-->

EMALAYALEE SPECIAL

ഹായ് എവരിബഡി, ഞാന്‍ സ്വയം കൊന്നു, കുടുംബത്തെയും കൊന്നു... മഹാപാപികളുടെ സന്ദേശം 

Published

on

ഹായ് എവരിബഡി, ഞാന്‍ സ്വയം കൊന്നു, കുടുംബത്തെയും കൊന്നു... പത്തൊന്‍പതുകാരനായ ഫര്‍ഹാന്‍ തൗഹിദിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കൂട്ടക്കൊലയുടെ ചുരുള്‍ അഴിക്കുന്നു.

അതു കണ്ടാണ് ഒരു സുഹ്രുത്ത് പോലീസിനെ ഞായറാഴ്ച രാത്രി വിളിക്കുന്നത്. ടെക്‌സസിലെ അലനില്‍ അവരുടെ വീട്ടിലെത്തിയ പോലീസ് കണ്ടത് വെടിയേറ്റു മരിച്ച് കിടക്കുന്ന ആറു മ്രുതദേഹങ്ങള്‍.

ടി.വി. ഷോ  'ദി ഓഫീസ്' കണ്ടതും അതിന്റെ വിലയിരുത്തലും അതിനെതിരെ കുറെ ഷിറ്റ് പ്രയോഗവുമൊക്കെയുണ്ട്  ഇൻസ്റ്റാഗ്രാം  പോസ്റ്റിൽ. ഒടുവിൽ  എഴുതി  'കൂടുതല്‍ പറയാനുണ്ട്, പക്ഷെ ജീവിതം കുറച്ചെയുള്ളു.'

'ഫെബ്രുവരി 21, 2021 വരെ ഞങ്ങൾ  അത് (ഷോ) കണ്ടു. അന്നാണ്  ജ്യേഷ്ടന്‍ (22-കാരനായ തൻവീർ  തൗഹിദ്)  എന്റെ മുറിയിലൊരു നിര്‍ദേശവുമായി വന്നത്. എല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ പരിഹരിക്കാനായില്ലെങ്കില്‍ ഞങ്ങള്‍ സ്വയം ചാകും, കുടുംബത്തെയും കൊല്ലും...

മഹാപാപികള്‍ അതു തന്നെ ചെയ്തു. ഒരു വര്ഷമൊന്നും കാത്തിരുന്നില്ല. ഒന്നര മാസം കഴിഞ്ഞപ്പോൾ കൂട്ടക്കൊല നടന്നു. അവർ അടക്കം ആറു  പേർ. പിതാവ് തൗഹീദ് ഇസ്‌ലാം, 54 , മാതാവ് ഐറൻ , 56, മുത്തശി അൽത്താഫുന്നിസ, 77 , ഇരട്ട സഹോദരി ഫാർബീൻ തൗഹീദ്, 19,  എന്നിവർ. 

ബംഗ്ലാദേശില്‍ നിന്നു വന്ന  കുടുംബം  നേരത്തെ  ന്യു യോര്‍ക്കിലെ ക്വീന്‍സിലാണു താമസിച്ചിരുന്നത്. അസ്റ്റോറിയയിലെ 47-ം സ്റ്റ്രീറ്റിലെ അവരുടെ വീട്ടുടമ യുയെന്‍ സാങ്ങിനു കൂട്ടക്കൊല വിശ്വസിക്കാനാവുന്നില്ല. ഭാര്യയും ഭര്‍ത്താവും വളരെ നല്ല മനുഷ്യരായിരുന്നുവെന്നവര്‍ പറഞ്ഞു. തൌഹിദ് സിറ്റിയില്‍ ഒരു റെസ്റ്റോറന്റില്‍ ബേക്കറും ബാങ്കില്‍ ജോലിക്കാരനുമായിരുന്നു. കൂടേ മസ്റ്റേഴ്‌സിനു പഠിക്കുന്നുമുണ്ടായിരുന്നു. മാസ്റ്റേഴ്‌സ് ലഭിച്ച  ശേഷം ഏരെ ആഹ്ളാദവാനായിരുന്നു അയാൾ .

പുത്രി ഫര്‍ബീനും വളരെ മിടുക്കി ആയിരുന്നു. എന്നാല്‍ ആണ്മക്കള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇളയവന്‍ ഫര്‍ഹാന്‍ സ്‌പെഷല്‍ സ്‌കൂളിലാണ്  പഠിച്ചിരുന്നത്. ഫര്‍ബീനു ന്യു യോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ ഫുള്‍ സ്‌കോളര്‍ഷിപ്പ് ലഭിചിരൂന്നു. സഹൊദരര്‍ രണ്ടു പേരും യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് വിദ്യാര്‍ത്ഥികളായിരുന്നു.

കൊല്ലപ്പെട്ട മുത്തശി അല്‍തഫുന്നിസ, അടുത്തയിടക്ക് ബംഗ്ലദേശില്‍ നിന്നു വന്നതാണ്. അവരുടെ സഹോദരന്‍ ക്വീന്‍സില്‍ താമസിക്കുന്നുണ്ട്.

farhan

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ദരിദ്ര രാജ്യങ്ങളിലെ സാമ്പത്തിക വീഴ്ചയും കോവിഡ്-19 വ്യാപനവും (കോര ചെറിയാന്‍)

കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌? (ഡോ.സതീഷ് കുമാർ)

നായനാർ തമാശകൾ (സി.കെ.വിശ്വനാഥൻ)

ചങ്കിടിപ്പോടെ ജോസും ജോസഫും; മധ്യ കേരളത്തിന്റെ മനസാക്ഷി ആര്‍ക്കൊപ്പം? (ജോബിന്‍സ് തോമസ്)

ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍ (വിജയ്.സി.എച്ച്)

ഒരൊറ്റ നോമ്പോര്‍മ്മയില്‍ പല കാലങ്ങള്‍ (കെ പി റഷീദ്)

Ode to a bi-centenarian college; golden lilies for its nonagenarian professor (Kurian Pampadi)

മാങ്ങപറീ...ചെളിക്കുത്ത്...ചിക്കൻ...ചക്ക.... (ശങ്കരനാരായണൻ മലപ്പുറം)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ഇലക്ഷനിൽ മാധ്യമങ്ങൾ നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന് യു. പ്രതിഭ എം.എൽ.എ 

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

ഇന്ദ്രവല്ലരിയിൽ വിരിഞ്ഞ സുന്ദരപുഷ്പം (മായ കൃഷ്ണൻ)

വിഷുക്കണി (മിനി ഗോപിനാഥ്)

ജയ് വിളിക്കാം, ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

മഹാമാരിയിലും കൊന്ന പൂക്കുന്നു; വിഷു എത്തി ഐശ്വര്യവും സമ്പത്തും സന്തോഷവും പങ്കുവെയ്കുവാന്‍ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

ആത്മഹത്യ: നഷ്ടങ്ങൾ വിളക്കിച്ചേർത്തവർ (മീട്ടു റഹ്മത്ത് കലാം)

ചക്കരമാവിൽ വിഷുപ്പക്ഷി ചിലച്ചു (ശങ്കരനാരായണൻ ശംഭു)

View More