൈവ വചനം പ്രസംഗിക്കുന്നവനെ വിശ്വസിക്കണോ വേണ്ടയോ എന്ന് പാവം വിശ്വാസി. പൂർണ്ണ സൃഷ്ടി ദൈവത്തിന്റെ രൂപവും ബാക്കിയെല്ലാം ശപിക്കപ്പെട്ടവരും എന്ന് പറയാൻ ഒരുത്തനു ധൈര്യമുണ്ടായാൽ ദൈവം മരിച്ചുവീഴും. ആൻഡ്രുസ് സാർ , മനുഷ്യർ സൃഷ്ടിച്ച പാവം മനുഷ്യർ ജീവിച്ചുപോകട്ടെ. ഒരു പ്രപഞ്ച ശക്തിയുണ്ട് അത് ആരും കാണുന്നില്ല. ശരിയാണ് ഗണപതികോവിലിൽ പോയാൽ അവിടെ വഴിപാട് കഴിച്ചാൽ ഒത്തിരി മധുരപലഹാരങ്ങൾ കിട്ടും. "അമ്പലക്കെട്ടിനടുക്കളയിൽ അരവണ പായസം ഉരുളിയോടെ ഉരുളിയോടെ ഉണ്ണി ഗണപതിയുണ്ണും ശിവരാത്രി. "
ശാസ്ത്രത്തിൻ്റെ വഴി 2021-03-23 01:00:30
ഒരു വസ്തുവിനെയോ ജീവിയെയോ അല്ലെങ്കിൽ ഒരു പ്രതിഭാസത്തെയോ പറ്റിയുള്ള ശരിയായ അറിവ് കണ്ടെത്താനുള്ള ഒരേയൊരു വഴി സയൻസ് (ശാസത്രം) മാത്രമാണോ?.. മറ്റ് എന്തെങ്കിലും വഴി നിലവിൽ ഉണ്ട് എന്നതിന് തെളിവുണ്ടോ?. ശരിയും തെറ്റും ഇടകലർന്നതാണ് അറിവ്. ആ അറിവിനെ പല മാനദണ്ഡങ്ങളിലൂടെ കടത്തിവിട്ട് പരിശോദിച്ചും പരീക്ഷിച്ചും ആവർത്തനക്ഷമതയും അസത്യവൽക്കരണ ക്ഷമതയും ഉറപ്പു വരുത്തി ശരിയായ അറിവ് വേർതിരിക്കുന്നതാണ് സാസ്ത്രത്തിൻ്റെ രീതി. (methodology of science). ആ അറിവിനെ തെളിവിൻ്റെ അടിസ്ഥാനത്തിൽ തെറ്റാണെന്ന് ആർക്കും എപ്പോൾ വേണയെങ്കിലും വന്ന് തെളിയിക്കാം. മറിച്ച് തെളിവുകൾ വരാത്ത കാലത്തോളം അത് ശാസ്ത്ര സത്യമായി നില നിൽക്കും. അവകാശവാദങ്ങൾക്ക് സയൻസിൽ പുല്ലുവിലയില്ല. തെളിവാണ് വേണ്ടത്. അതിനെ ശാസ്ത്രീയ രീതിയിലുടെ ശരിയാണോ തെറ്റാണോ എന്ന് പരിശോദിച്ചുറപ്പിക്കൽ ആണ് ശാസ്ത്രത്തിൻ്റെ വഴി -ചാണക്യൻ
മൈത്രേയൻ 2021-03-23 09:16:07
ജനിതകവും , സാമൂഹ്യ ബോധവും - മൈത്രേയൻ:- ജനിതകത്തെക്കുറിച്ച് യാതൊരറിവുമില്ലാതിരുന്ന കാലത്ത് മസ്തിഷ്കത്തിൻ്റെ പ്രവർത്തനങ്ങളെ തരംതിരിച്ച് ഒന്നിനെ ആത്മാവെന്നും ( ഞാൻ എന്ന ബോധം ) , മറ്റൊന്നിനെ മനസ്സ് ( വികാരങ്ങൾ , ആഗ്രഹങ്ങൾ ) എന്നും നിർവ്വചിച്ച് പടച്ചുണ്ടാക്കിയ ഫിലോസഫിയാണ് വ്യത്യസ്ത മതങ്ങളുടെ ആത്മീയ തത്വചിന്തയുടെ കാതൽ . എന്നാൽ ജനിതകത്തെക്കുറിച്ചുള്ള ആധുനികമായ അറിവുകളുള്ള ഇക്കാലത്ത് മനുഷ്യ വികാരങ്ങൾ എന്നത് ഒരു ജീവിവർഗ്ഗമെന്ന നിലയിൽ അതിജീവനത്തിനായി പരിണാമത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ രൂപം കൊണ്ട ജൈവ ചോദനകളാണെന്ന് സംശയരഹിതമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ് . ജനിതകത്തിലൂലെ മനുഷ്യനിൽ ഉള്ള ഇവയിൽ പലതും തന്നെ പരിശോധിച്ചാൽ ഒരു ലോക സമൂഹമെന്ന രീതിയിൽ മെച്ചപ്പെട്ട ഒരു സാമൂഹ്യ നിർമ്മിതിക്ക് തടസ്സമാണെന്ന് മനസ്സിലാക്കാം . അതു കൊണ്ടാണ് ജനിതകത്തേക്കുറിച്ചും , പരിണാമത്തെക്കുറിച്ചും , നരവംശശാസ്ത്രത്തെക്കുറിച്ചും യാതൊരറിവുമില്ലാതിരുന്ന കാലത്തെ പഴഞ്ചൻ തത്വശാസ്ത്രങ്ങൾ വച്ച് ലോകവീക്ഷണം സാധ്യമല്ലെന്ന് പറയേണ്ടി വരുന്നത് . സയൻസ് തന്നെയാണ് ഏക ജ്ഞാനമാർഗ്ഗം എന്ന് ഉറപ്പിച്ചു തന്നെ പറയേണ്ടി വരുന്നത് യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാൻ ശാസ്ത്ര വികാസം കൊണ്ട് കഴിയാത്ത കാലത്തെ വിശ്വാസങ്ങളും , പ്രത്യയശാസ്ത്രങ്ങളും വച്ച് ലോകവീക്ഷണം നടത്തിയാൽ തെറ്റാകും എന്നുറപ്പുള്ളതുകൊണ്ടാണ് .
God 2021-03-23 10:45:11
'if you have inability to understand basic Science; don't think that everything you don't understand is done by god.Leave me alone out of human folly- god
Ninan Mathulla 2021-03-23 10:58:14
Other than the faith of 'nereesvarar; I didn't see any proof for any of the arguments presented here against the existence of God. Science couldn't prove anything. Some so called scientists put forward some theories on the origin of life and universe that some ignorant believes it (not based on proof but blind faith. So both are faith. What 'nereesvarar' is blind faith. For those who believe in God, it is not blind faith but their own experience and history is on their side.Human history so far is as described in Bible. There is no recorded history of the existence of man older than Bible.
Anthappan 2021-03-23 14:29:17
The goal of science is not to prove the existence of the so called 'God'. It is striving to improve the quality of life so that the preachers can go bullshit about god, misguide people, sleep with women and have a comfortable life. Look at Ravi Zachariah, Jimmy Swagath, Jim Baker, and thousands of priests screwing women. Stop this nonsense.
Ninan Mathulla 2021-03-24 02:00:57
Wish Anthappan use more civilized language that reflects your education when you comment publicly. If the goal of science is not to prove the existence of God, then the goal of religion also is not to prove the existence of God according to the standards required by these so called scientists. For believers in God, there is enough and more proof for the existence of God as nature proclaims the creator behind it. Besides God deal with their conscience and their life experiences. Besides there is proof from history as human history so far is as foretold in Bible. Again religious texts and traditions give added strength to it. Atheists act like they don’t see this proof, and so it is not possible to bring them back to senses until they open their eyes to what is around. Sudhir Sir’s comment resulted from commenting on Bible without believing in it or knowing it well as many do here in comments and articles. One can read Bible but when there is difficulty in understanding it, ask your church as they can interpret it for you. That doesn’t mean that you don’t read different commentaries and study the text and take the best. When God said, “You shall have no other gods (notice the small letter for god here as there is only one God) before me” as the first commandment, it was from a covenant God made with people of Israel at Mount Sinai as per the terms of this covenant. It is not applicable to other nations, or people outside Israel or other religions. So, God allowed many religions in this world. God chose Israel as the chosen people to be a light to the world to reflect God’s character to other races and nations and religions by following these God given laws of the contract. Same way the New Testament is a covenant God made with a Christian when he/she accepted Jesus as the Lord. It is applicable to such Christians only. So, Christians are supposed to be a light to the world by reflecting the character of God by following the laws given in New Testament. Other religions are not bound by such rules until they accept Jesus as savior. People following other religions are bound by the rules of their religion.
John Samuel 2021-03-24 17:57:25
ജനിക്കുന്ന കുട്ടിക്കു പാപമുണ്ടെന്നും, അതു തലയില്‍ വെള്ളമൊഴിച്ചാല്‍ പോകുമെന്നും, അതിനു ശേഷം പുരോഹിതനോടു പറഞ്ഞാല്‍ പാപം പോകുമെന്നും, ഗോതമ്പപ്പവും വീഞ്ഞും പുരോഹിതന്‍റെ പ്രാര്‍ത്ഥനയാല്‍ മനുഷ്യശരീരവും രക്തവും ആകുമെന്നും, പുരോഹിതന്‍ തൈലം പുരട്ടിയാല്‍ ഏതോ ആത്മാവ് വരുമെന്നും രോഗവും പാപവും പോകുമെന്നും, ഒക്കെയുള്ള കെട്ടു കഥകള്‍ ബുദ്ധിയുറയ്ക്കാത്ത പ്രായത്തില്‍ കുട്ടികളില്‍ അടിച്ചേല്‍പിക്കാതിരിക്കുന്നത് വളരെ നല്ല കാര്യമാണ്
Sathyaseelan 2021-03-24 20:09:02
വിജ്ഞാനത്തിൻ്റെ ചന്തയായി ലോകം വികസിക്കുന്നതിനനുസരിച്ച് ഏത് കാട്ടറബിയും നാട്ടറബിയാവും എത് നാട്ടറബിയും മനുഷ്യനാവും . അറിവിൻ്റെ , സയൻസിൻ്റെ നേർവെളിച്ചത്തിൽ ലോകം വികസിക്കുകയാണ് .സ്ത്രീക്കും പുരുഷനും തുല്ല്യ സ്വാതന്ത്ര്യമെന്ന് ആധുനിക സമൂഹം തിരിച്ചറിഞ്ഞിരിക്കുന്ന ഈ വേളയിൽ സ്ത്രീകൾക്ക് പർദ്ദ നിർബന്ധമല്ല എന്ന സൗദി കിരീടാവകാശിയുടെ അഭിപ്രായത്തിന് അഭിനന്ദനം . അസ്വാതന്ത്ര്യവും , മത വിലക്കുകളും എത്ര പൊതിഞ്ഞ് കെട്ടിയാലും കാലത്തിനനുസരിച്ച് മറനീക്കി പുറത്ത് വരും .അതിൻ്റെ തുടക്കം അറബ് രാഷ്ട്രങ്ങളിൽ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയിൽ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് മതത്തെ വെള്ളപൂശുന്നു !
Jose Sebastian 2021-03-24 20:11:52
കുറേ മാനസീക രോഗികളെ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതാണ് കത്തോലിക്കാ സഭയുടെ ഏറ്റവും വലിയ നേട്ടം. ➡️ മലയാറ്റൂര്‍ വികാരിയെ പോലും രക്ഷിക്കാത്ത ദൈവം ➡️ 40 വര്‍ഷം തുടര്‍ച്ചയായി എല്ലാ ദിവസവും മല കയറിയിട്ടും ജോണിചേട്ടനെ കാണാത്ത ദൈവം ➡️ കേരളത്തിലെ ഓരോ രൂപതകളിലും നടക്കുന്ന കാര്യങ്ങള്‍ അവലോകനം ചെയ്യാന്‍ സാമാന്യ ബോധം ഉള്ള ഏതൊരു വ്യക്തിക്കും മനസ്സിലാകും എല്ലാം വെറും മിഥ്യയാണെന്ന്. ➡️ കുരിശുകള്‍ ഉണ്ടാക്കി കേരളത്തിലെ മരങ്ങള്‍ മുഴുവന്‍ തീരുമ്പോള്‍, അടുത്ത സംസ്ഥാനങ്ങള്‍ ഇറക്കുന്ന മരങ്ങള്‍ കൊണ്ട് ഈക്കൂട്ടര്‍ കുരിശുകള്‍ ഉണ്ടാകുമായിരിക്കും. ആരോട് പറയാന്‍, ആര് കേള്‍ക്കാന്‍. 7 അന്ധവിശ്വാസങ്ങള്‍ വിതച്ച്, അനാചാരങ്ങള്‍ കൊയ്ത്, മാനസീക വിഭ്രാന്തിയുള്ള ഒരു കൂട്ടം ജനങ്ങളെ തീറ്റിപോറ്റുന്ന വിളനിലളാണ് മതങ്ങള്‍.
എന്റെ സരസ്വതിയേ!!!! 2021-03-24 20:31:10
ബ്രഹ്മാവ് തന്‍റെ തേജസ്സിൽ നിന്നു് സരസ്വതിയെ സൃഷ്ടിച്ച് അതിന് ശേഷം സ്വപുത്രിയോട് കാമം തോന്നി മകളെ പ്രാപിക്കാൻ ചെല്ലുമ്പോൾ മകളായ സരസ്വതി നാലുപാടും ഓടിയതും മകൾ ഓടുന്ന വശങ്ങളില്‍ ബ്രഹ്മാവിന് മുഖം ഉണ്ടാകുന്നതും അവസാനം ഗതികേട് കൊണ്ട് സ്വപിതാവിന്റെ പത്നിയായതും പിതാവിന് പുത്രിയിൽ ഉണ്ടായ വിരാട് എന്ന മകനെകുറിച്ചും നമുക്ക് അറിയാം പക്ഷെ പലപുരാണങ്ങളിലും ഇതിൽ നിന്നും വ്യത്യസ്തമായ സരസ്വതിദേവിയെയാണ് കാണാൻ സാധിക്കുന്നത് ബ്രഹ്മാണ്ഡപുരാണത്തിലെ കഥയനുസരിച്ച് മഹാലക്ഷ്മി മൂന്ന് മുട്ടകൾ സൃഷ്ടിച്ചു അതിൽ ഒരു മുട്ടയിൽ നിന്ന് സരസ്വതിയും ശിവനും രണ്ടാമത്തേതിൽ നിന്ന് അംബികയും വിഷ്ണുവും മൂന്നാമത്തേതിൽ നിന്ന് ശ്രീയും ബ്രഹ്മാവും ഉണ്ടായി തുടർന്ന് മഹാലക്ഷ്മി സരസ്വതിയേയും ബ്രഹ്മാവിനെയും ഒന്നിപ്പിച്ചു 😊 മുട്ടയിൽ നിന്ന് വിരിഞ്ഞ തൈബങ്ങൾ 😄 ഭവിഷ്യപുരാണപ്രകാരം സരസ്വതി സൂര്യപത്നിയാണ് സൂര്യൻ പുറം ലോകത്തെ ഇരുള് അകറ്റുമ്പോൾ സരസ്വതി അകത്തെ ഇരുട്ട് അകറ്റുന്നതായും പറയുന്നു രൂപവും ബലവും മക്കളാണെന്നും പറയുന്നു വായൂപുരാണത്തിൽ പറയുന്നു ബ്രഹ്മാവിന്‍റെ ആഗ്രഹപ്രകാരം ഉണ്ടായ ശങ്കരന്റെ സ്തൈണഭാവമാണ് സരസ്വതിഎന്ന് പറയുന്നു കൃഷ്ണന്റെ മറുപാതിയാ ശക്തിയാണ് സരസ്വതി എന്ന് വരെ പറയുന്നുണ്ട് എന്നാലും എന്റെ സരസ്വതിയേ നിന്റെ ഒരു കാര്യം ...😜
ചില ശാസ്ത്ര ചിന്തകർ 2021-03-27 09:18:41
ചില ശാസ്ത്ര ചിന്തകർ/ യുക്തിവാദികൾ/ സ്വതന്ത്ര ചിന്തകർ മാത്രം എന്തുകൊണ്ട് ദൈവനിഷേധം നടത്തുന്നു ?:--- നിഷ്കളങ്കമായ എളിമയുള്ള ഇവരുടെ മുഖങ്ങൾ പറയുമോ ലോകത്തിന് ഇത്രയും വലിയ സംഭാവനകൾ ചെയ്തവർ ആയിരുന്നു എന്ന്?😆 ഒരുപരിധിവരെ തലച്ചോറിലെ ന്യൂറോണുകളുടെയും മറ്റും പ്രവർത്തനങ്ങളുടെ വ്യത്യാസം മാത്രമായിരുന്നു നമ്മളും ഇവരും തമ്മിൽ ഉണ്ടായിരുന്ന വ്യത്യാസം. കഴിവ് ഭാഗ്യം അധ്വാനത്തിന് പ്രതിഫലം അങ്ങനെ പലതും നാം ഇതിനെ വിശേഷിപ്പിക്കുന്നു........ നമ്മുടെ കൂടെ പഠിച്ച നമ്മളെക്കാൾ നന്നായി പഠിക്കുന്ന എത്രയോ പേരാണ് യഥാർത്ഥ ജീവിതത്തിൽ നമ്മളെക്കാൾ ഒന്നും ആവാൻ കഴിയാതെ പോയത്....... നമ്മളെക്കാൾ പഠിക്കാനും മറ്റും മോശമായിരുന്നവർ ചില പ്രത്യേക സാഹചര്യങ്ങളിലൂടെ നമ്മളെക്കാൾ വളരെ ഉയരങ്ങളിൽ എത്തി. അതായത് നമ്മുടെ ചിന്താഗതികളെ/ മനസ്സിനെ / ബുദ്ധിയെ നിയന്ത്രിക്കുന്ന അദൃശ്യശക്തി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പക്ഷേ അത് ഒരിക്കലും മതങ്ങൾ പറഞ്ഞു തന്ന ദൈവം അല്ല. ദൈവത്തിന് ഒരിക്കലും മനുഷ്യരൂപം അല്ല. ദൈവവും മനസ്സും തമ്മിൽ ഒരുപാട് ബന്ധപ്പെട്ടുകിടക്കുന്നു. മനസ്സും ചിന്താശക്തിയും ശാസ്ത്രവും തമ്മിലും വളരെ ബന്ധപ്പെട്ടു കിടക്കുന്നു. ചില കുഞ്ഞുങ്ങൾ അപ്രതീക്ഷിത ബുദ്ധിയോടെ വളർന്നുവരുന്നത്തിന്റെ യഥാർത്ഥകാരണം ശാസ്ത്രത്തിന് ഒരിക്കലും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. പഠനത്തിന്റെ കാര്യത്തിൽ ഇവരിൽ പലരും വെറുമൊരു മണ്ടന്മാരായിരുന്നു. ഇവരുടെ ഹെയർസ്റ്റൈൽ കണ്ടാൽ മനസ്സിലാക്കാം ഭൗതിക ആഡംബര ജീവിതത്തിൽ അദ്ദേഹത്തിന് ഒരു താൽപര്യവും ഇല്ല എന്ന്. എല്ലാ ഇസ്ലാമും തീവ്രവാദിയും ദേശദ്രോഹിയും അല്ല എന്ന് തെളിയിച്ച അബ്ദുൽകലാം സാറിനും ഭൗതികജീവിത കോപ്രായങ്ങളിൽ വലിയ താല്പര്യം ഇല്ലായിരുന്നു. അതുപോലെതന്നെ ദൈവത്തിന്റെ കാര്യത്തിലും ഇവർ ഭ്രാന്തന്മാർ അല്ലായിരുന്നു. ലോകത്തിനു വേണ്ടി പലതും സമർപ്പിച്ചവർ ഭൗതിക ജീവിത ആനന്ദങ്ങൾ പലതും ത്യജിച്ചവർ ആയിരുന്നു. ആർഭാടങ്ങൾ കൂടുന്തോറും മനുഷ്യന് അഹങ്കാരം വളരുന്നു. ആർത്തി കൂടുന്നു.
John Samuel -Pastor 2021-03-27 09:25:33
ആരാണ് നമ്മുടെ കൂട്ടത്തിലെ വ്യാജന്മാർ? എന്റെയും നിങ്ങളുടെയും ബുദ്ധിയെ നിയന്ത്രിക്കുന്ന ഒരു ശക്തി ഉണ്ടാകാൻ സാധ്യതയുണ്ട്. ബുദ്ധിയും മനസ്സും ആത്മാവും മരണാനന്തരജീവിതവും മനുഷ്യനും അവന്റെ ലോകോത്തര കണ്ടുപിടുത്തങ്ങൾക്കും അജ്ഞാതമാണ്. ശാസ്ത്രജ്ഞൻമാരുടെ അതിബുദ്ധി യുടെ സ്രോതസ്സ് അറിയാത്തിടത്തോളം കാലം എങ്ങനെയാണ് അങ്ങനെയൊരു അജ്ഞാത ശക്തി ഇല്ല എന്ന് മനുഷ്യൻ തീരുമാനിക്കുന്നത്?. അതുപോലെ തന്നെ ജീവൻ ഉണ്ടാക്കാൻ മനുഷ്യന് ഇതുവരെ ശാസ്ത്രീയമായി കഴിഞ്ഞിട്ടില്ല. അഥവാ കഴിഞ്ഞാൽ പോലും പുറത്തു പറയില്ല. ഇന്ന് ശാസ്ത്രം കൈകാര്യം ചെയ്യുന്നവർക്ക് പണ സമ്പാദനം മാത്രമാണ് ലക്ഷ്യം. മതങ്ങൾ കൈകാര്യം ചെയ്യുന്നവർക്കും ഒരു പരിധിവരെ ഇതു മാത്രമായിരുന്നു ലക്ഷ്യം. പക്ഷേ അവർ മനുഷ്യമനസ്സുകളെ നിയന്ത്രിച്ചിരുന്നു. ഒരു സംശയം കൂടി..... പിശാചിനെ ആരാധിക്കുന്നവർ/സേവിക്കുന്നവർ മതങ്ങളുടെ ഗ്രൂപ്പിൽ പെടുമോ അതോ നിരീശ്വരവാദികളുടെ ഗ്രൂപ്പിൽ പെടുമോ?. ദൈവനിഷേധം തന്നെ ദൈവത്തിനുള്ള ഏറ്റവും വലിയ തെളിവാണ്. ദൈവ വിശ്വാസം ഇല്ലാത്ത മനുഷ്യരിൽ പലരും അഹങ്കാരം വളരുന്നു. എല്ലാ മതഗ്രന്ഥങ്ങളും അടിസ്ഥാനമിട്ട പറയുന്നതും അതുതന്നെയാണ്. അടുത്ത ചോദ്യം എന്തിനാണ് ദൈവത്തെ ഭയക്കുന്നത് എന്നാണ്. വളരെ ന്യായമായ ചോദ്യമാണ്. അതേപോലെ തന്നെ എന്തിനാണ് ദൈവത്തെ വെറുക്കുന്നത്?. ഇല്ലാത്തതിനെ ഭയക്കുകയോ വെറുക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. ഇന്ന് ശാസ്ത്രത്തെയും ബുദ്ധിയേയും നിയന്ത്രിക്കുന്നത് തിന്മയുടെ ശക്തികൾ ആണ്. ആരാണ് നമ്മുടെ കൂട്ടത്തിലെ വ്യാജന്മാർ?
Daniel.P 2021-03-27 09:31:46
കേരളത്തിലെ ക്രിസ്ത്യാനികളോട് :- നിങ്ങളുടെ ദൈവം ആരാണ്?. യേശു. യേശുവിന്റെ ശിഷ്യന്മാർ എത്ര?. 12. തോമാശ്ലീഹാ അതിലൊരു ശിഷ്യൻ ആയിരുന്നോ?. അതേ. തോമാശ്ലീഹാ എങ്ങനെയാണ് യേശു ഉയർത്തെഴുന്നേറ്റു എന്നു വിശ്വസിച്ചത്?. കണ്ടാലും തൊട്ടാലും മാത്രമേ വിശ്വസിക്കൂ എന്ന് വാശിപിടിച്ചു. മറ്റുള്ളവർ കണ്ണുംപൂട്ടി വിശ്വസിച്ചോ?. അതേ. തോമാശ്ലീഹയുടെ വിശ്വാസമാണോ യുക്തി ആണോ അവിടെ പ്രവർത്തിച്ചത്?. യുക്തി. അപ്പോൾ തോമാശ്ലീഹാ യുക്തിവാദി ആയിരുന്നോ?. അല്ലാ.😆 ( അതെങ്ങനെ ശരിയാവും?) പഴയനിയമവും യഹൂദരുടെയും ഇസ്ലാമിനെയും പുസ്തകങ്ങൾ തമ്മിൽ എന്തെങ്കിലും സാമ്യം ഉണ്ടോ?. ഉണ്ട്. നിങ്ങളുടെ മൂന്നു കൂട്ടരുടെയും ആദ്യ മാതാപിതാക്കൾ ആരായിരുന്നു?. ആദം ഹവ്വ..... നിങ്ങൾക്ക് മൂന്നു കൂട്ടർക്കും എങ്ങനെ മൂന്ന് ദൈവങ്ങൾ വന്നു?. അറിയില്ല. ക്രിസ്തു പറഞ്ഞ പ്രകാരം ആണോ ക്രിസ്ത്യാനികൾ ജീവിക്കുന്നത്?. അതേ. തോമാശ്ലീഹാ നേരിട്ട് ക്രിസ്തുവിനെ കണ്ടാലേ വിശ്വസിക്കൂ എന്ന് പറഞ്ഞപ്പോൾ ക്രിസ്തു എന്താണ് ചെയ്തത്?. പ്രത്യക്ഷപ്പെട്ടു. തൊട്ടോ?. ഇല്ലാ. തോമാശ്ലീഹായുടെ യുക്തിയും വിശ്വാസവും ആണോ ഏഷ്യയിലെ ക്രിസ്ത്യാനികൾക്ക്?. തോമാശ്ലീഹയുടെ യുക്തി എന്തുകൊണ്ട് ക്രിസ്ത്യാനികൾക്ക് ഇല്ല?. ക്രിസ്തുവും തോമാശ്ലീഹായും അന്നത്തെ കാലത്തെ യുക്തിവാദികൾ ആയിരുന്നു. അന്നത്തെ അന്ധമായ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും എതിരായി യേശു പ്രവർത്തിച്ചു. പഴയ നിയമത്തിൽ പറയുന്ന ഏതെങ്കിലും ഗോത്രത്തിൽ പെട്ടവരാണോ നിങ്ങൾ?. അല്ലാ. പിന്നെങ്ങനെയാണ് നിങ്ങൾക്ക് പഴയനിയമത്തിൽ പ്രതിപാദിക്കുന്ന സ്വർഗ്ഗം ലഭിക്കുന്നത്?. പുതിയ നിയമം ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് പഴയ നിയമം?. ഇതേ പഴയനിയമം തന്നെയല്ലേ മറ്റ് രണ്ട് ടീമിന്റെയും കയ്യിലിരിക്കുന്നത്?. അപ്പോൾ മൂന്നും മതസ്ഥർക്കും കൂടി ഒറ്റ സ്വർഗം ആണോ?. ക്രിസ്തു പറയുന്നത് കണ്ണുംപൂട്ടി വിശ്വസിച്ചോളാൻ ആണോ?. അല്ലാ. കപട വ്യാപാരികളെ ക്രിസ്തു അന്ന് ആട്ടിപ്പായിച്ചോ?. ഉവ്വ്. ഇപ്പോൾ നടക്കുന്നത് കപട വ്യാപാരങ്ങൾ ആണോ?. അതേ. അന്നത്തെ ഒന്നാന്തരം യുക്തിവാദി ആയിരുന്നു ക്രിസ്തുവും. എന്താണ് സോഷ്യൽ മീഡിയയിലെ യുക്തിവാദത്തിന്റെ പ്രത്യേകത?. സോഷ്യൽ മീഡിയയിലെ യുക്തിവാദവും ക്രിസ്തുവിന്റെ യുക്തിചിന്തകളും തമ്മിൽ എന്തായിരുന്നു വ്യത്യാസം?. ചെവിയുള്ളവർ കാണട്ടെ കാതുള്ളവർ കേൾക്കട്ടെ എന്നും ബൈബിൾ വചനം തന്നെയാണ്
FAKE PASTOR 2021-03-28 20:39:10
Fake pastor is alive and well. He is asking for money to help the poor kids that are coming through the open borders. DO NOTBELIEVE THEM. Beware of these so called observation brothers. Since they lost the main source of income, they will try anything and every thing to take money out of the innocent people. They do not have any healing power as we have seen during the pandemic. If they call, block their number immediately. If you live in a gated community, warn the guard about these pests by giving the description of their vehicle. If you are urged to spend any money on these people, spend that money to buy a ONE WAY TICKET to Hell. Lock your wallet and bank account as soon as you hear from them. Good luck!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക