Image

പത്മശ്രീ സന്തോഷ് ശിവന്‍ കാനണ്‍ സിനിമ ഇഒഎസ് അംബാസഡര്‍

Published on 08 April, 2021
പത്മശ്രീ സന്തോഷ് ശിവന്‍ കാനണ്‍ സിനിമ ഇഒഎസ് അംബാസഡര്‍
കൊച്ചി: ഇന്ത്യയില്‍ ഇഒഎസ് അംബാസഡര്‍ പ്രോഗ്രാം ശക്തമാക്കുന്നതിന്റെ ഭാഗമായി കാനണ്‍ പ്രമുഖ ചലചിത്ര സംവിധായകനും ഛായാഗ്രാഹനും നിര്‍മാതാവുമായ സന്തോഷ് ശിവനെ പ്രതിനിധായി ഉള്‍പ്പെടുത്തി. പ്രമുഖരെ ഉള്‍പ്പെടുത്തികൊണ്ടുള്ള സിനിമ ഇഒഎസ് അംബാസഡര്‍ പരിപാടിയുടെ ഭാഗമായാണിത്. 

ഇന്ത്യന്‍ ചലചിത്ര രംഗത്തെ പ്രശസ്ത ഛായാഗ്രാഹകനായ ശിവന് 30 വര്‍ഷത്തിലേറെ പരിചയമുണ്ട്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളില്‍ ചലചിത്ര രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സിനിമകളില്‍, പ്രത്യേകിച്ച്‌ മലയാളത്തിലാണ് ഏറെ പ്രശസ്തി നേടിയിട്ടുള്ളത്. 14 ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ശിവനെ 2014ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

ചലചിത്രങ്ങളോടുള്ള ശിവന്റെ അഭിനിവേശം ഇന്ത്യന്‍ സൊസൈറ്റി ഓഫ് സിനിമോട്ടോഗ്രാഫേഴ്‌സിന്റെ സ്ഥാപക അംഗമാക്കി. അമേരിക്കന്‍ സൊസൈറ്റി ഓഫ് സിനിമോട്ടോഗ്രാഫേഴ്‌സിലെ ഇന്ത്യയുടെ പ്രതിനിധിയുമാണ്. മണി രത്‌നത്തിന്റെ ദളപതിയിലൂടെയാണ് ശിവന്‍ ദേശീയ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് റോജ, ദില്‍സെ, ഇരുവര്‍, കാലാപാനി തുടങ്ങിയ ചിത്രങ്ങളെല്ലാം പ്രശസ്തി വര്‍ധിപ്പിച്ചു. 

ദേശീയ തലത്തില്‍ മാത്രമല്ല രാജ്യാന്തര തലത്തിലും ശിവന്റെ സൃഷ്ടികള്‍ ശ്രദ്ധ നേടി. ബ്രൈഡ് ആന്‍ഡ് പ്രെജൂഡിസ്, മിസ്ട്രസ് ഓഫ് സ്‌പൈസസ്, ദി ടെററിസ്റ്റ് (ബിഎഫ്‌ഐ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയം) തുടങ്ങിയ ചിത്രങ്ങളിലൂടെ രാജ്യാന്തര തലത്തില്‍ 21 ബഹുമതികളും ശിവന്‍ സ്വന്തമാക്കി. ലൈസ് വീടെല്‍, ചെക്ക ചിവന്ത വാനം, രജനികാന്തിന്റെ ദര്‍ബാര്‍ എന്നിവയാണ് ഏറ്റവും പുതിയ ചിത്രങ്ങള്‍. മുംബൈക്കര്‍ എന്ന ശിവന്റെ ചിത്രം പോസ്റ്റ് പൊഡക്ഷന്‍ ഘട്ടത്തിലാണ്. അദേഹത്തിന്റെ ബാരോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു.

കാനണിന്റെ ഏറ്റവും പുതിയ സിനിമ കാമറ ഇഒഎസ് സി70 സിനിമ കാമറ ഉപയോഗിക്കുന്നതിലേക്ക് ഉറ്റുനോക്കുകയാണ് ശിവന്‍. കാനണ്‍ന്റെ ആദ്യത്തെ ആര്‍എഫ് മൗണ്ട് സിനിമ ഇഒഎസ് കാമറയാണിത്. നൂതനമായ ഒടിടി ഉള്ളടക്കങ്ങളുടെ സൃഷ്ടിക്കായുള്ള പര്യവേഷണത്തിനും ഉപയോഗിക്കാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക