Image

അതിർത്തി കടന്നെത്തിയ 20,000 കുട്ടികൾക്ക് ബൈഡൻ ഭരണകൂടം സംരക്ഷണം ഒരുക്കുന്നു

Published on 09 April, 2021
അതിർത്തി കടന്നെത്തിയ 20,000  കുട്ടികൾക്ക് ബൈഡൻ ഭരണകൂടം സംരക്ഷണം ഒരുക്കുന്നു
രക്ഷിതാക്കൾ ഒപ്പമില്ലാതെ  20,000 ത്തിലധികം കുട്ടികൾ യുഎസിൽ കുടിയേറിയതായാണ് പുതിയ സർക്കാർ ഡാറ്റ സൂചിപ്പിക്കുന്നത്.  കുട്ടികളെ സംരക്ഷിക്കുന്നതിനായി ബൈഡൻ ഭരണകൂടം പ്രത്യേക സ്ഥലങ്ങൾ ഒരുക്കുമെന്ന പ്രഖ്യാപനത്തെ തുടർന്നാണ് എണ്ണം വർദ്ധിച്ചത്.

ചൊവ്വാഴ്ച വരെയുള്ള കണക്കനുസരിച്ച്  ഇത്തരത്തിൽ 4,228 കുട്ടികൾ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷന്റെ കസ്റ്റഡിയിലാണ്. സാധാരണയായി ഈ ഏജൻസി കുട്ടികളെ ദീർഘകാലത്തേക്ക് സംരക്ഷിക്കാറില്ല. 16,045 കുട്ടികൾ ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസിന്റെ കസ്റ്റഡിയിലാണ്.

അതിർത്തി പട്രോളിലെ തിരക്ക് കുറയ്ക്കാൻ ഭരണകൂടം ശ്രമിക്കുന്നുണ്ടെന്നാണ് കുട്ടികൾക്ക്  ഇത്തരം സൗകര്യങ്ങൾ ഒരുക്കുന്നതിൽ നിന്ന് മനസ്സിലാകുന്നത്.

യുഎസ്-മെക്സിക്കോ അതിർത്തി കടന്ന് ഒറ്റയ്‌ക്കെത്തുന്ന കുട്ടികളുടെ എണ്ണം  ഇപ്പോഴും വളരെ കൂടുതലാണ്. ചൊവ്വാഴ്ച,മാത്രം  747 കുട്ടികൾ അതിർത്തി കടന്നെത്തി.

ബൈഡൻ ഭരണകൂടം കുറഞ്ഞത് 60 മില്യൺ ഡോളർ ചിലവഴിച്ചാണ് ഈ കുട്ടികൾക്ക് ആവശ്യമായ കിടക്കകളും മറ്റു സൗകര്യങ്ങളും ഒരുക്കി സംരക്ഷണം ഉറപ്പാക്കുന്നത്. ഈ  ചെലവുകൾ  വരുന്ന മാസങ്ങളിൽ ഗണ്യമായി ഉയരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

16,000 താൽക്കാലിക കിടക്കകൾ ഉൾപ്പെടുന്ന 10 വലിയ എമെർജൻസി ഫസിലിറ്റികളും (അടിയന്തര സൗകര്യങ്ങൾ) ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്. 8,500 ഓളം കുട്ടികൾ ഈ പോപ്പ്-അപ്പ് സൈറ്റുകളിലാണ് താമസിക്കുന്നത്. 

തോക്കുകൊണ്ടുള്ള ആക്രമണം പകർച്ചവ്യാധിപോലെ, ഇനി അനുവദിക്കില്ല: ബൈഡൻ 

വാഷിംഗ്ടൺ: അടുത്തിടെ രാജ്യത്തെ നടുക്കിയ വെടിവയ്പുകളുടെ പശ്ചാത്തലത്തിൽ അമേരിക്കക്കാർക്ക് സ്വന്തമായി തോക്ക് കൈവശം സൂക്ഷിക്കാവുന്ന നിയമത്തിൽ പ്രസിഡന്റ് ജോ ബൈഡൻ  ചില മാറ്റങ്ങൾ വ്യാഴാഴ്ച പ്രഖ്യാപിച്ചു. 

അറ്റോർണി ജനറൽ മെറിക് ഗാർലൻഡ്, വൈസ് പ്രസിഡന്റ് കമല ഹാരിസ്.എന്നിവരുറെ സാന്നിധ്യത്തിൽ  റോസ് ഗാർഡനിൽ ഇതിനായുള്ള എക്സിക്യൂട്ടീവ് ഉത്തരവ്   ബൈഡൻ ഒപ്പുവച്ചു. സ്വകാര്യമായി ഉണ്ടാക്കുന്ന തോക്കുകൾക്ക് (ഗോസ്റ് ഗൺ) നിയന്ത്രണം എന്നാതാണ് ഒന്ന്.

രാജ്യത്ത് തോക്ക് ആക്രമണം പകർച്ചവ്യാധി പോലെ ബാധിച്ചതായും , അത് രാജ്യത്തിന് നാണക്കേടാണെന്നും ബൈഡൻ പറഞ്ഞു. 

ജനങ്ങളുടെ സുരക്ഷയെക്കരുതി  ഇന്ത്യൻ-അമേരിക്കനായ സർജൻ ജനറൽ വിവേക് മൂർത്തിയും തോക്ക്  കൈവശം വയ്ക്കുന്നതിനെ എതിർത്ത് മുൻപ് സംസാരിച്ചിരുന്നു.

ന്യൂയോർക്കിൽ മൂന്നിലൊന്നിലധികം പേർക്ക് കോവിഡ്  വാക്സിൻ ലഭിച്ചു

ന്യൂയോർക്കിലെ മൂന്നിലൊന്ന് പേരും കോവിഡിനെതിരെ  വാക്സിനേഷൻ എടുത്തിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 40 ശതമാനത്തോളം  ന്യൂയോർക്കുകാർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
ഡിസംബർ പകുതിയോടെ ആരംഭിച്ച വാക്സിനേഷൻ പ്രോഗ്രാമിലൂടെ,  6.8 മില്യണിലധികം ന്യൂയോർക്ക്  നിവാസികൾക്ക് ഒരു ഡോസ് വീതമെങ്കിലും വാക്സിൻ ലഭിച്ചിട്ടുണ്ട്.
4.3 മില്യണിലധികം ന്യൂയോർക്കുകാർ ഇരു ഡോസുകളും നേടി.  10.8 മില്യണിലധികം ഡോസുകൾ സംസ്ഥാനത്ത് വിതരണം ചെയ്തുകഴിഞ്ഞു.
 ന്യൂയോർക്ക്സിറ്റിയിൽ  38 ശതമാനം പേർ  ഒരു ഡോസും 24 ശതമാനം ആളുകൾ ഇരുഡോസുകളും  സ്വീകരിച്ചിട്ടുണ്ട്.
 4.7 മില്യണിലധികം ഡോസാണ് ന്യൂയോർക്ക് സിറ്റിയിൽ ഇതുവരെ നൽകിയിട്ടുള്ളത്.

Join WhatsApp News
Jep 2021-04-10 14:50:08
The beginning of a worldwide avalanche is opened up.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക