Image

തൊഴിലിടങ്ങളില്‍ വാക്‌സിന്‍ വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

Published on 07 April, 2021
തൊഴിലിടങ്ങളില്‍ വാക്‌സിന്‍ വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം
ന്യൂഡല്‍ഹി: കൊവിഡ് കേസുകളുയരുന്ന പശ്ചാത്തലത്തില്‍ തൊഴിലിടങ്ങളില്‍ വാക്‌സിന്‍ വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

സര്‍ക്കാര്‍ ഓഫീസുകളില്‍ വാക്‌സിനേഷന്‍ സൗജന്യമാണ്. സ്വകാര്യ തൊഴിലിടങ്ങളില്‍ വ്യക്തിക്ക് ഒരു ഡോസിന് 150 രൂപയും സര്‍വീസ് ചാര്‍ജായി 100 രൂപയും ഈടാക്കും.

45 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് വാക്‌സിന്‍. പുറത്തുനിന്നുള്ളവര്‍ക്കോ ജീവനക്കാരുടെ ബന്ധുക്കള്‍ക്കോ വാക്‌സിന്‍ നല്‍കില്ല. സംസ്ഥാന, ജില്ലാ വാക്‌സിനേഷന്‍ ഓഫീസര്‍മാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണം.

മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് അനുയോജ്യമായ സമയങ്ങളില്‍ വാക്‌സിനേഷന്‍ സെഷനുകള്‍ സംഘടിപ്പിക്കണം. വാക്‌സിന്‍ എടുക്കേണ്ടവര്‍ കോവിന്‍ പോര്‍ട്ടലിലൂടെ രജിസ്റ്റര്‍ ചെയ്യണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക