-->

EMALAYALEE SPECIAL

ഷോൺ എബ്രഹാം ചരമ വാർഷികം ഇന്ന് (ഏപ്രിൽ 5) കണ്ണീരുണങ്ങാത്ത ഒരു വർഷം

Published

on

ന്യുയോര്‍ക്ക്: ഇന്ന്, ഏപ്രിൽ 5. ഷോൺ സജി എബ്രഹാം പിരിഞ്ഞു പോയതിന്റെ ഒന്നാം വാർഷികം. ജീവിച്ചിരുന്നുവെങ്കിൽ ഷോണിന് ഇപ്പോൾ 22  വയസ്. ഈ വർഷം  ന്യു യോർക്ക് സിറ്റിയിലെ പ്രശസ്തമായ ബറൂക്ക്   കോളജിൽ നിന്ന് ഗ്രാഡ്വേറ്റ് ചെയ്യുമായിരുന്നു.

ആ പ്രതീക്ഷകളൊക്കെ വിഫലമാക്കി കോവിഡ് മഹാമാരിയുടെ ആദ്യ ഇരകളിലൊരാളായി ആകുരുന്നു ജീവൻ വിടവാങ്ങിയപ്പോൾ എല്ലാവരും ഞെട്ടിത്തരിച്ചു. പ്രായമായവർ മാത്രം കോവിഡിന് ഇര എന്ന അക്കാലത്തെ  ധാരണയാണ് ഇല്ലാതായത്.

ഒരു വർഷം  മുൻപ് എന്നാൽ ഒരു യുഗം ദൂരെ എന്ന പോലെയാണ് കോവിഡിനെപ്പറ്റി പറയുമ്പോൾ. അന്ന് ഈ വിപത്തിനെപ്പറ്റി ആർക്കും തന്ന്നെ വ്യക്തമായ 
ധാരണയില്ല, കാര്യമായ ചികിത്സകളില്ല. വിധിക്കു വിട്ട് ജനം പേടിച്ചരണ്ട ദിനങ്ങൾ. കോവിഡിന്റെ പ്രഭവ കേന്ദ്രമായ ന്യു യോർക്ക് സ്റ്റേറ്റിൽ അന്ന് 600-700 പേരാണ് നിത്യം മരിച്ചു കൊണ്ടിരുന്നത്.  അവിടെ നിന്ന് ഇനിയും പഴയ
നിലയിലേക്കു നാം എത്തിപ്പെട്ടിട്ടില്ല എന്നത് ദുഃഖ സത്യം.

ഷോണിന് വേണ്ടി തിങ്കളാഴ്ച ക്വീൻസിലെ ബെല്‍റോസ്ലുള സെന്റ് ജോൺസ് ഓർത്തഡോക്സ് ചർച്ചിൽ പ്രത്യേക പ്രാർത്ഥനകളുണ്ട്. ആ ചെറിയ ജീവിതം
അന്ത്യവിശ്രമം കൊള്ളുന്ന ഓൾ സെയിന്റ് സെമിത്തേരിയിലും  അനുസ്മരണ ചടങ്ങുകൾ
നടക്കും.

ദൈവം തരുന്നു, ദൈവം എടുക്കുന്നു, ഒന്നും നമ്മുടെ കയ്യിലല്ല, ഷോൺന്റെ പിതാവും ഫോമയുടെയും പ്രസ് ക്ലബിന്റെ സാരഥികളൊലൊരാളുമായ സജിഎബ്രഹാം ആശ്വാസം കൊള്ളുന്നു. ജീവിതം നിരങ്ങി നിരങ്ങി മുന്നോട്ടു പോകുന്നു. ദൈവ കൃപയിൽ ആശ്രയിച്ച് കഴിയുന്നു. വലിയ പ്രതീക്ഷകൾ തകർന്നപ്പോൾ ഓർമ്മകളിൽ ആശ്വാസം. അമ്മയും സഹോദരിമാരും  ആ തേങ്ങലിൽ നിന്ന് ഇനിയുംമോചിതരായിട്ടില്ല.

ഷോണ്‍ ഏബ്രഹാമിന്റെ  സംസ്‌കാരം കഴിഞ്ഞ വര്ഷം ദുഖ ശനിയാഴ്ച ഇടവക വികാരി ഫാ. ദിലീപ് ചെറിയാന്റെ കാര്‍മ്മികത്വത്തിലാണ്  നടന്നത്.   ഈ വർഷം  ആ ദിനം വന്നത് ഈസ്റ്ററിന്റെ പിറ്റേന്നാണ്.

ഇത്തരം വിയോഗങ്ങളെ ദൈവത്തിന്റെ തെരെഞ്ഞെടുപ്പായി നാം കാണണമെന്ന്  സംസ്കാര വേളയിൽ വൈദികൻ  പറഞ്ഞു. അത് എന്തു കൊണ്ട് എന്നറിയില്ല. ലാസറിന്റെമരണവിവരം പറഞ്ഞ സഹോദരി യേശുവിനോട് നീ ഇവിടെ ഉണ്ടായിരുനെങ്കില്‍ ഇങ്ങനെസംഭവിക്കില്ലായിരുന്നു എന്നു പറയുന്നു.

പ്രിയപ്പെട്ട ഷോണ്‍ ഇപ്പോള്‍ ചെറുബിനും സെറഫിനും ആയ മാലഖാ വ്രുന്ദത്തോടൊപ്പം ചേര്‍ന്ന്ദൈവത്തെ വാഴ്ത്തുന്നു-അദ്ദേഹം പറഞ്ഞു.

തിരുവല്ല വലിയപറമ്പില്‍ തൈക്കടവില്‍ സജി എബ്രഹാമിന്റെയും  സോളി എബ്രഹാമിന്റെയും (മല്ലപ്പള്ളി പൗവ്വത്തിക്കുന്നേല്‍ വടക്കേക്കര കുടുംബം)
മകനാണു ഷോണ്‍.  സ്നേഹ എബ്രഹാം, ഷാന എബ്രഹാം എന്നിവര്‍ സഹോദരിമാരാണ്.

ന്യൂയോര്‍ക്ക് എല്‍മോണ്ട് നിവാസിയായ ഷോണ്‍, മന്‍ഹാട്ടന്‍ ബറൂച്ച് കോളേജില്‍ അക്കൗണ്ടിംഗ് ആന്റ് ഫിനാന്‍സ് അവസാന വര്‍ഷ  ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു.

സെന്റ് ജോണ്‍സ് ദേവാലയം സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുകയും, മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ ഇടവകയെ  പ്രതിനിധീകരിക്കുകയും, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഓഡിറ്റര്‍, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി, ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഇന്‍ അമേരിക്കാസ് (ഫോമ) സ്ഥാപകനേതാവ് എന്നീ നിലകളില്‍ അറിയപ്പെടുന്ന വ്യക്തിയാണ് പിതാവ് സജി എബ്രഹാം.

മാതാവ് സോളി എബ്രഹാം ന്യൂയോര്‍ക്ക് ഹെല്ത്ത് ആന്റ് ഹോസ്പിറ്റല്‍സ് കോര്‍പ്പറേഷനില്‍ നഴ്സ് ആണ്.

ഷോണ്‍, നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ രൂപത സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍, ഒ.വി.ബി.എസ് എന്നിവയിൽ  സജീവമായിരുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

ഇന്ദ്രവല്ലരിയിൽ വിരിഞ്ഞ സുന്ദരപുഷ്പം (മായ കൃഷ്ണൻ)

വിഷുക്കണി (മിനി ഗോപിനാഥ്)

ജയ് വിളിക്കാം, ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

മഹാമാരിയിലും കൊന്ന പൂക്കുന്നു; വിഷു എത്തി ഐശ്വര്യവും സമ്പത്തും സന്തോഷവും പങ്കുവെയ്കുവാന്‍ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

ആത്മഹത്യ: നഷ്ടങ്ങൾ വിളക്കിച്ചേർത്തവർ (മീട്ടു റഹ്മത്ത് കലാം)

ചക്കരമാവിൽ വിഷുപ്പക്ഷി ചിലച്ചു (ശങ്കരനാരായണൻ ശംഭു)

ബഹിരാകാശ പദ്ധതിക്ക് സ്വകാര്യ പങ്കാളിത്തവും വരും: ഡോ.എസ്.സോമനാഥ് ഫോമ മുഖാമുഖത്തിൽ

ഉയിരു പറിച്ചെറിഞ്ഞ ആ ഷാള്‍ വെറുമൊരു പ്രതീകം മാത്രമല്ല... ബാങ്ക് മാനേജരായ യുവതിയുടെ ആത്മഹത്യയില്‍ പാര്‍വതി സി.എന്‍ എഴുതുന്നു

ഒരു ഡാൻസ് ഉണ്ടാക്കിയ വർഗീയ കോലാഹലം

രാഷ്ട്രീയ സാക്ഷരത കുറയുന്നോ? മധുര മനോഹര മനോജ്ഞ കേരളം വീണ്ടും ഇടത്തോട്ട്(കുര്യന്‍ പാമ്പാടി)

അമ്പും, വില്ലും, മലപ്പുറം കത്തി, എന്തൊക്കെ ആയിരുന്നു! (മൃദുല രാമചന്ദ്രൻ - മൃദുമൊഴി-3)

സ്ത്രീ സ്വകാര്യ സ്വത്ത് ആണോ? ഈ മൂല്യബോധത്തിനെതിരെ സ്ത്രീകൾ തന്നെ രംഗത്തു വരണം (വെള്ളാശേരി ജോസഫ് )

ദല്‍ഹിയില്‍ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു (ഡല്‍ഹികത്ത് : പി.വി.തോമസ്)

നൃത്തമാടുക നിങ്ങൾ : ആൻസി സാജൻ

എഴുത്തിന്റെ വഴിയിലൂടെ രാജു മൈലപ്ര എഴുപതിലേക്ക് (സി വി വളഞ്ഞവട്ടം)

ശ്രീ ജോസഫ് പടന്നമാക്കലിന്റെ ചരമ വാർഷികത്തിൽ ഇ- മലയാളിയുടെ പ്രണാമം

ജോസഫ് മാത്യൂ പടന്നമാക്കല്‍ ഇല്ലാത്ത ഒരു വര്‍ഷം: ആ വിടവ് ഇനിയും നികന്നില്ല (തോമസ് കൂവള്ളൂര്‍)

ജോസഫ് പടന്നമാക്കലിന്റെ വേര്‍പാടിന്റെ ദുഃഖസ്മരണയില്‍! (ജോര്‍ജ് നെടുവേലില്‍)

View More