Image

സീറോ മലബാര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി സംഗമം 'പേള്‍ ഗാലാ' ഞായറാഴ്ച

Published on 28 March, 2021
 സീറോ മലബാര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി സംഗമം 'പേള്‍ ഗാലാ' ഞായറാഴ്ച


പ്രെസ്റ്റന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മൈഗ്രന്റ്‌സ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഗ്രേറ്റ് ബ്രിട്ടനിലുള്ള വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠനത്തിനായി എത്തിയിരിക്കുന്ന സഭയില്‍ പെട്ട വിദ്യാര്‍ത്ഥി കള്‍ക്കായി 'പേള്‍ ഗാലാ' സംഗമം ഓശാന ഞായാറാഴ്ച നടക്കും . സൂം മീറ്റിങ്ങിലൂടെ സംഘടിപ്പിക്കുന്ന സംഗമം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്യും . വൈകിട്ട് ഏഴുമുതല്‍ ഒന്പതു വരെയായിരിക്കും സംഗമം ഉണ്ടായിരിക്കുക.

പ്രശസ്ത സംഗീതജ്ഞനും യുവജന പരിശീലന രംഗത്ത് ഏറെ മികവ് തെളിയിച്ചിട്ടുമുള്ള റോമില്‍ നിന്നുമുള്ള റെവ . ഫാ. ബിനോജ് മുളവരിക്കല്‍ ആണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത് . സഭയുടെ അവിഭാജ്യഘടകമായ യുവതീയുവാക്കള്‍ അവരുടെ ഭാവിജീവിതം കരുപ്പിടിപ്പിക്കാനുള്ള പ്രയാണത്തില്‍ ആല്‍മീയവും ഭൗതികവുമായ കാര്യങ്ങളില്‍ മാര്‍ഗ്ഗനിര്‍ദേശങ്ങളും സഹായവും നല്‍കുന്നതിനായി ഒരുക്കിയിട്ടുള്ളതാണ് 'പേള്‍ ഗാലാ' സംഗമം. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മൈഗ്രന്റ്‌സ് കമ്മീഷന്‍ , യൂത്ത് കമ്മീഷന്‍ , ഇവാ ഞ്ചലൈസേഷന്‍ കമ്മീഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സംഗമത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന ലിങ്കില്‍ കൂടി രജിസ്റ്റര്‍ ചെയ്യണമെന്ന് മൈഗ്രന്റ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ആന്‍ഡ്രൂസ് ചെതലന്‍ അറിയിച്ചു .

https://forms.office.com/Pages/ResponsePage.aspx?id=_TZTq6nQiE-Kztxy6twlvmjF1AYmKfBLrFYCvE1tlU1UNVJCTElETEFPSlJVRjlaVEpMSllRMVhCVy4u

വിശദവിവരങ്ങള്‍ അറിയുന്നതിനും എന്തെങ്കിലും കാര്യങ്ങള്‍ അറിയിക്കുന്നതിനോ താഴെ കാണുന്ന മെയിലില്‍ ബന്ധപ്പെടാവുന്നതാണ്. migrantsgb@csmeg

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക