Image

ബി  ജെ പിയുടെ പ്രതീക്ഷകള്‍ സീറ്റ്‌ ആയി മാറുമോ?

ഇ മലയാളി ടീം  Published on 04 April, 2021
ബി  ജെ പിയുടെ പ്രതീക്ഷകള്‍ സീറ്റ്‌ ആയി മാറുമോ?
കേരളത്തില്‍  കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാത്രം പച്ച തൊട്ട ബി ജെ പി ഇത്തവണ വലിയ പ്രതീക്ഷയാണ് പുലര്‍ത്തുന്നത് .പാര്‍ട്ടിയുടെ ഒട്ടു മിക്ക പ്രമുഖ നേതാക്കന്മാരും അങ്കത്തിനു ഇറങ്ങിയിരിക്കുന്ന ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ നിന്ന് പ്രചാരണത്തിന് പ്രധാന മന്ത്രി നരേന്ദ്ര  മോദി തന്നെ എത്തി .ആഭ്യന്തരമന്ത്രി അമിത് ഷായും മുതിര്‍ന്ന നേതാക്കളും പലവട്ടം പറന്നിറങ്ങി .പണക്കൊഴുപ്പ് എന്‍ ഡി എ മുന്നണിക്ക്‌ സവിശേഷമായ നിറം നല്‍കിയിരിക്കുന്നു .സീറ്റുകള്‍ നേടിയില്ലെങ്കിലും ഓരോ തെരഞ്ഞെടുപ്പിലും വോട്ടുകള്‍ കൂട്ടി മുന്നണികള്‍ക്കു വെല്ലുവിളിയായി വരുന്ന ചരിത്രമാണ് ബി ജെ പി മുന്നണിയുടേത് .ഏതെങ്കിലും മുന്നണിയെ വിജയിപ്പിക്കാന്‍ കഴിയുന്ന കക്ഷി എന്ന നിലയില്‍ നിന്നാണ് ഈ മാറ്റം

 നേമം ,കോന്നി ,മഞ്ചേശ്വരം ,കഴക്കൂട്ടം ,വട്ടിയൂര്‍ കാവ് ,തൃശൂര്‍ എന്നീ നിയോജകമണ്ഡലങ്ങളില്‍ ഇക്കുറി വിജയമോ രണ്ടാം സ്ഥാനമോ ലഭിക്കും എന്ന് പാര്‍ട്ടി കരുതുന്നു .പാര്‍ട്ടിക്ക് ശക്തി തെളിയിക്കാന്‍ കഴിയുമായിരുന്ന ഗുരുവായൂരും തലശ്ശേരിയിലും സ്വന്തമായി ഒരു സ്ഥാനര്‍ത്തിയെ നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് കൂടി ഇവിടെ പരിഗണിക്കണം .ദേവികുളത്ത് ആകട്ടെ ഒരു സ്വതന്ത്രനെ പിന്തുണയ്ക്കുന്നു .സുല്‍ത്താന്‍ ബത്തേരിയില്‍ ഗോത്രസഭയുടെ സി കെ ജാനുവും മത്സരിക്കുന്നു .അമിത് ഷാ ഇവിടെ പ്രചാരണത്തിന് എത്തി എന്നത് ബി ജെ പിയുടെ കണക്കു കൂട്ടലില്‍ ആ നിയോജകമണ്ഡലത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നു .രാഹുല്‍ ഗാന്ധിയുടെ  നിയോജകമണ്ഡലം കൂടിയാണ് ബത്തേരി ഉള്‍പ്പെടുന്ന വയനാട്‌ .ഗോത്രവര്‍ഗ വോട്ടുകള്‍ ഏറെയുള്ള നിയോജകമണ്ഡലമാണിത്.
ബി ജെപിയെ സംബന്ധിച്ചു നേമം നിലനിര്‍ത്തുകയാണ് ഏറ്റവു പ്രധാനം .കഴിഞ്ഞ തവണ ബി ജെ പിയുടെ ഒ രാജഗോപാല്‍ മത്സരിച്ച ഈ നിയോജകമണ്ഡലത്തില്‍ ബി ജെപി നാള്‍ക്കു നാള്‍ ശക്തി പ്രാപിച്ച് വരുന്നു .കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ പത്തു വാര്‍ഡ്‌ ബി ജെ പിയാണ്  നേടിയത് .പക്ഷെ ബി ജെ പി യെ അഭിനവ ഗുജറാത്തില്‍ നേരിടുക എന്ന ലക്ഷ്യത്തോടെ കെ മുരളിധരന്‍  എം പി ഇവിടെ സ്ഥാനാര്‍ഥിയായത്‌ രാഷ്ട്രീയ സമവാക്യങ്ങളില്‍ വലിയ മാറ്റം വരുത്തി .പരാജിതനായ മുന്‍ എം എല്‍ എ കെ ശിവന്‍കുട്ടി കഴിഞ്ഞ അഞ്ചു വര്‍ഷമായി നിയോജകമണ്ഡലത്തില്‍ സര്‍വ്വ സാനിധ്യമാണ് എന്നത് മത്സരം കടുക്കും എന്നതിന് തെളിവാണ് .ഈ നിയോജകമണ്ഡലം പിടിക്കുക ബി ജെ പിക്ക് അനായാസമല്ല .ആരാകും മുന്നാമന്‍ എന്നതു പോലും പ്രസക്തമാകുന്ന ഒരു മത്സരമാണിവിടെ നടക്കുന്നത് .

തൊട്ടടുത്തു കഴക്കൂട്ടത്തു പോര് എല്‍ ഡി എഫിന്റെ  ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ബി ജെപിയുടെ ശോഭാസുരെന്ദ്രനും തമ്മില്‍ ആണ് .കടകംപള്ളി ശബരിമല വ്ഷയത്തില്‍ നടത്തിയ മാപ്പപേക്ഷ സൃഷ്ടിച്ച കോലാഹലങ്ങള്‍ മുതലാക്കാനാണ് ശോഭയുടെ ശ്രമമം .യു ഡി എഫിന്റെ ഡോ എസ എസ ലാലും ശക്തമായി രംഗത്തുണ്ട്..ഈ തെരഞ്ഞെടുപ്പോടെ വര്‍ഗീയ വികാരം വേറൊരു തലത്തില്‍ എത്തുമെന്ന് ചിലര്‍ സൂചിപ്പിക്കുന്നു .

മഞ്ചേശ്വരത്തു 4 6 വോട്ടുകള്‍ക്ക് പരാജിതനായ ബി ജെപി സംസ്ഥാന പ്രസിഡന്റ്‌ വലിയ പ്രതീക്ഷകള്‍ പുലര്‍ത്തുന്നു .ഇരട്ട വോട്ടു വിവാദം ഇവിടെ ആര്‍ക്കു ഗുണകരമാകും എന്നതാണ് പ്രശ്നം .യു ഡി എഫും എല്‍ ഡി എഫും തമ്മില്‍ കടുത്ത തര്‍ക്കമുള്ള ഇവിടെ സുരേന്ദ്രന് വിജയിക്കാന്‍ ആവുമോ ?

കോന്നിയില്‍ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിന് ബി ജെ പിക്ക് ലഭിച്ച മുന്നേറ്റമാണ് സുരേന്ദ്രന്റെ തുരുപ്പു ശീട്ട് ..ശബരിമല വിഷയം നാടകീയമായി ഉയര്‍ന്നതും സി പി എമ്മുമായി ഡീല്‍ ഉണ്ടെന്ന കുറ്റപ്പെടുത്തലും ഈ മത്സരത്തെ ഏറെ ശ്രദ്ധേയമാക്കുന്നു .
തൃശ്ശൂരില്‍  പാര്‍ട്ടിയുടെ രാജ്യസഭയിലെ നോമിനേറ്റഡ്‌ എം പി സുരേഷ് ഗോപി ഒരു കൈ നോക്കുന്നു .തൃശൂര്‍ തനിക്കു ജനങ്ങള്‍ കൈവെള്ളയില്‍ തരും എന്നാണു സുരേഷ് ഗോപി കരുതുന്നത് .യു ഡി എഫിന്റെ പല്മജ  വേണുഗോപാല്‍ ശക്തയ്യായ എതിരാളിയാണ് ..സി പി ഐ യുടെ ഈ സിറ്റിംഗ് സീറ്റ്‌ പ വേണുഗോപാല്‍ വിട്ടുകൊടുക്കില്ല എന്നാണു സൂചന .
വിജയിച്ചാലും ഇല്ലെങ്കിലും ഇത്തവണ  ബി ജെ പി നല്ല വോട്ടു നേടും എന്ന് കരുതണം .വിജയിക്കാന്‍ ഇടയില്ലാത്ത സ്ഥാനാര്‍ഥിക്ക് പകരം വോട്ടര്‍മാര്‍  വോട്ടു മാറി കുത്തി കൂടെന്നുമില്ല.ഡീല്‍ തന്നെ ആകണമെന്നില്ല അത് 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക