Image

ഓൺലൈൻ ക്ലാസ്സ്‌ (കവിത: ഡോ.സുകേഷ്)

Published on 29 March, 2021
ഓൺലൈൻ ക്ലാസ്സ്‌  (കവിത: ഡോ.സുകേഷ്)
മാനം മുട്ടേയറിവിന്നായ്
മോഹമുദിച്ചത് പണ്ടെങ്ങോ.
ഭാഷകൾ വന്നു ലിപി വന്നൂ
ഓലകൾ കല്പലകകളും
ചേർന്നൊരുക്കീ ഗുരുകുലവും
ഏവർക്കും വിദ്യയമൃതല്ലോ.
സ്കൂളുകൾ പിൽക്കാലം വന്നൂ
സാമർഥ്യത്തിൽ കുഞ്ഞുങ്ങൾ
വാസനമുറ്റി നിലകൊണ്ടൂ
വാക്കിലുമേന്മ തെളികൊണ്ടൂ.
സ്കൂളുകൾ കൂൺമുളയ്ക്കുംപോൽ
സാനന്ദം നിരനിര വന്നൂ
സ്പെഷ്യൽക്ലാസ്സുംട്യൂഷനുമായ്
ഫീസും ഫങ്ക്ഷനുമാവോളം
ആരും കരുതീല, പനി വന്നേ
ആകേ ഓൺലൈൻ മയമായേ.
സാമൂഹ്യകലം പാലിക്കാൻ
സ്ഥാനം വീട്ടിൻ മുറിയാക്കീ
ഫീസോ ബസ്സിൻ ലാഭവുമായ്
വൈരസ്യത്തിൽ കുട്ടികളും.
പീഡനകാലമതാണല്ലോ
വീട്ടിലാണെന്നത് ആശ്വാസം.
യാത്രകൾ പോലും വേണ്ടല്ലോ
വൃത്താന്തങ്ങൾ കൈത്തുമ്പിൽ
കേളികൾ സ്നേഹിതരൊന്നിച്ച്
മാനസപോഷണമാണല്ലോ.
റാങ്കുകൾ മാത്രമതല്ലല്ലോ
ജ്ഞാനമതെന്നത് കടലല്ലോ.
ഓൺലൈൻ ക്ലാസ്സ്‌  (കവിത: ഡോ.സുകേഷ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക