-->

America

ഇര (കഥ: ബിന്ദുജോൺ മാലം)

Published

on

ഉയർന്ന ഒരു ജോലി , സ്വപ്നത്തോടൊപ്പം അവകാശവും , അത്യാവശ്യവും ആയിരുന്നു .
അതിനൊത്ത പഠിപ്പും പത്രാസും ഉണ്ട് എന്നാലും പല വാതിലുകളിലും കയറിയിറങ്ങി . അതിസുന്ദരി അല്ലെങ്കിലും മെലിഞ്ഞു കൊലുന്നനെയുള്ള ഈ ശരീരം അതിനൊക്കെ തടസ്സം ആകുമെന്നറിഞ്ഞിരുന്നില്ല .
കഴുകൻ കണ്ണുകൾ ചെല്ലുന്നിടത്തൊക്കെ ചുറ്റിലും ഉണ്ട് .ഇന്റർവ്യൂ സമയത്ത് നിസ്സാരമായ ഒഴിവുകഴിവുകൾ പറഞ്ഞ് മാറ്റി നിർത്തി , സഹായ ഹസ്തവുമായി കൂടെ കൂടുന്നവരുടെ ആർത്തിയേറിയ നോട്ടം  എപ്പോഴും അറപ്പുളവാക്കിയിരുന്നു .
     
വഴിയോരത്തെ പൂന്തോട്ടത്തിലെ ചാരു ബഞ്ചിൽ നിസ്സഹായയായി ഇരിക്കുന്ന എന്നെ അവനെന്നും നോക്കുന്നതായി തോന്നിയിട്ടുണ്ട് . വാക്ചാതുര്യം ഉള്ളതുകൊണ്ട് അവനെന്നെ പറഞ്ഞു പറ്റിക്കാൻ എളുപ്പം ആയിരുന്നു . ശൂന്യതയിൽ ഇരുന്നതുകൊണ്ടും  മനസ്സു നിറയ്ക്കാൻ വെമ്പി നിന്നതും നിനക്ക് കാര്യങ്ങൾ കൂടുതൽ  ആയാസകരമാക്കാൻ കഴിഞ്ഞു . ജനലഴികളിൽ നിന്റെ വരവും കാത്ത് അധികം നിൽക്കുവാൻ നീ ഒരിക്കലും സമ്മതിച്ചിട്ടില്ല .
തിരക്കുകൾക്കിടയിൽ ഓടി വന്നത് എന്നിൽ സൗന്ദര്യം ഇല്ലെന്നുള്ളത് അറിഞ്ഞിട്ടു തന്നെ ആയിരുന്നു എന്നതിൽ ആത്മ സംതൃപ്തി  ഉണ്ട് .
               
വാക്കുകളിലെ കിതപ്പും നെഞ്ചിടിപ്പിന്റെ വേഗത കൂടിയതും അറിഞ്ഞിരുന്നു .നിന്റെ മനസ്സ് ശാന്തമാക്കാൻ ആണ് തലമുടിയിഴകളിൽ കൈകൾ കൊർത്ത് രസിച്ചത് . കണ്ണുകൾ എന്നിലേയ്ക്കെത്താൻ നീ മനപൂർവ്വം അനുവദിക്കാതെ മടിയിൽ കിടന്നു . മയക്കത്തിലും ഞെട്ടലുകളിൽ എന്നെ അമർത്തി പിടിക്കുന്നുണ്ടായിരുന്നു . മൊബൈൽ കോളുകൾ എടുത്തു സംസാരിക്കുമ്പോൾ ചുണ്ടുകൾ വരളുന്നതിന് നേരത്തേ തന്നെ ചൂടാറിയ വെള്ളം അടുത്തു വെച്ചതു പോലും കണ്ടിരുന്നില്ല .
               
കഴിഞ്ഞ വേനലിൽ വിയർത്തൊലിച്ച് നിന്റെ കൂടെ കയറി വന്നവരെ ഞാൻ അപമാനിച്ചില്ല . ചെറിയ പേഴ്സിൽ നോട്ടുകൾ കുത്തി നിറച്ചപ്പോൾ നിന്റെ കൈകൾ വിറച്ചില്ല , ചുണ്ടുകൾ വരണ്ടതുമില്ല . കുറേ നാൾ നിന്റെ വരവിലും പോക്കിലും ഞാൻ സുരക്ഷിതയാണെന്ന് എന്റെ മനസ്സിനെ പറഞ്ഞു കബളിപ്പിച്ചിരുന്നു . പലരും വന്നു പോയി ....
  
ശരീര സൗന്ദര്യം കൊണ്ടുള്ള ബുദ്ധിമുട്ടുകൾ...അത് ആപത്തും അനുഗ്രഹവും ആയതിന്റെ ഇരയായി തീർന്നിരിക്കുന്നു ഞാനിന്ന്. പരാതികളില്ല , പരിഭവങ്ങളില്ല . ജീവനോടുക്കാൻ കഴിയാത്തതുകൊണ്ട് മാത്രം ജീവിക്കേണ്ടി വരുന്നു.
        
എന്റെ  ഈ ശരീരവടിവ് ഉടഞ്ഞു പോകാതിരിക്കാൻ മാത്രം നീ എപ്പോഴും ശ്രദ്ധിച്ചിരുന്നു .....അതാണ് ഇന്നെന്റെ ഉപജീവന മാർഗ്ഗത്തിനു തടസ്സമാവാത്തത് .
================
വര-ശ്രാവൺ  ബോധി
ബിന്ദുജോൺ, മാലം

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -9: കാരൂര്‍ സോമന്‍)

ജീവിതവൃക്ഷത്തിലെ ആലില സ്പര്‍ശങ്ങള്‍ (സന്ധ്യ എം എഴുതിയ കഥ- ആസ്വാദനം: ശിവന്‍ സുധാലയം)

കനൽ: കവിത, ഷാമിനി

ജി. രമണി അമ്മാൾ എഴുതിയ 'ഗ്രഹണം' (നോവൽ) പ്രകാശനം

ആര്‍ക്ക് മനശാന്തി, ഏതു തീര്‍ത്ഥം ? (കവിത: മാര്‍ഗരറ്റ് ജോസഫ്)

ഒടുവിലായൊരിക്കൽ കൂടി (അർച്ചന ഇന്ദിര ശങ്കർ)

എന്റെ ശ്യാമവർണ്ണനോട് (കവിത: സുമിയ ശ്രീലകം)

ഒരിക്കൽക്കൂടി…(ചെറുകഥ:സിസിൽ മാത്യു കുടിലിൽ)

പാമ്പും കോണിയും - നിർമ്മല - നോവൽ - 42

സെന്‍പ്രണയം (കവിത: വേണുനമ്പ്യാര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - നോവൽ - 6

ഇങ്ങനെയും ഒരു സമ്മേളനം (നര്‍മ്മകഥ: നൈന മണ്ണഞ്ചേരി)

മറവിരോഗം ( കവിത: ഗംഗ.എസ്)

പ്രിയ സബർമതീ (അർച്ചന ഇന്ദിര ശങ്കർ)

ഡ്രൈവർ (കഥ- ഷഹീർ പുളിക്കൽ)

ദിവ്യവ്യദീപമേ നയിച്ചാലും !! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ ന്യൂയോര്‍ക്ക്)

വിഷുപ്പുലരി: കവിത, ഷാമിനി

വെളുത്ത വാൻ (കഥ: ജീന രാജേഷ്)

രാത്രിക്കള്ളൻ (കവിത: പി.എം.ഇഫാദ്)

പപ്പന്റെ പരോപകാരം (ചെറുകഥ: നിഷ മാവിലശ്ശേരില്‍)

നാല് സെൻസംവാദങ്ങൾ (കവിത: വേണുനമ്പ്യാർ)

അന്നൊരു നാളിൽ ( കവിത : അല്ലു സി.എച്ച് )

ആത്മാനുരാഗം (കവിത: രേഖാ ഷാജി)

കല്ല് (കവിത: സന്ധ്യ എം)

അശ്രാന്തം (കവിത: മഞ്ജുള ശിവദാസ്‌)

THE EMPTY TOMB ECHOES ETERNITY (Philip Eapen)

പാമ്പും കോണിയും - നിർമ്മല - നോവൽ - 41

രാഷ്ട്രീയക്കാർ (ബാബു പാറയ്ക്കൽ)

സ്ത്രീയാണ് കൂടുതല്‍ വലിയ മനുഷ്യന്‍ (ബുക്ക് റിവ്യൂ: കബനി ആര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - ഭാഗം - 5

View More