Image

ഈയിടെ ടാക്സ് ഫയൽ ചെയ്തവർക്ക് വീണ്ടും ഒരു സ്റ്റിമുലസ് ചെക്ക് കിട്ടിയേക്കാമെന്ന് ഐ.ആർ.എസ്

Published on 06 April, 2021
ഈയിടെ ടാക്സ് ഫയൽ ചെയ്തവർക്ക് വീണ്ടും ഒരു സ്റ്റിമുലസ് ചെക്ക് കിട്ടിയേക്കാമെന്ന് ഐ.ആർ.എസ്
വാഷിംഗ്ടൺ, ഡിസി: അടുത്തയിടക്ക് ടാക്സ് ഫയൽ ചെയ്തവർക്ക് വീണ്ടും ഒരു സ്റ്റിമുലസ് ചെക്ക് കിട്ടിയേക്കാമെന്ന് ഐ.ആർ.എസ്. 

ഈയിടക്കാണ്  ടാക്സ് ഫയൽ ചെയ്തതെങ്കിൽ നിങ്ങളുടെ വരുമാനം കണക്കാക്കിയത് 2019-ലെ ടാക്സ് റിട്ടേൺ പ്രകാരമാണ്. അന്ന് 75000-ൽ കൂടുതൽ (ദമ്പതികൾക്ക് ഇതിന്റെ ഇരട്ടി) വരുമാനം ഉണ്ടായിരുന്നെങ്കിൽ സ്റ്റിമുലസ് ചെക്ക്  തുക 1400 ഡോളർ വീതം കിട്ടിയിരിക്കണമെന്നില്ല. 80000 ഡോളർ വരെ ഭാഗികമായി സ്റ്റിമുലസ് തുക കിട്ടും.

എന്നാൽ 2020-ലെ ടാക്സ് റിട്ടേണിൽ വരുമാനം കുറയുകയോ, ഒരു കുട്ടി കൂടി ജനിക്കുകയോ ഒരു ഡിപ്പൻഡന്റ് കൂടി ഉണ്ടാവുകയോ  ചെയ്‌താൽ അവർക്ക് സ്റ്റിമുലസ് തുക കിട്ടും. അത് ബാങ്ക് അകൗണ്ടിൽ വരും. അല്ലെങ്കിൽ ചെക്ക് ആയി വരും.

നാല് മില്യൺ പേർക്ക് ഈ ആനുകൂല്യം ലഭിക്കുമെന്നാണ് കണക്ക്. 
Track the status of the check via the Get My Payment tab on the IRS website.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക