Image

തലസ്ഥാനത്ത് ബിജെപിക്ക് ഒരു സീറ്റും കിട്ടില്ലെന്ന് കടകംപള്ളി

Published on 07 April, 2021
തലസ്ഥാനത്ത് ബിജെപിക്ക് ഒരു സീറ്റും കിട്ടില്ലെന്ന് കടകംപള്ളി

തിരുവനന്തപുരം : തലസ്ഥാനത്ത് ബിജെപിക്ക് ഒരു സീറ്റും കിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയല്ല, വികസനമാണ് ചര്‍ച്ചയായതെന്ന് കഴക്കൂട്ടത്തെ ഫലം തെളിയിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.


ബിജെപിയും യുഡിഎഫും ശബരിമല വിഷയം ബോധപൂര്‍വം പ്രചാരണത്തിലേക്ക് വലിച്ചിഴച്ചു. ഇത് സ്വാധീനിച്ചില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്ബോള്‍ മനസിലാകും.


ഭരണമാറ്റം എന്നത് എന്‍.എസ്.എസ് സംസ്ഥാന സെക്രട്ടറി സുകുമാരന്‍ നായരുടെ അഭിപ്രായമാണ്. ജാതി പറയാനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്നും കടകംപള്ളി പ്രതികരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക