Image

എന്റെ സൂര്യതേജസ്സേ പ്രണാമം !! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 31 March, 2021
എന്റെ സൂര്യതേജസ്സേ പ്രണാമം !! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
എണ്‍പത്തഞ്ചു വത്സരം മന്നിതില്‍സാത്വികനായ്
വിണ്‍പ്രഭ തൂകിനിന്നത്യാഗൈകരൂപനാണങ്ങ്!
സുന്ദരമാം മേനിയില്‍എത്രയോകുഴലുകള്‍
ബന്ധിച്ചും ശ്വസനവുംസംസാരശേഷിയറ്റും
പ്രാര്‍ത്ഥനാ നിര്‍ഭരനായ് നീക്കിയ ദിനങ്ങളും
എത്ര കാഠോരമായെന്‍ ചിത്തത്തെ മഥിച്ചുവോ !
ഓര്‍ക്കുവാനാവുന്നില്ലെന്‍ കണ്ണീരുവറ്റിപ്പോയി
ദുഃഖഭാരത്താലെന്റെനാളുകള്‍ നീണ്‍ടുപോയി
കണ്ണിലെണ്ണയുമായിചാരത്തു നിര്‍ന്നിമേഷം
കണ്ണീരിലര്‍ത്ഥനയാല്‍കാത്തതു മാത്രം ബാക്കി !
വൈദ്യലോകത്തിന്‍ മാലോ എന്നുടെദുര്‍വിധിയോ
ക്രൂരനാം വിധി തട്ടിപ്പറിച്ചെന്‍ പൊന്‍മുത്തിനെ !
മുന്‍വിധി ചെയ്തപോലെ നൂറാം ദിനത്തിലെത്ര
ദീപ്തമാംആതാരകംവിണ്ണിലെതാരമായി!
വിശ്വത്തെ വെല്ലുന്നതാംവശ്യമാം പുഞ്ചിരിയാല്‍
നിശ്ചയദാര്‍ഢ്യമാര്‍ന്ന തീഷ്ണനാം കര്‍മ്മബദ്ധന്‍ !
എന്‍ മനോ വ്യാപാരത്തിന്‍ ആത്മാവിന്‍ ആദിത്യനേ,
എന്നിലെജീവനാളംജ്വാലയായ്‌തെളിച്ചോവേ !
എന്നിലെസ്വപ്നങ്ങളില്‍ ചലനം സൃഷ്ടിച്ചോവേ
എന്നിലെ ഭാവനയെ കൈപിടിച്ചേറ്റിയോവേ !
ഓര്‍മ്മിക്കാന്‍ നന്മമാത്രം സനേഹത്തിന്‍ പ്രഭാപൂരം
കന്മഷംചേര്‍ക്കാതെന്നും വര്‍ഷിച്ച താരാപുഞ്ജം !
അന്‍പെഴുംമല്‍പ്രാണേശന്‍ ശങ്കരപുരി ജാതന്‍
"കുമ്പഴ'യ്‌ക്കെന്നും ഖ്യാതിചേര്‍ത്തൊരു ശ്രേഷ്ഠാത്മജന്‍ !

‘ആയിരത്തൊള്ളായിരം മുപ്പത്താറുമാര്‍ച്ചൊന്നില്‍’
‘മത്തായി ഏലിയാമ്മ’യ്ക്കുണ്ണിയായ്ജാതനായി,
മൂന്നരവയസ്സെത്തും മുമ്പേയ്ക്കു തന്മാതാവിന്‍
ഖിന്നമാം നിര്യാണത്തില്‍വളര്‍ത്തീസ്വതാതനും
സോദരര്‍മൂന്നുപേരുംസോദരിയില്ലെങ്കിലും
സശ്രദ്ധം "കുഞ്ഞുഞ്ഞൂട്ടി'ചൊല്ലെഴും ബാലകനെ,.
ചിട്ടയും ചട്ടങ്ങളും നിഷ്ഠയുംയഥാവിധം
തിട്ടമായ് പാലിച്ചോരു ധീരനാം ധര്‍മ്മസാക്ഷി !
വാശിയോവൈരാഗ്യമോ, ചതിയോ വൈരുദ്ധ്യമോ
ലേശവുമേശിടാത്ത നൈര്‍മ്മല്യ സ്‌നേഹദൂതന്‍ !
സംതൃപ്തി, സംരക്ഷണംശാന്തിയുംസാന്ത്വനവും
നിസ്തരംചൊരിഞ്ഞോരു സ്‌നേഹാര്‍ദ്ര മഹാത്മജന്‍!
എന്തുതീഷ്ണമാം ബുദ്ധി ,എന്തൊരു പ്രഭാഷണം
എന്തൊരു കര്‍മ്മോന്മുഖമായ സാഹസികത്വം!
വാരുറ്റവെണ്‍താരകംവൈദികര്‍ക്കഭിമാന
മേരുവുംസ്‌നേഹോഷ്മളതാതനുംസ്‌നേഹിതനും,
തന്നൂര്‍ജ്ജം, സ്ഥിരോത്സാഹം, നിസ്തുലപ്രതിഭയും
അന്യൂനം‘മലങ്കര സഭഭയീ ‘യൂയെസ്സേയില്‍’
നിര്‍നിദ്ര,മക്ഷീണനായങ്ങിങ്ങായ് പടര്‍ത്തിയും
വേരൂന്നിവളര്‍ത്താനുംയത്‌നിച്ച കര്‍മ്മോന്മുഖന്‍!,
ഖേദത്തില്‍ഞെരുക്കത്തിലെന്തിലും പതറാത്തോന്‍
അത്യന്തം സഹിഷ്ണുവാന്‍ ആപത്തില്‍സഹായിയും;
എത്രയോ ബാന്ധവരെ, മിത്രരെയൈക്യനാട്ടില്‍
എത്തിച്ചുരക്ഷിച്ചൊരു കടത്തുതോണിയും താന്‍ !
ലക്ഷ്യത്തിലെത്തുംവരെവീറോടെപൊരുതിയും
അക്ഷയ്യദീപമായുംശോഭിച്ച മഹാത്മാവേ !  

ഡിഗ്രികള്‍ വാരിക്കൂട്ടാന്‍ രാപ്പകല്‍യത്‌നിച്ചെന്നും
അഗ്രിമനായ ധന്യതേജസ്സേ നമോവാകം!
ഞാനഭിമാനിച്ചിരുന്നതീവവിനീതയായ്
ധന്യനാമീവന്ദ്യന്റെജീവിതാഭ നുകര്‍ന്നും,
അഞ്ചുദശാബ്ദങ്ങളീയൈക്യനാട്ടില്‍ശോഭിച്ചും
അഞ്ചിതനായിത്രനാള്‍മേവിയ പുണ്യശ്ലോകന്‍!
സാത്വിക രാജസാത്മന്‍ ‘യോഹന്നാന്‍ കോറെപ്പിസ്‌ക്കോപ്പാ’
നിത്യമായ്‌മേവീടുകേ പുണ്യാത്മാവായീ ഭൂവില്‍
എന്നാളുംഞങ്ങള്‍ക്കൊരു കാവല്‍മാലാഖയായി
മിന്നിടുംജ്യോതിസ്സായുംഅക്ഷയദീപമായും !!
*    *      *      *       *       *      *
എല്ലാം പിന്നിട്ടങ്ങുന്നീ ഭുവന നിവസനം വിട്ടങ്ങു പോയേനിതാ–
കാലാതീതപ്രദീപഛവിയില്‍തവശരീരാര്‍പ്പണംചെയ്‌വതിന്നായ് ,
സാഷ്ടാംഗം ഞാന്‍ നമിപ്പൂതിരു സവിധമണഞ്ഞിട്ടചൈതന്യമാമീ–
നിസ്തബ്ധ ധ്വാനമായ്തീര്‍ന്നൊരു മൃതതനുവായ്മല്‍പ്രഭോത്വല്‍പ്പദത്തില്‍. !!


കഠിനാദ്ധ്വാനിയായവൈദിക ശ്രേഷ്ടനും അനേകം ബിരുദാനന്തര ബിരുദങ്ങളുടെ സമ്പാദകനും നിരവധിദേവാലയങ്ങളുടെ സ്ഥാപകനും ആയ വന്ദ്യ ഡോ യോഹന്നാന്‍ ശങ്കരത്തില്‍കോറെപ്പിസ്‌ക്കോപ്പാ, ഒരു ബൈപാസ ്‌സര്‍ജറിയെ തുടര്‍ന്നുണ്ടാായ പലവിധ പ്രയാസങ്ങളില്‍ക്കൂടിയും, വൈദ്യലാകത്തിന്റെ അനാസ്ഥയാലുംശയ്യാവലംബിയും സംസാരവിഹീനനുമായി, വേദനയിലും നിരന്തരം പ്രാര്‍ത്ഥനാ നിരതനായി100 നീണ്‍ട ദിനങ്ങള്‍ വിവിധ കുഴലുകള്‍കഴുത്തിലും, ഉദരത്തിലും, പിത്താശയത്തിലുമായി,  ഒരേകിടപ്പില്‍ആസ്പത്രിയില്‍കഴിഞ്ഞദിനങ്ങളുടെചിത്രീകരണം, സന്തതസഹചാരിയായ പ്രിയതമയുടെ പ്രാര്‍ത്ഥനാ നിരതങ്ങളായകാതര ദിനങ്ങളിലൂടെഒഴുകിയകണ്ണീര്‍ പൂക്കളാണ് ഈ കവിത, എന്റെ പ്രാണനഥന്റെ പാദാരവിന്ദങ്ങളില്‍ ഈ പുഷ്പാര്‍ച്ചന അര്‍പ്പിക്കട്ടെ, സമാധാനത്തോടെവേദനയറ്റലോകത്തേç പോയാലും !ഞങ്ങളുടെകാവല്‍മാലാഖയായിഎന്നാളും വിരാജിച്ചാലും!! ഇമ്പങ്ങളുടെ പറുദീസയില്‍ ആ ദിവ്യാത്മാവിനെ ചേര്‍ക്കണമേസര്‍വ്വേശ്വരാ !

മാര്‍ച്ച് 30, 2021


Join WhatsApp News
Sudhir Panikkaveetil 2021-03-31 16:20:08
ശ്രീമതി എൽസി യോഹന്നാൻ ശങ്കരത്തിലിന്റെ മറ്റു കവിതകളിൽ നിന്ന് ഇതു വ്യത്യസ്തമായി നിലകൊള്ളും. ഇത് പിരിഞ്ഞുപോയ ഇണയെക്കുറിച്ചുള്ള നൊമ്പരങ്ങളാണ്. അഭിവന്ദ്യ അച്ചൻ ജീവിച്ചിരിക്കുമ്പോൾ എത്രയോ കവിതകൾ എഴുതി. അദ്ദേഹത്തിന്റെ പിറന്നാളുകളിൽ മുഴുവൻ സ്നേഹവും കുഴച്ചുണ്ടാക്കിയ കേക്കുകൾക്കൊപ്പം വാക്കുകൾ കൊണ്ടും ഉപഹാരങ്ങൾ നൽകി. കവയിത്രിയെ സംബന്ധിച്ച് അദ്ദേഹം ഇണമാത്രമല്ല എല്ലാമാണ്.അതുകൊണ്ട് അദ്ദേഹത്തതിന്റെ വേർപാട് വേദനാജനകവും. ആസ്പത്രിയുടെ അനാസ്ഥ കൊണ്ട് എന്ന വാക്ക് ശ്രദ്ധിക്കുക അത്തരം അവസ്ഥ ഇനി ആർക്കും വരാതിരിക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നാലോചിക്കാം. അഭിവന്ദ്യനായ അച്ചന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.
വിദ്യാധരൻ 2021-04-01 15:56:49
ഏതൊരു ചേതനായാലെ നീ ദ്യോതിമായതോ ആ - ചേതന നിനക്കാശ്വാസമേകട്ടെ. മൃത്യുവെന്നത് സത്യമാണേവർക്കുമെങ്കിലും, ഹൃത്തിൽ നിന്നതിനകറ്റാൻ കഴിയുമോ ബന്ധങ്ങൾ ? പൊട്ടിയൊഴുകട്ടെ നിൻ വ്യഥയൊക്കെ കവിതയായി തട്ടട്ടെയതു ചെന്നു സമദുഃഖിത ഹൃദയങ്ങളിൽ. ഏകട്ടെയത് തുല്യ ദുഃഖിതർക്കൊക്കയും ആശ്വാസം പൂകുക നീയും ശാന്തിസമാധാനം അങ്ങനെ. കുത്തിക്കുറിച്ചുപോയി ചില ചിതറിയ ചിന്തകൾ മൃത്യു വരുമൊരിക്കലെന്നുറപ്പുള്ള ഞാനിങ്ങ്. ഏതൊരു ചേതനായാലെ നീ ദ്യോതിമായതോ ആ - ചേതന നിനക്കാശ്വാസമേകട്ടെ. -വിദ്യാധരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക