Image

എന്റെ ഭാഷ (കവിത: അഷ്‌റഫ്‌ ഇസ്മയിൽ)

Published on 23 March, 2021
എന്റെ ഭാഷ (കവിത: അഷ്‌റഫ്‌ ഇസ്മയിൽ)
ആദ്യമായി അക്ഷരം
ചൊല്ലി പഠിപ്പിച്ച
ആത്മവിദ്യാലയ കോവിൽ
അർച്ചന ദീപം തെളിച്ചു ഞാൻ
 ഉച്ചത്തിൽ അമ്മയെന്നക്ഷരംചൊല്ലി
 
വാക്കുകൾ കൂട്ടിയിണക്കിയെൻ
വിരൽതുമ്പിലൂടക്ഷര ജ്യോതിർ മണികൾ
 
കല്ലുപെൻസിൽ തീർത്തൊരു
ആശയ കാമ്പുകൾ, ഉച്ചിയിൽ ചിന്തയു-
ണർത്തി ചേർത്തു പിടിച്ചതിൻ  വിസ്മയം
തീർത്തൊരാ അക്ഷരമാല യിലൂടെ
 
ജാലവിദ്യകൾ കാട്ടുന്നൊരമ്പത്തൊന്നക്ഷര
സൗഭാഗ്യമേ നീ നയിച്ചാലും
 
ആയിരം ഭാഷയിലേറെയുണ്ടെങ്കിലും-
ഭൂവിതിൽ, മലയാള ഭാഷയെൻ " അമ്മ"
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക