-->

kazhchapadu

വനാന്തരങ്ങളില്‍ ആദ്യവര്‍ഷം പെയ്യുമ്പോള്‍ (ജിസ പ്രമോദ്)

ജിസ പ്രമോദ്

Published

onവനാന്തരങ്ങളില്‍ ആദ്യവര്‍ഷം 

പെയ്യുമ്പോള്‍ 

സൂര്യാംശു ഏല്‍ക്കാത്ത 

അതിനിഗൂഢ വനസ്ഥലികള്‍ 

ആദ്യ പുരുഷ സ്പര്‍ശമേറ്റ 

കന്യകയെപ്പോല്‍ 

പുളകിത ഗാത്രിയാവും 

പുല്‍നാമ്പുകള്‍ രോമാഞ്ചിതയായ 

ഒരുവളുടെ താരുടലിലെന്നപ്പോല്‍ 

എഴുന്നു നില്‍ക്കും 

ആദ്യസമാഗമ വേളയിലൊരുവന്‍ 

മൃദുവായ് തലോടിയവളെയുണര്‍ത്തും പോലെ 

മഴനൂലുകളവളുടെ പര്‍വ്വതസ്തനികളെ 

തഴുകിയൊരു കൊച്ചരുവിയായ് 

താഴേക്ക് നൂണിറങ്ങും 

മനോഹാരിയായൊരുവളുടെ

പൊക്കിള്‍ചുഴി പോല്‍ 

സുന്ദരമായൊരു സരോജത്തിലത്

വന്നു പതിക്കും 

അപ്പോഴുണ്ടായ ഉന്മാദത്തിലവളുടെ 

വനസ്ഥലികളില്‍ പൂമൊട്ടുകള്‍ കൂമ്പിടും  ആര്‍ത്തലച്ചുപെയ്യുമാ മാരിയിലവള്‍ 

അടിമുടി പൂത്തുതളിര്‍ക്കും. 

ജന്തുജാലങ്ങളവരുടെ ക്രീഡാവിലാസങ്ങള്‍ 

കണ്ട് ലജ്ജിതരായി തതാങ്കളുടെ 

ഗേഹങ്ങള്‍ പൂകും 

അതിനിഗൂഢ വനസ്ഥലികളില്‍ മഴപെയ്യ്‌തൊഴിയുമ്പോള്‍  പൃഥി 

ആദ്യസമാഗമം കഴിഞ്ഞൊരുവളെപ്പോലെ

തളര്‍ന്നു മയങ്ങും 

പ്രഭാതത്തിലവളൊരു കുങ്കുമസൂര്യനെയണിഞ്ഞു 

വ്രീളാവതിയായ് 

പുഞ്ചിരിച്ചു നില്‍ക്കും. 
ജിസ പ്രമോദ് Facebook Comments

Comments

  1. RAJU THOMAS

    2021-04-08 18:43:58

    I love this.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പ്രണയത്തിൽ ഒരുവൾ നിശബ്ദയാവുമ്പോൾ (രാജീവ് മുളക്കുഴ, ഇ-മലയാളി കഥാമത്സരം 21)

വെള്ളത്തുള്ളി സാക്ഷിയായ കഥകൾ (ജിതിൻ നാരായണൻ, ഇ-മലയാളി കഥാമത്സരം 20)

ഇ-മലയാളി കഥാമത്സരത്തിലേക്ക് കഥകൾ അയക്കാൻ ഇനിയും ഒരാഴ്ച കൂടി

സ്വാന്തം (രമ്യ രതീഷ്, ഇ-മലയാളി കഥാമത്സരം 19)

സെയിൽസ്മാൻ (ഷംസു വടക്കുംപുറം, ഇ-മലയാളി കഥാമത്സരം 18)

ജല്‍പനങ്ങളില്‍ തെളിഞ്ഞ് കേട്ടവ (സുനില്‍ ഗുരുകുലം, ഇ-മലയാളി കഥാമത്സരം 17)

ചിത്രലേഖ (രാജൻ പെരുമ്പുള്ളി,  ഇ-മലയാളി കഥാമത്സരം 16)

ജഡ്ജ് മെയ്ഡ് ലോ (ഡോ.എം.ഷാജഹാൻ, ഇ-മലയാളി കഥാമത്സരം 15)

നേർച്ച പോത്ത് (നിവിൻ എബ്രഹാം, ഇ-മലയാളി കഥാമത്സരം 14)

പെറ്റ്സ് വില്ല (നജീബ് കാഞ്ഞിരോട്,  ഇ-മലയാളി കഥാമത്സരം 13)

അനാഥ ദൈവങ്ങൾ (ജിഷ. കെ. റാം, ഇ-മലയാളി കഥാമത്സരം -12)

വിധിയുടെ നിഴൽ (ബിന്ദു ജോൺ മാലം - ഇ-മലയാളി കഥാമത്സരം 11)

കസേര (ജോമോൻ ജോസ്,  ഇ-മലയാളി  കഥാമത്സരം 10)

നിറം (കമാൽ കാരാത്തോട് - ഇ-മലയാളി  കഥാമത്സരം - 9)

ജന്മാന്തരം (രമേശ് ബാബു - ഇ-മലയാളി  കഥാമത്സരം 8)

പടിവാതിലിറങ്ങുമ്പോൾ (അജയ് നാരായണൻ, ഇ-മലയാളി  കഥാമത്സരം 7)

കരയുന്ന കാൽപനികതകൾ (ഉദയനാരായണൻ - ഇ-മലയാളി കഥാമത്സരം 6)

ജീവിതത്തിന്റെ നിറങ്ങൾ (ആദർശ് പി സതീഷ്, ഇ-മലയാളി കഥാമത്സരം 5)

ശവമടക്ക്കളി (ഗോകുൽ രാജ് - ഇ-മലയാളി കഥാമത്സരം 4)

തെക്കോട്ടുള്ള വണ്ടി (കൃഷ്ണകുമാര്‍ മാപ്രാണം -ഇ-മലയാളി കഥാമത്സരം 3)

നിധി (ദീപാ പാർവതി-ഇ-മലയാളി  കഥാമത്സരം 2)

ഇ-മലയാളി കഥാ-മത്സരം, വായനക്കാരുടെ ശ്രദ്ധക്ക്

നിറങ്ങളുടെ ലോകം (സാബു ഹരിഹരൻ, ഇ-മലയാളി  കഥാമത്സരം-1)

എന്റെ സൂര്യതേജസ്സേ പ്രണാമം !! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

ഒരത്ഭുത ജനനവും ഉയര്‍ത്തെഴുന്നേല്പും (നോയമ്പ്കാല രചന-ഗദ്യകവിത: വാസുദേവ് പുളിക്കല്‍)

വാല്‍മീകിയുടെ മുഖ്യപ്രസംഗം (നര്‍മ്മകഥ: നൈന മണ്ണഞ്ചേരി)

ഓർമ്മയുടെ അങ്ങേ അറ്റം (ജ്യോതി അനൂപ്)

ദിവ്യകാരുണ്യരാത്രി - കവിത ഫാ. ജോണ്‍സ്റ്റി തച്ചാറ

പിറന്നാളാഘോഷം (ചെറുകഥ: സാംജീവ്)

തെക്കുവടക്ക്(കഥ: ശങ്കരനാരായണന്‍ മലപ്പുറം)

View More