Image

ഓ.സി.ഐ കാർഡ്: അല്പം കൺഫ്യുഷൻ കൂടി

Published on 26 March, 2021
ഓ.സി.ഐ കാർഡ്: അല്പം കൺഫ്യുഷൻ കൂടി
ന്യു യോർക്ക്: ഓ.സി.ഐ. കാർഡിന്റെ പ്രാധാന്യം കുറഞ്ഞതിന് പുറമെ ഇതാ അല്പം കൺഫ്യുഷൻ കൂടി. ഓ.സി.ഐ. കാർഡ് ഉണ്ടെങ്കിൽ പിന്നെ പഴയ പാസ്പോർട്ട് കൈവശം വയ്‌ക്കേണ്ടതില്ല എന്നാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. ഇതിനായി ചട്ടം  മാറ്റുകയും ചെയ്തിരുന്നു. പ്രവാസികളുടെ മുറവിളിക്കു ശേഷമായിരുന്നു അത്.

പക്ഷെ ഓസി.ഐ. കാർഡ് മാത്രമായി ചെന്ന ചിലരെ പല രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത ചെയ്യാൻ വിമാന കമ്പനികൾ അനുവദിക്കുന്നില്ല. കാരണം പെര്മനെന്റ് വിസ അടിച്ചിട്ടുള്ള പഴയ പാസ്പോർട്ട് കയ്യിൽ ഇല്ല.

ഇതേ തുടർന്ന് ന്യു യോർക്ക് കോണ്സുലേറ്റ് പുറപ്പെടിവിച്ച പ്രസ് റിലീസ് പറയുന്നത് ഇപ്രകാരമാണ്. ഓ.സി.ഐ. കാർഡിൽ ഒരു പാസ്പോർട്ട് നമ്പർ ഉണ്ട്. പക്ഷെ പുതിയ പാസ്പോർട്ട് എടുക്കുമ്പോൾ ഓ.സി.ഐ. കാർഡിൽ ആ നമ്പർ ഉണ്ടാവില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ പഴയ പാസ്‌പോർട്ടും കയ്യിൽ വേണം. 

2005 മുതൽ പിന്തുടരുന്ന നിയമം കോണ്സുലേറ്റ്  ചൂണ്ടിക്കാട്ടി. 20 വയസു വരെ പുതിയ പാസ്പോർട്ട് എടുക്കുമ്പോഴൊക്കെ ഓ.സി.ഐ കാർഡ് പുതുക്കണം.

50 വയസ്  കഴിഞ്ഞ്  പുതിയ പാസ്പോർട്ട് എടുക്കുമ്പോൾ ഒരു തവണ ഓ.സി.ഐ. കാർഡ് പുതുക്കണം. 

വീണ്ടും പുതിയ പാസ്പോർട്ട് എടുക്കുന്നു എന്നിരിക്കട്ടെ. അപ്പോൾ ഓ.സി.ഐ. കാർഡിൽ നമ്പറുള്ള പഴയ പാസ്പോർട്ട് കയ്യിൽ വേണം.

ചുരുക്കി പറഞ്ഞാൽ, ഓ.സി.ഐ. കാർഡിൽ  നമ്പറുള്ള പഴയ പാസ്‌പോർട്ടും കരുതുക. എന്തിനാണ് വെറുതെ രക്തസമ്മർദ്ദം കൂട്ടുന്നത്. 

Advisory on traveling with Overseas Citizen of India (OCI) Card
            It has been brought to the notice of the Consulate that OCI cardholders  transiting through a third country have been denied permission to board flight to India as these OCI cardholders were not carrying their old passport bearing its number in the OCI card.
In view of the above, it is once again reiterated that it is mandatory to carry both old and new passports in case the OCI cardholders are traveling on the strength of OCI card bearing old passport number in it.
The OCI guidelines on renewal, which have been in force since 2005 are as follows:
OCI card is required to be re-issued each time a new passport is acquired by the cardholder up to the age of 20 years.
OCI card is required to be re-issued once on acquiring a new passport after completing 50 years of age.
Government of India has given extension in time till June 30, 2021 to get the OCI cards re-issued in accordance with above guidelines.

Join WhatsApp News
പന്തളം 2021-03-27 03:35:10
ചില ക്യാറ്റഗറിയിൽ ഉൾപ്പെട്ടവർ പാസ്സ്പോർട്ട് പുതുക്കുമ്പോൾ OCI യും പുതുക്കണം. അപ്പോൾ പുതിക്കിയ പാസ്സ്പോർട്ട് നമ്പർ പുതിയ OCI ബുക്കിൽ ഉണ്ടാവും. അത് ആദ്യം ഒത്ത് നോക്കുക. രണ്ടും ഒരുപോലെ ആണെങ്കിൽ, പ്രശ്നമില്ല. രണ്ടിലും വെവ്വേറെ പാസ്പോർട്ട് നമ്പറുകൾ ആണെങ്കിൽ, OCI ബുക്കിലുള്ള പാസ്പോർട്ട് യാത്രയിൽ കയ്യിൽ കരുതണം. മലയാളി അസോസിയേഷനുകൾ കാര്യഗൗരവമുള്ള ഇത്തരം കമ്മ്യൂണിറ്റി പ്രശ്നങ്ങളിൽ ഇടപെടണം.
Joe A 2021-03-27 15:36:18
Stupids Stupids
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക