Image

അക്ഷയ് കുമാര്‍ ആശുപത്രിയില്‍

Published on 05 April, 2021
അക്ഷയ് കുമാര്‍ ആശുപത്രിയില്‍
മുംബയ്: രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വ്യാപനത്തിന് വേഗം കൂടി ആദ്യമായി ഒരുലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ദിവസമാണിന്ന്. 

ഞായറാഴ്‌ച കൊവിഡ് സ്ഥിരീകരിച്ച്‌ വീട്ടില്‍ ക്വാറന്റൈനിലായിരുന്ന ബോളിവു‌ഡ് താരം അക്ഷയ്‌ കുമാറിനെ ആശുപത്രിയിലേക്ക് മാ‌റ്റി എന്ന വാര്‍ത്തയാണ് ബോളിവുഡില്‍ നിന്നും വരുന്നത്. ശാരീരിക അസ്വാസ്‌ഥ്യമുള‌ളതിനാല്‍ മുന്‍കരുതല്‍ നടപടി എന്ന നിലയിലാണ് അക്ഷയ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടന്‍ തന്നെയാണ് ഇക്കാര്യം ട്വി‌റ്ററിലൂടെ അറിയിച്ചത്.

'എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി. അവ ഫലിക്കുന്നുണ്ടെന്നാണ് തോന്നുന്നത്. ഞാന്‍ സുഖമായിരിക്കുന്നു. എങ്കിലും രോഗത്തോടുള‌ള മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഞാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. വൈകാതെ തന്നെ കാണാം.' അക്ഷയ് കുമാര്‍ ട്വി‌റ്ററില്‍ കുറിച്ചു.

ഇന്നലെയാണ് ട്വി‌റ്ററിലൂടെ തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായും വീട്ടില്‍ ക്വാറന്റൈനിലാണെന്നും അദ്ദേഹം അറിയിച്ചത്. അക്ഷയ് നായകനായ രാം സേതു എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം നടക്കുമ്ബോഴാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ ഭാഗമായ 100 ജൂനിയര്‍ ആര്‍ട്ടിസ്‌റ്റുകളില്‍ 45പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചിത്രത്തില്‍ ഭാഗമായവരെല്ലാം ക്വാറന്റൈനിലായി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക