മേടമാസപ്പുലരി പിറന്നു
മീനച്ചൂടും കാറ്റിലലിഞ്ഞു
ഇടവപ്പാതിയിലൊരു കാര്‍കൂന്തല്‍
വിണ്ണില്‍ നിന്നൊളികണ്ണിട്ടു...
പീതാംബരം ചുറ്റിനിന്നു
കൊന്നപ്പൂത്തൊങ്ങലുകള്
പാരാകെ സമൃദ്ധിയേകാന്
കണിവെള്ളരി കായ്ച്ചുനിന്നു.....
പറന്നണഞ്ഞു വിഷുപ്പക്ഷി
പാടിയല്ലോ വയലേലകളില്‍
പുതുമയേകും കാഴ്ചയേകി
പൂമരങ്ങള്‍ പൂത്തു നിന്നു....
നാമ്പിടുന്നു നവമുകുളങ്ങള്‍
പുതുമഴയാം കൈനീട്ടങ്ങള്‍
ആഗതമായി വിഷുപ്പുലരി
കേരനാട്ടിനുത്സവമല്ലോ.......
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല